അനുഭവങ്ങള്‍ പാച്ചാളികള്‍...












1. ബിജിക്ക്‌ പറയാനുള്ളത്!!! 
എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു ബിജി. 
ബി
ജിയോടു എനിക്ക് വല്ലാത്തൊരു "ഇത്" ഉണ്ടായിരുന്നു. അവള്‍ക്കു എന്നോടും അതേ "ഇത്" ഉണ്ടായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. എല്ലാ കാര്യങ്ങളും അവള്‍ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ അവളോടും. പഠിക്കാന്‍ വല്യ മിടുക്കി അല്ലെങ്കിലും അവള്‍ പാവമായിരുന്നു. പത്താം ക്ലാസിലെ പരീഷക്ക് അവള്‍ക്കു ആവശ്യമുള്ള എല്ലാ തുണ്ടുകളും കൊണ്ട് കൊടുത്തത് ഞാനാരുന്നു. എനിക്ക് അത്രക്കിഷ്ടമാരുന്നു അവളെ. പക്ഷെ അത് പറയാന്‍ അന്നും എനിക്ക് അത്ര ധൈര്യം ഇല്ലായിരുന്നു.
അങ്ങനെ ഒരു ഞായറാഴ്ച, പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് അജി, ജോമോന്‍, ടോണി എന്നിവര്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണ് പിന്നില്‍ നിന്നും അവളുടെ വിളി കേട്ടത്...

"ഡാ"
എന്താ ? ഞാന്‍ അവളുടെ അടുതെത്തി ചോദിച്ചു
"നീയിന്നു വൈകിട്ട് കട്ടചല്‍  കുരിശടിയില്‍ വരുമോ ?"
എന്തിനാ ?
"എനിക്കൊരു കാര്യം പറയാനുണ്ട്, വൈകിട്ട് നാല് മണിക്ക് ഞാന്‍ അവിടെ ഉണ്ടാകും നീ വരണം"
"അത്.... എന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ കൂട്ടുകാരികളുടെ ഇടയില്‍ മറഞ്ഞു.

സ്വതവേ ദുര്‍ബ്ബലമായ എന്‍റെ ഹൃദയം കുറച്ചു സമയത്തേക്ക് ഹാങ്ങ്‌ ആയിപ്പോയി.

"എന്താടാ ലവള് പറഞ്ഞെ" അജിയുടെ ചോദ്യം എന്നെ ഉണര്‍ത്തി.
"ഡാ അവള്‍ക്ക് എന്നോടെന്തോ പറയാനുണ്ടെന്ന്"
"ഇതത് തന്നെ. കൊറേ നാളായി നീ അവളുടെ പുറകെ ഒലിപ്പിചോണ്ട്  നടക്കുവല്ലേ ഇനി ശല്യം ചെയ്യരുതെന്ന് പരയാനാരിക്കും" ടോണി ഉറപ്പിച്ചു.
"നീ പോടെയ് ഇനി അവള്‍ക്കു ഇവനെ ഇഷ്ടമാണെന്ന് പരയാനനെങ്കിലോ ?" ജോമോന്റെ സംശയം എനിക്ക് വലിയ ആശ്വാസമായി.
"ഹേ അതാകാന്‍ വഴിയില്ല. എന്തായാലും നീ പോയി നോക്ക്." അജിക്കും സംശമായിരുന്നു.

ഞാന്‍ ആകെ കണ്ഫ്യുഷനിലായി. എന്തായിരിക്കും അവള്‍ക്കു പറയാനുള്ളത് ??? എന്തായാലും ഞാന്‍ പോകാന്‍ തന്നെ തീരുമാനിച്ചു. വൈകിട്ടതെക്ക് ടോണിയുടെ സൈക്കിളും ബുക്ക്‌ ചെയ്തു.

സമയം പോകുംതോറും എന്‍റെ ടെന്‍ഷന്‍ കൂടിക്കൂടി വന്നു. നാല് മണിക്ക് വേണ്ടി ഞാന്‍ കാത്തിരുന്നു.
വൈകിട്ട് ടോണിയുടെ സൈക്കിളും എടുത്തു കട്ടചല്‍ ലക്ഷ്യമാക്കി പാഞ്ഞു. അവള്‍ കുരിശടിയില്‍ നില്‍ക്കുന്നത് ദൂരെ നിന്നെ ഞാന്‍ കണ്ടു. പെട്ടന്നാണ് എന്‍റെ ഉള്ളിലെ ഹീറോ തലപൊക്കി എഴുന്നേറ്റത്. എന്‍റെ സൈക്കിളിന്റെ സ്പീട് കൂട്ടി ഫ്രണ്ട് ബ്രേക്ക് മാത്രം പിടിച്ച് സൈക്കിള്‍ സ്കിഡ്‌ ചെയ്യിച്ചു അവളുടെ മുന്നില്‍ നിര്‍ത്തണം. (അവളും അറിയട്ടെ ഞാന്‍ ഇതൊക്കെ ചെയ്യും എന്ന്). എന്‍റെ കണക്കുകൂട്ടലുകള്‍ എല്ലാം കൃത്യമായിരുന്നു. പക്ഷെ ഒരു എക്സ്ട്രാ സംഗതി കൂടി നടന്നു ട്ഷ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ് എന്നൊരു സൌണ്ട്. പുറകിലെ ടയറിന്റെ വെടി തീര്‍ന്നു.

