പ്ലാവിളയില് പ്രോടക്ഷന്സിന്റെ ബാനറില്‍ തന്റെ ട്വന്റി ഫോര്‍താം വയസ്സിലാണ് എന്‍റെ അപ്പന്‍ എന്‍റെ ചിത്രീകരണം ആരംഭിച്ചത്. ഇരുപത്തഞ്ചാം വയസ്സില്‍ റിലീസ് നടന്നു. റിലീസിന് ശേഷം 28 ദിവസങ്ങള്‍ ഞാന്‍ പേരിടാത്ത ഒരു ചിത്രമായിരുന്നു. അതിനുള്ള അവകാശം അമ്മ വീട്ടുകാര്‍ക്കും. 28 ത് ഡേ 1967 മോഡല്‍ ഒരു വെള്ള അമ്പാസിഡര്‍ കാറില്‍ അമ്മവീട്ടില്‍ നിന്നും ഒരു സംഘം ആളുകള്‍ എന്‍റെ വീട്ടില്‍ വരികയും അതില്‍ തല മൂത്ത ഒരാള്‍ എന്‍റെ അരയില്‍ കറുത്ത ഒരു ചരട് കെട്ടിക്കൊണ്ട് എന്നെ വിളിച്ചു "മോനെ വിനോജേ...
അന്ന് നേരിട്ട് കോണ്ടാക്റ്റ് ഉള്ള ഏക വ്യക്തി ദൈവം തമ്പുരാന്‍ മാത്രമായിരുന്നു. പുള്ളിയോട് പല തവണ പറഞ്ഞു നോക്കി എനിക്കീ പേര് വേണ്ടാന്ന്. കേട്ടില്ലാന്നു മാത്രമല്ല "നിന്‍റെ ചേട്ടന്റെ പേര് മനോജെന്നാ അതുകൊണ്ട് നിനക്കീ പേര് മതി" എന്നും കൂടി പറഞ്ഞു. അന്ന് ആ പേര് സ്വീകരിക്കുകയല്ലാതെ വേറൊരു മാര്‍ഗ്ഗവും ഇല്ലായിരുന്നു.
മൂന്നാം മാസം കട്ടചല്‍ പള്ളിയിലെ മാമോദീസാ തൊട്ടിയില്‍ കരഞ്ഞു, നിലവിളിച്ച് കൈകാലിട്ടടിചോണ്ടിരുന്ന എന്‍റെ തലയിലൂടെ, ഒരു കൈയ്യില്‍ ചൂട് വെള്ളവും മറു കൈയ്യില്‍ തണുത്ത വെള്ളവും ഒഴിച്ചുകൊണ്ട് പള്ളീലച്ചന്‍ എന്നെ വിളിച്ചു "യോഹന്നാനെ..." അത്രേം നേരം കരഞ്ഞു കൊണ്ടിരുന്ന ഞാന്‍ ഞെട്ടി, ദേഷ്യത്തോടെ അപ്രതിരുന്ന കര്‍ത്താവിന്റെ പടത്തിലേക്കു നോക്കി. "ഡാ ഉവ്വേ നീ ക്ഷെമി... എന്നെ മാമോദീസ മുക്കിയ ആളിന്റെ പേരാ... അങ്ങനെ ഇങ്ങനെയൊന്നും കിട്ടത്തില്ല" ക്ഷമിക്കുകയല്ലാതെ വേറെ നിവര്‍തിയില്ലയിരുന്നു.
കുടുമ്മത്തെ ഏറ്റവും ചെറിയ കുട്ടി എന്ന ഒരു പരിഗണന അന്ന് എനിക്ക് കിട്ടിയിരുന്നു. അതുകൊണ്ടാവാം എല്ലാരും എന്നെ മടിയിലിരുത്തി "വാവേ" എന്ന് വിളിച്ചു തുടങ്ങി. എനിക്കാനെങ്കി ആ പേരങ്ങ് പെരുതിസ്ട്ടപ്പെടുകേം ചെയ്തു. അതുകൊണ്ട് ആ പേര് വിളിക്കുന്നവരെ എല്ലാം ഞാന്‍ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കാണിച്ചു. എന്‍റെ ചിരി കാണാന്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ എന്നെ വാവേ എന്ന് വിളിച്ചു തുടങ്ങി അങ്ങനെ അത് എന്‍റെ വിളിപ്പേരായി മാറി.
