ശോ! ഈ ഇക്കാന്റെ ഒരു ബുദ്ധി!!!

എന്താടാ ഹമുക്കെ ജ്ജ് ഒന്നും മുണ്ടാണ്ടിരികുന്നെ?

അതിപ്പോ ഇക്കാ ഞാന്‍ എന്ത് പറയാനാ?

അതാ ഞമ്മള് പറയണത്, ഞമ്മള് പറയുന്ന കാര്യങ്ങള്‍ ജ്ജ് ഇപ്പ അങ്ങോട്ട്‌ കേക്കാന്‍. അന്റെ കാര്യങ്ങള്‍ മൊത്തം നോക്കിയത് നമ്മടെ കുടുംബക്കാരാ. അതോണ്ട് ഇനിയെങ്കിലും നീ ഞമ്മള് പറയുന്ന കേക്ക്. ഒളല്ലേ ഈ ഹലാക്ക് മൊത്തം ഒണ്ടാക്കി വെച്ചേ ? അന്നേ ഞമ്മള് അന്നോട് പറഞ്ഞതാ ഇതൊന്നും ബേണ്ടാ ബേണ്ടാന്നു. അപ്പ ജ്ജ് എന്താ പറഞ്ഞത് നല്ല കുടുമ്മക്കാരാ, പെണ്ണ് മോന്ച്ചത്തിയാ, ദീനിയാ എന്നൊക്കെ. എന്നെട്ടിപ്പ എന്തായി? അനക്ക് ഒരു ദീനം വന്നു കെടന്നാ നോക്കണ്ടോള് ഇപ്പ ജയിലിലായി. അതോണ്ടാണ് ജ്ജ് ഞമ്മള് പറയുന്നത് കേള്‍ക്കാന്‍.

അതിപ്പോ ഇക്കാ അങ്ങനൊക്കെ പറഞ്ഞാലെങ്ങനാ? ഒന്നൂല്ലേലും ഓള് ഞമ്മടെ കുഞ്ഞുങ്ങടെ ഉമ്മയല്ലേ ഇക്കാ? അവര്‍ക്ക് ഉമ്മയില്ലാതാവില്ലേ?

എന്നാ നീ ഒളേം കെട്ടിപ്പിടിച്ചോണ്ടിരുന്നോ. അന്റെ പിള്ളേര് തെണ്ടിതിന്നാരായില്ലേ? കൊച്ചു കുട്ടികലാന്നാ അന്റെ വിചാരം? അവര്‍ക്ക് ഒന്നല്ല ഒന്‍പത് ഉമ്മമാരെ ഞമ്മള്‍ ഒപ്പിക്കില്ലേ അവര്‍ക്കും ഞമ്മടെ കുടുമ്മക്കാരില്ലേ? ജ്ജ് അങ്ങ് മരുഭൂമിയില് ജയിലീ കെടന്നപ്പ ആരാ അന്നെ നോക്കിയേ? ഓളാ? അല്ല ഞമ്മടെ കുടുമ്മക്കാരാ. അവടത്തെ നെയമങ്ങളൊക്കെ അനക്കും അറിയാവുന്നതല്ലേ? കൈയ്യീ കിട്ടിയാ അപ്പ തല വെട്ടും. എന്നിട്ടും അനക്ക് എന്തെങ്കിലും പറ്റിയാ? അനക്ക് അറ്റാക്ക് വന്നപ്പോ ഞമ്മലെടപെട്ടു ആശുത്രീ കൊണ്ട് പോയില്ലേ? അനക്ക് വേണ്ടി ഞമ്മടെ കുടുംബക്കാര് എത്ര സമരങ്ങലോണ്ടാക്കി? അന്നെ ജയിലീന്നെഅക്കിയതാരാ? ഓളാ? അല്ല ഞമ്മടെ കുടുമ്മക്കാരാ.

