പ്രിയമുള്ളവരേ...
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം എല്ലാവരും കണ്ടല്ലോ. കടുവ (Tiger-Panthera tigris tigris) എന്നാണു ഈ ജീവിയുടെ പേര്. റോയല്‍ ബംഗാള്‍ ടൈഗര്‍ എന്ന ഇനത്തില്‍ പെട്ട കടുവകളാണ് ഇത്. നമ്മുടെ ദേശീയ മൃഗം ആണ് കടുവ. രാജസ്ഥാനിലെ സരിസ്ക എന്ന കടുവാ സംരഷണ കേന്ദ്രതിലെതാണ് ഈ കടുവകള്‍. ഈ കടുവാ സംരഷണ കേന്ദ്രത്തില്‍ ഒറ്റ കടുവകള്‍ പോലും ഇല്ലായിരുന്നുല്ലോ എന്ന് നിങ്ങള്‍ ചോദിക്കും. സംഭവം ശരിയാണ് (എല്ലാത്തിനേം കാലാമാടന്മാര്‍ കൊന്നു). പിന്നെ ഈ കടുവകള്‍ എങ്ങനെ വന്നു എന്ന് ചോദിച്ചാല്‍ ഇവയെ രന്തംബോര്‍ കടുവാ സംരഷണ കേന്ദ്രത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്. 2008 ജൂലൈ മാസത്തിലാണ് ഇവയെ സരിസ്കയിലെതിച്ചത്. ഒരു ആണ് കടുവയും രണ്ടു പെങ്കടുവകളെയും ആണ് ഇവിടേക്ക് കൊണ്ട് വന്നത്. കടുവയും കടുവികളും ഹാപ്പിആയി കഴിയുന്നു (പടം കണ്ടാല്‍ തന്നെ അറിയില്ലേ!!!)
കടുവയും ക്രിസ്തുമസും തമ്മിലെന്തു ബന്ധം എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. സത്യത്തില്‍ ഒരു ബന്ധവും ഇല്ല. 100 വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്ത്യയില്‍ 40000 കടുവകള്‍ ഉണ്ടായിരുന്നു എന്നാണു കണക്ക്. പൂച്ചയുടെ ഫാമിലിയില്‍ പെട്ട ഇവ ഇന്ന് 2000 ല്‍ താഴെ മാത്രമാണുള്ളത്.
പാപത്തില്‍ മുങ്ങിയ മാനവ ജനതയെ രക്ഷിക്കാന്‍ ദൈവം മനുഷ്യ പുത്രനായി അവതരിച്ചു.
ഒരു പാപവും ചെയ്യാത്ത ഈ പാവം മൃഗങ്ങളെ രക്ഷിക്കാന്‍ ആരുണ്ട്?
ഇനി ഗായകസംഗം ഒരു കരോള്‍ ഗാനം ആലപിക്കുന്നതാണ്
"ബെത്ലഹേം ആക്കുക എന്‍ ഹൃദയം നീ ഇന്ന് ദേവനെ
ഈ പുലരിയില്‍ നീ ജാതം ചെയ്തല്ലോ ദേവ നന്ദനാ
മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ രാജ രാജനം ദേവാ
നിന്നെ വണങ്ങി സ്തുതിച്ചിടുവാനെന്നെ യോഗ്യനാക്കണേ"
എല്ലാവര്ക്കും നന്മ നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍...
ദില്‍ സെ ദില്ലീ സെ
Kurian KC
കടുവയുടെ പടം കലക്കി....ഹാപ്പി ക്രിസ്മസ്
ReplyDelete