അഞ്ചാം വയസ്സില്‍ തന്നെ ഞാന്‍ അപ്പന്റെ മോനാനെന്നു കുടുമ്മക്കാര്‍ക്കും നാട്ടുകാര്‍ക്കും മനസ്സിലായി അതുകൊണ്ട് അവര്‍ അപ്പന്റെ ഇരട്ടപ്പെരിനെ ജൂനിയരാക്കി എന്നെ വിളിച്ചു "ഡാ കൊച്ചു ഡിക്രൂസെ..."
കാലം കടന്നുപോയി എയിട്ടീസ് നയന്ടീസിന് വഴിമാറി. മഞ്ഞാര തോട് വഴി ഗാലന്‍ കണക്കിന് വെള്ളം ഒഴുകി അറബിക്കടലിലെത്തി. അത് നീരാവിയായി, മഴയായി വീണ്ടും അതെ തോട് വഴി തന്നെ ഒഴുകി. അങ്ങനെ പല പേരുകളുമായി ഞാനും ഒരേ ഒരു പേരുമായി ചേട്ടന്‍ മനോജും വളര്‍ന്നു.
ഞാന്‍ രണ്ടില്‍ നിന്നും ജയിച്ച് മൂന്നിലെക്കും ചേട്ടന്‍ നാലില്‍ നിന്നും ജയിച്ച് അഞ്ചിലേക്കും കടക്കുന്ന ആ സമയത്താണ് അത് സംഭവിച്ചത്. ചേട്ടന്റെ ടി സി വാങ്ങാന്‍ അച്ചാച്ചന്‍ സ്കൂളില്‍ പോയി. എന്നേം ചേട്ടനെയും കൂടെ കൊണ്ട് പോയി. ടി സി എഴുതാന്‍ തുടങ്ങിയ പൊന്നമ്മ ടീച്ചറിനോട് അച്ചാച്ചന്‍ പറഞ്ഞു "ടീച്ചറെ പുള്ളാരുടെ പേരൊന്നു മാറ്റണം". ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. ഇനീം പേരോ? പൊന്നമ്മ ടീച്ചര്‍ പറഞ്ഞു "പുതിയ പേര് പറഞ്ഞോ ഇപ്പ തന്നെ ചേര്‍ത്തേക്കാം"
"ഒന്ന് മാത്യു കെ സി അടുത്തത് കുര്യന്‍ കെ സി.!!!
ഒന്നുകില്‍ ടവറിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ പരിധിക്കു പുറത്ത്. ഇതെന്തോന്ന് പേരുകള് ? ഒരു മാതിരി കേളവന്മാരെപ്പോലെ ? പേര് കേട്ടപ്പോ തന്നെ ചേട്ടന്‍ കരച്ചിലിന്റെ വക്കിലെതിയിരുന്നു. "അവനോന് ഇഷ്ട്ടപ്പെട്ട പേര് എടുക്കാം". ഒന്നര ഓണം കൂടുതല്‍ ഉണ്ടതിന്റെ വകയായും കരച്ചില്‍ ഒരു നല്ല അടവായതിനാലും പേര് തെരഞ്ഞെടുക്കാന്‍ ആദ്യ അവസരം അച്ചാച്ചന്‍ ചേട്ടന് തന്നെ നല്‍കി. വിതുമ്പി നില്‍ക്കുന്ന അവനെ തോണ്ടിക്കൊണ്ട് അവനു മാത്രം കേള്‍ക്കാന്‍ പറ്റുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു. "കുര്യന്കെസീ നല്ല അര്ത്തോള്ള പേരാടാ നീ അത് എടുതോരാ...". എനിക്ക് അവനോടുള്ള സ്നേഹത്തിന്റെ നാലിരട്ടി എന്നോട് അവന് എന്നോടുണ്ടാരുന്നു. വിതുമ്പിക്കൊണ്ട് അവന്‍ ഒരു പേര് തെരഞ്ഞെടുത്തു. മാത്യു കെ സി. വിധിയുടെ വിളയാട്ടത്തില്‍ കിട്ടിയ ഉഗ്രന്‍ പേരുകളുമായി ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.