അവളുടെ വളകിലുക്കം പോലുള്ള ചിരിക്കിടയില്‍ ഞാന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു "ഇപ്പ വീണേനെ"

2. അജിയുടെ വഹ
യുവജന പ്രസ്ഥാനം വാര്‍ഷിക സമ്മേളനം നടക്കുന്നു. പ്രോഗ്രാമിന് മുന്‍പ് തന്നെ ഞങ്ങള്‍ നാലുപേരും മറ്റ് പള്ളികളിലെ കൂത്രകല്‍ക്കൊപ്പം പിറകില്‍ സ്ഥാനം ഉറപ്പിച്ചു. സാധാരണ ഞങ്ങള്‍ ഫ്രീ അല്ലാത്ത ദിവസങ്ങളില്‍ ആണ് ഇത്തരം പരിപാടികള്‍ നടത്താറുള്ളത്. (അത്രക്കുണ്ട് പേര്). ഉത്ഘാടനം നടക്കാന്‍ നിമിഷങ്ങള്‍ മാത്രം. അതിനു മുന്‍പ്, തലേന്ന് മൃതിയടഞ്ഞ ഏതോ മഹാനുഭാവന്റെ സ്മരണക്കു മുന്നില്‍ ഒരു നിമിഷം മൌന പ്രാര്‍ത്ഥന. ഒരു നിമിഷം എന്നൊക്കെ പറയുമെങ്കിലും ഏഴെട്ടു സെക്കന്റ്‌ കാണും. എങ്ങും നിശബ്ദത. ഇങ്ങനൊരു നിശബ്ദത ഞാന്‍ കണ്ടിട്ടില്ല കേട്ടിട്ടില്ല അനുഭവിച്ചിട്ടും ഇല്ല. സൂചി പോയിട്ട് നൂല് താഴെ വീണാല്‍ പോലും കേള്‍ക്കാം!!!

പെട്ടന്നാണ് അജിയുടെ വഹ ആ സംഭാവന ഉണ്ടായത്.

പ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍............

അടുത്തിരുന്ന ഞാന്‍ ഞെട്ടി... എല്ലാരും ഞെട്ടി
അജി എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നു. അജി മാത്രമല്ല അവിടെ കൂടിയിരുന്ന എല്ലാരുടെയും കണ്ണുകള്‍ എന്‍റെ ഫുള്‍ ബോഡി സ്കാന്‍ ചെയ്തു കടന്നു പോയി. ചിലര്‍ക്കൊക്കെ ചിരിക്കണം എന്നുണ്ട്.

"അത് ഞാനല്ല, ദേ ഇവനാ.." എന്നുറക്കെ വിളിച്ചു പറയണം എന്നുണ്ടാരുന്നു. പക്ഷെ ഒന്നും സംസാരിക്കാന്‍ എനിക്കായില്ല.

3. വെള്ളമുണ്ടോ ? 
ജൂണ്‍ മാസം, ചൂട് ഒരു നാപ്പതഞ്ചു ഡിഗ്രി സെല്‍ഷ്യസ്. സ്ഥലം നെഹ്‌റു പ്ലേസ് മോഡി ടവര്‍ ടോപ്‌ ഫ്ലോര്‍, സമയം രണ്ടര. ഓഫീസിലെ ഒരു കാര്യത്തിനു വന്നതാണ്. പരിപാടികള്‍ എല്ലാം കഴിഞ്ഞ് ഓഫീസിലേക്ക് തിരിച്ചു പോകാന്‍ തുടങ്ങുമ്പോഴാണ് വയറ്റില്‍ ഒരു ഭ്രമരം. ഈശ്വരാ ചതിച്ചോ... വളരേ അത്യാവശമാണ്... പോയില്ലെങ്കില്‍ ആകെ കൊളമാകും. 

