ജോയിച്ചായന്റെ അത്ഭുത ചക്ക!



ജോയിച്ചാന്‍ ഒരു പാവമായിരുന്നു. എന്ന് വച്ചാല്‍ ഒരു പഞ്ചപാവം, ശുദ്ധരില്‍ ശുദ്ധന്‍, ഗീവറുഗീസ് സഹദായുടെ ഉത്തമഭക്തന്‍. ചെറിയ രീതിയിലുള്ള കള്ളുകുടിയും അനുബന്ധ പ്രവര്‍ത്തനങ്ങളും അല്ലാതെ പുള്ളിക്ക് മറ്റ് ദുശീലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ചന്ദ്രനില്‍ അടി നടക്കുന്നു എന്നറിഞ്ഞാല്‍ റോക്കറ്റ്  വിളിച്ചു പോയി "എനിക്കുള്ളതിങ്ങു തന്നേരെ" എന്ന് പറയുന്ന മഹാനുഭാവന്‍. എന്തിനും ഏതിനും തന്റേതായ അഭിപ്രായം ഉള്ള വ്യക്തി ആയിരുന്നു ജോയിച്ചായന്‍. അതുകൊണ്ട് തന്നെ ജോയിച്ചായന്‍ ചെങ്കുളത്കാര്‍ക്ക് പ്രീയപ്പെട്ടവനായിരുന്നു. കാള പൂട്ടല്‍ ആയിരുന്നു പാരമ്പര്യമായി കിട്ടിയ ബിസിനസ്. കൃഷിക്കാരായ ചെങ്കുളം നിവാസികള്‍ക്ക് ജോയിച്ചായനും ജോയ്ച്ചായന്റെ കാളകളും ഇല്ലാത്ത ഒരു കാലത്തെ പറ്റി ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ജാതകവശാല്‍ വര്‍ഷത്തിലെ നാലുമാസം കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയില്‍ കഴിയാനുള്ള വരം പുള്ളിക്ക് കിട്ടിയിരുന്നു.  ചെങ്കുളം ദേശക്കാര്‍ കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ ആമ്ബുലന്സിന്റെ നിലവിളി ശബ്ദം ആദ്യമായി കേട്ടത് ജോയിച്ചായന്‍ വഴിയാണ്. ചെറുപ്പക്കാര്‍ക്ക് മുന്നില്‍ ഒരു ഉത്തമ പുരുഷന്‍ ആയിരുന്നു അദ്ദേഹം. താങ്കളുടെ ഏതു സംശയത്തിനും ശാസ്ത്രീയമായി ഉത്തരം നല്‍കിയിരുന്ന ജോയിച്ചായന്‍ അവര്‍ക്ക് ഒരു ഉപദേഷ്ടാവും സൈക്കൊളജിസ്റ്റും സെക്സോലജിസ്റ്റും ആയി നിലനിന്നു. (വയാഗ്രയുടെ നാടന്‍ പതിപ്പാണ്‌ "നായിക്കുരുണ" എന്ന് ആദ്യം കണ്ടു പിടിച്ച വ്യക്തി ജോയിച്ചായനായിരുന്നു. സ്വന്തം ആദ്യരാത്രിയില്‍ മുല്ലപ്പൂവിനു പകരം നായിക്കുരുണപ്പൊടി കട്ടിലില്‍ വിതരിയാണ് അദ്ദേഹം ഇത് ആദ്യം പരീഷിച്ചത്).

ഇരുപത്തി ഒന്നാം വയസ്സിലായിരുന്നു ജോയിച്ചായന്റെ കല്യാണം. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പിറകെ നടന്നതിന്റെ ഫലമായി അയല്‍ക്കാരിയും, സ്വന്തം പിതാവിന്റെ ജന്മ ശത്രുവുമായ ചാക്കോച്ചന്റെ മകള്‍ ലീലാമ്മയെ ജോയിചായനു കിട്ടി. വിവാഹം കഴിഞ്ഞതോടെ ജോയിച്ചായന്റെ ഉള്ളിലെ ബിസിനസ് മാഗ്നറ്റ് ഉണരുകയും ദിവസം മുഴുവന്‍ പുതിയ പുതിയ ബിസിനസ്സുകളെ ക്കുറിച്ച് ചിന്തിക്കുവാനും തുടങ്ങി. ഇതിന്റെ ഫലമായി, നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട്, പരമ്പരാഗതമായി കൈമാറിവന്ന തന്റെ കാളകളെ വില്‍ക്കുകയും ഒരു ഫോര്‍ത്ത് ഹാന്‍ഡ് ട്രാക്ടര്‍ സ്വന്തമാക്കുകയും ചെയ്തു. കാളകളെ വിറ്റെങ്കിലും കാളകളുടെ തൊഴുത്ത് അങ്ങനെ ട്രാക്ടര്‍ പോര്‍ച് കം വര്‍ക്ക്ഷോപ്പ് ആയി മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു ആദ്യ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നു പെണ്‍കുട്ടികളെ ഉത്പാദിപ്പിച് ജോയിച്ചായനും ലീലാമ്മാമ്മയും തങ്ങളുടെ സ്വയംപര്യാപ്തത തെളിയിച്ചു. ബാക്കിയുള്ളവരുടെ കുട്ടികള്‍ "എ ഫോര്‍ ആപ്പിള്‍" എന്ന് പറഞ്ഞു പഠിച്ചപ്പോള്‍, ആശുപത്രി, ആംബുലന്‍സ് എന്നിവയോട് താങ്കളുടെ പിതാവിന്റെ അഭേദ്യമായ ബന്ധം മറക്കാനാകാതെ ജോയിച്ചായന്റെ മക്കള്‍ "എ ഫോര്‍ ആംബുലന്‍സ്" എന്ന് പറഞ്ഞു പഠിച്ചു. 