ആ കാലത്താണ് വിസിനസ് പര്‍ത്നരും സ്വന്തം അനിയനും ആയ ശ്രീ ചാക്കോ ദാനിയെലിനെ (അച്ഛന്കുഞ്ഞെന്നു വിളിക്കും) പിടിച്ച് കെട്ടിക്കണം എന്ന ചിന്ത എന്‍റെ അപ്പന് തോന്നിയത്. ഈ ചിന്ത രണ്ടുകൊല്ലം മുന്‍പേ തുടങ്ങിയതിനാല്‍ അപ്പാപ്പന്‍ മറിച്ചൊന്നും പറഞ്ഞില്ല. പിന്നീട് പെണ്ണുകാണല്‍ ആയിരുന്നു ഇരുവരുടെയും മെയിന്‍ ബിസിനസ്. ഈ പെണ്ണുകാണലുകള്‍ അപ്പന്റെയും അപ്പാപ്പന്റെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി. ഒടുവില്‍ ഒരു പെണ്ണിനെ അപ്പാപ്പനങ്ങു പുടിച്ച്. പെണ്ണിന് അപ്പാപ്പനെയും. കല്യാണക്കാര്യം ഏതാണ്ട് ഒക്കെയായി. അപ്പോഴാണ് മറ്റൊരു പ്രശനം. പെണ്ണിന്റെ പേര് കേട്ട് ഞങ്ങള്‍ മാത്യു, കുര്യന്‍ കേസിമാര്‍ ഞെട്ടി. "മോളമ്മ". "ഓ മൈ ഗോഡ്... ഇതെങ്ങനെ സഹിക്കും. "ഈ പെണ്ണിനെ അപ്പാപ്പന്‍ വേണോങ്കി കെട്ടിക്കോ ബട്ട് ഈ കുടുമ്മത് താമസിക്കണം എന്നുണ്ടെങ്കി പെണ്ണിന്റെ പേര് വല്ല രേബെക്കാന്നോ എലിസബെതെന്നോ ആക്കിക്കോണം." ഞങ്ങളുടെ ആവശ്യം കേട്ട് ഞെട്ടിയെങ്കിലും അപ്പാപ്പന്‍ പറഞ്ഞു "ഡാ പുള്ളാരെ അവളുടെ യഥാര്‍ത്ഥ പേര് ഏലിയാമ്മ എന്നാ".
അതോക്കെ. ഇത് സ്പാറും അപ്പൊ ഏലിയാമ്മ ചാക്കോ. കൊള്ളാം ഞങ്ങളും കല്യാണത് അപ്പ്രൂവല്‍ നല്‍കി.
കല്യാണം കഴിഞ്ഞതോടെ പ്ലാവിലയില്‍ പ്രോടക്ഷന്‍സ് അപ്പാപ്പന്‍ ഏറ്റെടുത്തു. ചാക്കോ ദാനിയേല്‍ - ഏലിയാമ്മ ചാക്കോ ദമ്പതികളുടെ തിരക്കഥയില്‍ രണ്ടു സൂപ്പര്‍ ഹിറ്റുകള്‍ കൂടി പിറന്നു. ചിത്രീകരണം നടക്കുമ്പോള്‍ തന്നെ അവര്‍ക്കുവേണ്ട പേരുകള്‍ ഞങ്ങള്‍ കേസിമാര്‍ കണ്ടെത്തിയിരുന്നു. രണ്ടും ആണ്‍കുട്ടികള്‍ ആണെങ്കില്‍ മൂത്തവന്‍ "ക്രിസ്ടഫര്‍" എലേവന്‍ "ആല്‍ബര്‍ട്ട്" ഇനി പെണ്‍കുട്ടികള്‍ ആണെങ്കില്‍ മൂത്തവള്‍ "ക്രിസ്ടീന" എലേവള്‍ "ആഗ്നസ്". ഒരാണും ഒരു പെണ്ണും ആണെങ്കില്‍ ഇതില്‍ നിന്നും ഓരോ പേരുകള്‍. പക്ഷെ ഇവിടെയും അമ്മവീട്ടുകാരുടെ അധികാരം തകര്‍ക്കാന്‍ ഞങ്ങള്‍ക്കായില്ല. അവര്‍ വന്നു. കുട്ടികള്‍ക്ക് പേരിട്ടു. മൂത്തവന്‍ അനു അച്ചങ്കുഞ്ഞ് എലേവള്‍ ആശാ അച്ചങ്കുഞ്ഞ്.!!!