എന്നിട്ടും ഓള് ഞമ്മളോട് കാട്ടിയതെന്താ? ഞമ്മലരിയാതെ സ്വന്തം തീരുമാനമെടുത്തു. അനക്ക്‌ അതിലൊന്നും പറയാനില്ലേ? ഓള്‍ക്ക് ആ തമിഴനുമായിട്ടു എന്തെങ്കിലും പ്രശ്നമുണ്ടാരുന്നെങ്കില്‍ ഞമ്മള് തിര്‍ക്കൂലാരുന്നാ. അവന്റെ ഒന്നല്ല ഒമ്പത് ബസ്സ്‌ ഞമ്മള് കത്തിക്കൂലാരുന്നാ. അയിനു വേണ്ടി ഞമ്മടെ കുടുമ്മത്തിലെ കരളോരപ്പ് ഒള്ള നല്ല ചെരുപ്പക്കാരില്ലാരുന്നാ. ഒളോടാരാ പറഞ്ഞെ കണ്ട ബംഗ്ലാദേശികള്‍ക്കൊക്കെ കൊട്ടേഷന്‍ കൊടുക്കാന്‍. അനുഭവിച്ചോ നീയും ഒളുംകൂടങ്ങനുബവിച്ചോ. ഞമ്മക്കൊന്നും പറയാനില്ല. നിന്നെ കുടുമ്മത്ത് കേടല്ലെന്നും പറഞ്ഞു എത്ര പേരാ ഒടക്കൊണ്ടാക്കിയതെന്നു നിനക്കറിയാമോ? മറക്കല്ല് മൊയ്തിനെ അതൊന്നും. മറക്കല്ല്. ഞമ്മള് കുടുംബ യോഗത്തിന്റെ പ്രസിടന്റായത് അന്റെ നല്ലതിനാരുന്നല്ലാ, അന്നെ എന്റെ കൂട്ടത്തിലിരിതി എന്നും പറഞ്ഞു ഈ കുടുംബാതിലോള്ള എല്ലാ ഹമുക്കുകളും കൂടി എന്നെ എന്തൊക്കെ പറഞ്ഞെന്നു അനക്കും അറിയാവുന്നതല്ലേ. അതാ ഞമ്മള് പറയുന്നേ ജ്ജ് ഞമ്മള് പറയുന്നേ കേക്കാന്‍.

എന്നാലും ഇക്കാ മൊഴി ചോല്ലുകാന്നൊക്കെ പറഞ്ഞാല്‍....

എടാ ഹിമാറെ ഇതാ നിനക്ക് പുത്തി ഇല്ലെന്നു പറയുന്നേ.. അല്ലെങ്കി പിന്നെ ജയിലെന്നെറങ്ങി നീ ഇങ്ങാട്ട് വരുമോ? വല്ല പാകിസ്ഥാനിലോ താലിബാനിലോ പോയി രക്ഷപ്പെടുലാരുന്നോ.

ജ്ജ് ഓളെ മൊഴിചൊല്ലിയാല്‍ ഒളാരാ. അന്റെ മുന്‍ ബീവി. അന്റെ മുന്‍ ബീവി എന്തെങ്കിലും ചെയ്തെന്നു പറഞ്ഞ്‌ അന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ? അങ്ങനെ ജ്ജും ഞമ്മളും രക്ഷപ്പെടും. പിന്നെ ഇതൊക്കെ ഒരു അട്ജെസ്ടുമെന്റ്റ് അല്ലെ. ഓള്‍ടെ എല്ലാ കാര്യങ്ങളും നമ്മടെ കുടുമ്മക്കാര് തന്നെ നോക്കും. ഇപ്പ മനസ്സിലായോ?

ശോ! ഈ ഇക്കാന്റെ ഒരു ബുദ്ധി!!!

കൊറേ കാലം കഴിയുമ്പോ ഈ തമിഴനേം ബംഗ്ലാദേശിയേം ബസ്സും എല്ലാം എല്ലാരും മറക്കും അപ്പൊ ഞമ്മള്‍ ഓള്‍ടെ പേര് സിസ്റ്റര്‍ ഫെരൂലാമ്മ എന്നാക്കും. അതും കഴിഞ്ഞിട്ട് ആരുമില്ലാത്ത കന്യാസ്ത്രിയെ പീഡിപ്പിക്കുന്നു എന്നും പറഞ്ഞ്‌ സമരം ചെയ്യും. അതോടെ അവളെ വെറുതെ വിടും. പിന്നേം നിങ്ങള്‍ രണ്ടും കൂടി ആറുമാസം സുഖമായി ജീവിക്കും.

അപ്പൊ ഇക്കാ ആറുമാസം കഴിഞ്ഞാ ???

ജ്ജ് വീണ്ടും ജയിലീ പോകും..

അതെന്താ ഇക്കാ അങ്ങനെ ???

ജ്ജ് എന്താ ഈ പറയുന്നേ ഇങ്ങളിലാരെങ്കിലും ജയിലിലില്ലെങ്കില്‍ നമ്മടെ കുടുമ്മതിനെന്താ ഒരു വെല...


ദില്‍ സെ ദില്ലീ സെ
Kurian KC

Comments

  1. ജ്ജ് ന്താ ഞമ്മള്ള്‌ കോയികോട്ടുകാരേം മലപ്പുറത്ത്‌കാരേം കളിയാക്കാ അന്റെ കാലു ഞമ്മള് തല്ലിയൊടിക്കും ഹിമാറെ

    ReplyDelete
  2. Go ahead, nice post. Especially the language.

    ReplyDelete

Post a Comment