അടുത്ത് കണ്ട സെക്കുരിടിയോടു ചോദിച്ചു "ഭയ്യാ ടോയിലേറ്റ്?" അവന്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടിക്കാണിച്ചു. ഈശ്വരാ ഇനീം മുകളില്‍ പോകണോ. അത്യാവശ്യക്കാരന്‍ ഞാന്‍ ആയതുകൊണ്ട് 
ഒന്നും പറഞ്ഞില്ല. കുപ്പീം വെള്ളോം കര്‍ത്താവ്‌ കരുതിക്കോളും എന്ന വിശ്വാസത്തില്‍ ഓടിച്ചെന്നു ടോയിലെറ്റില്‍ കയറി. 

ഭാഗ്യം!!! എനിക്ക് മുന്നേ ഇതേ അവസ്ഥ ഉണ്ടായ ഏതോ മഹാന്‍ ഒരു പ്ലാസ്റ്റിക്‌ കുപ്പി പകുതി മുറിച് അതില്‍ വച്ചിട്ടുണ്ടായിരുന്നു. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാന്‍ ടാപ്പ്‌ തുറന്നു. വീണ്ടും ഭാഗ്യം!!! വെള്ളവും ഉണ്ട്. കര്‍ത്താവ്‌ എന്‍റെ കൂടെയാ. സംഗതി എല്ലാം ഒകെ. 

എല്ലാം കഴിഞ്ഞ് കഴുകാനായി വെള്ളം ഒഴിച്ചപ്പോ കുണ്ടിയില്‍ 
തേള് 
കുത്തിയത് പോലെ ഞാന്‍ ചാടിപ്പോയി. നല്ല തിളച്ച വെള്ളം... പൊള്ളിയ ചന്തിയുമായി ഞാന്‍ നിര്‍ന്നിമേഷനായി നിന്നു... 

കതകില്‍ ആരോ കൊട്ടുന്നത് കേട്ടാണ് സ്ഥലകാലബോധം തിരികെ കിട്ടിയത്. കൂടെ ഒരു ചോദ്യവും " "എന്തോന്നാടെയ് കൊറേ നേരമായല്ലോ" 

ദൈവമേ മലയാളി!!! "ദാ വരുന്നു ചേട്ടാ" എന്ന് മറുപടികൊടുത്തു പാന്റു നേരെയാക്കി ഞാന്‍ കതകു തുറന്നു.
എന്‍റെ മുന്നില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന ഒരു മലയാളി രൂപം " മലയാളി ആണല്ലേ... ടാപ്പില്‍ വെള്ളം ഉണ്ടോ"

മുഖത്ത് ഭാവവ്യത്യാസം ഒന്നും വരാതിരിക്കാന്‍ മാക്സിമം ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു "പിന്നേയ്... ഇഷ്ട്ടം പോലെ"



ദില്‍ സെ ദില്ലി സെ 
KURIAN KC

Comments

  1. കുര്യന്‍സേ കിടിലം കിടിലോല്ക്കിടിലം.. അവസാനത്തെ കഥ എനിക്ക് ക്ഷ പിടിച്ചു.. ഇവിടേം ഈ സമയത്ത് ചൂട് 45 50 ഇല്‍ ആണേ :-)

    ReplyDelete
  2. അല്ല ഷിജി എന്താണ് പറഞ്ഞത് ?? അതും കൂടി പറ കുരിയാ

    ReplyDelete
  3. ഹഹഹഹ
    ആദ്യ കഥ ആണ് കൂടുതല്‍ ഇഷ്ടമായത്

    വിസ്തരിച്ചെഴുതിയിരുന്ന്നെങ്കില്‍ മൂന്നും മൂന്ന് പോസ്റ്റാക്കാമായിരുന്നു

    ReplyDelete
  4. എനിക്കിഷ്ടമായത് രണ്ടാമത്തെ കഥയാ ...
    "എന്റേത് ഇങ്ങനല്ലാ" എന്ന് പരയാര്‍ന്നില്ലേ

    ReplyDelete
  5. എന്റമ്മോ....ഉഗ്രൻ തമാശ ........... ചിരിച്ച് പണ്ടാരമടങ്ങി

    ReplyDelete
  6. ടാപ്പിലെ ചൂട് വെള്ളം എല്ലാര്‍ക്കും സര്‍വസാധാരണം ആണല്ലേ
    ഇത് തന്നെ അരുണ്‍കായംകുളം ഏതോ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു....


    ചൂട് വെള്ളം സപ്ലൈ ആയിരുന്നോ അതോ ഡല്‍ഹിയിലെ വെള്ളത്തിന് അത്രമാത്രം ചൂടുണ്ടോ?

    ReplyDelete

Post a Comment