കാലം പിന്നേം കടന്നുപോയി നയന്ടീസ് ഏകദേശം തീരാറായി. മഞ്ഞാര തോട് വെള്ളം ഒഴുക്കിക്കൊണ്ടേ ഇരുന്നു. അങ്ങനെ ആശാമോള്‍ രണ്ടാം ക്ലാസ്സില്‍ നിന്ന് മൂന്നിലെക്കും അനു നാലില്‍ നിന്നും അഞ്ചിലേക്കും ജെയിച്ചുകയറി. അന്ന് അനുവിന്റെ ടി സി മേടിക്കാന്‍ അപ്പാപ്പന്‍ അനുവിനെയും ആശയെയും കൂട്ടി സ്കൂളില്‍ പോയി. എല്‍ പിയില്‍ നിന്നും യു പി യിലേക്ക് കടന്നതിന്റെ സന്തോഷം മുഖത്ത് നിന്നും മറക്കാന്‍ പാടുപെട്ടു അങ്ങോട്ട് പോയ അനു തിരിച്ചു വന്നത് കരഞ്ഞു കൊണ്ടാണ്. ആശയുടെ നിലവിളി പുറത്ത് വരാതിരിക്കാന്‍ അപ്പാപ്പന്‍ വാ പൊതിപ്പിടിചിരിക്കുന്നു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. "എന്താടാ അനൂ കാര്യം ? ചേട്ടന്റെ ചോദ്യത്തിന് അനു കരഞ്ഞു കൊണ്ട് തന്നെ ഉത്തരം പറഞ്ഞു "ഞങ്ങളിനി സ്കൂളില്‍ പോന്നില്ല". എന്ത് പറ്റീടാ? "പപ്പാ ഞങ്ങടെ പേര് മാറ്റി"
ചരിത്രം ആവര്‍ത്തിച്ചിരിക്കുന്നു.!!!
"എന്താടാ പുതിയ പേര് ? "അത് ഞാന്‍ 'പ്ലാവിളയില്‍ ചാക്കോ അലെക്സ്' ലവള്‍ 'പ്ലാവിളയില്‍ ചാക്കോ മിരിയാം" !!!!
അന്ന് ക്രിസ്ടഫര്‍ എന്നും ക്രിസ്ടിനാ എന്നും പേരിടാതിരുന്നത് എത്ര നന്നായി...
ഹൃദയപൂര്‍വ്വം ദില്ലിയില്‍ നിന്നും
KURIAN KUNJUMON CHENKULAM
കിടിലന്‍....
ReplyDeleteഅളിയാ അലക്കി..
ReplyDeleteകിടു..
പൊളിച്ചടുക്കി...
തേങ്ങ >>>> ഡോ <<<<..
:)
ഹിഹിഹി..... ഗൊള്ളാം ഗോള്ളാം....
ReplyDeleteadipoli..kuriyakose
ReplyDeleteമച്ചൂ സ്പാറി! നല്ല ഒഴുക്കില്‍ അങ്ങു തീര്‍ത്തു!!
ReplyDeleteതകര്‍ത്തു കുരിയങ്കേസീ
ReplyDeleteഹി..ഹി നല്ല രസം
ReplyDeleteകൊള്ളാം നല്ല എഴുത്ത്. ഇനിയും കാണാം.
ReplyDeleteമോനെ വിനോജേ. പ്ലാവിളയില് ടീംസിന് ഇത് പതിവാണോ ഈ മൂന്നിലും അഞ്ചിലും എത്തുമ്പോളുള്ള പേര് മാറ്റല്
ReplyDeleteശ_ത്
ReplyDeleteസുമോദ്
vinutux
80deepu
വിനു സെവ്യര്‍
ആവോലിക്കാരന്‍
എറക്കാടൻ / Erakkadan
ആളവന്‍താന്‍
ചെലക്കാണ്ട് പോടാ
നന്ദി...
ആരാ കുര്യാ ആ സ്കൂളിൽ ഇരുന്ന് ഇതുമാതിരി പോക്രിത്തരം കാട്ടുന്നത്? കുറ്റി നോക്കി ഒരെണ്ണമങ് കൊടുക്കാത്തതെന്താ...!! :)
ReplyDeleteനന്നായി എഴുതി!