ഇതിനിടെ ജോയിച്ചായന്‍ പല ബിസിനസ്സുകളും നടത്തി. ലീലാമ്മാമയുടെ കൈയ്യിലും കാതിലും കഴുത്തിലും കിടനിരുന്ന വള, കമ്മല്‍, മാല തുടങ്ങി സ്വര്‍ണ്ണ നിറമുള്ള സകലതും കുരിശിന്‍മൂട് റോയി ഫിനാന്‍സിന്റെ അലമാരക്കുള്ളില്‍ സുരഷിതമായി എത്തുകയും ചെയ്തു. ബിസിനസ്സുകള്‍ എല്ലാം തകര്‍ന്നെങ്കിലും ലീലാമ്മാമയുടെ കാര്യപ്രാപ്തിയും കഴിവും കൊണ്ട് ആ കുടുംബം അല്ലലില്ലാതെ മുന്നോട്ടു പോയി. എന്നാല്‍ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളെ കുറിച്ച് ഓര്‍ത്ത് ആ ദമ്പതികള്‍ വ്യാകുലരായി. മൂത്ത പെണ്‍കുട്ടിക്ക് പതിമൂന്നു വയസ്സായപ്പോള്‍ ആണ് ജോയിച്ചായനും ലീലാമ്മാമക്കും ടെന്‍ഷന്‍ ഏറ്റവും കൂടിയത്. അതിന്റെ ഫലമായി അടുത്ത വര്‍ഷം തന്നെ ലീലാമ്മാമ ഒരു ആണ്‍കുട്ടിക്ക് കൂടി ജന്മം നല്‍കി. പെണ്‍കുട്ടികള്‍ വളരുന്നതില്‍ ഒരു കുറവും വരുത്തിയില്ല. അവരെ വിവാഹം കഴിച്ചു വിടാന്‍ ജോയിചായ്ന്റെ കൈയ്യില്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു. ആകെയുള്ളത് പത്തു നാല്പതു സെന്റ്‌ സ്ഥലവും അതില്‍ കുറച്ചു മാവും, ഒരിക്കലും കായ്ചിട്ടില്ലാത്ത കുറച്ചു പ്ലാവുകളും മണ്ടരി ബാധിച്ച കുറച്ചു തെങ്ങുകളും മാത്രം. അതില്‍ കുറച്ചു സ്ഥലവും കുറച്ചു മരങ്ങളും വിറ്റ് ഒരു കുട്ടിയുടെ കല്യാണം നടത്താന്‍ തന്നെ അവര്‍ തീരുമാനിച്ചു. 

കല്യാണാലോചനകള്‍ നടക്കുന്നതിനിടെ ജോയിച്ചായന്‍ കുറച്ചു സ്ഥലം വിറ്റു. ഇനി കുറച്ചു പ്ലാവുകള്‍ കൂടി വെട്ടി വിറ്റാല്‍ ഒരാളുടെ കല്യാണം നടത്താം. ആദ്യം ഏറ്റവും വലിയ പ്ലാവ് തന്നെ വില്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഏറ്റവും വണ്ണവും നീളവും കാതലുമുള്ള ഒരു പ്ലാവ് അവര്‍ കണ്ടുപിടിച്ചു. ആ പ്ലാവിന്റെ മുകളിലേക്ക് നോക്കിയ ജോയിച്ചാന്‍ ഞെട്ടിപ്പോയി! അതിന്റെ ഏറ്റവും മുകളിലുള്ള ഒരു ചെറിയ ചില്ലയില്‍ ഒരു ചെറിയ ചക്ക. മുതുമുതച്ചന്മാര്‍ നട്ട് വളര്‍ത്തിയ പ്ലാവാണ്‌. അതില്‍ നിന്ന് ഒരു ചക്ക കിട്ടിയതായി ഇത് വരെ കേട്ടിട്ടുപോലുമില്ല. ഇപ്പോഴിതാ അതിലൊരു ചക്ക. ജോയിച്ചായന്റെ മനസ്സൊന്നു പിടഞ്ഞു. വേണ്ട ഈ പ്ലാവ് വില്‍ക്കണ്ട വേറെ നോക്കാം... പ്ലാവിന്റെ വിധി മാറ്റിയെഴുതപ്പെട്ടു. മറ്റൊരു പ്ലാവ് പകരക്കാരനായി വെട്ടി വില്‍ക്കപ്പെട്ടു. ഇതൊന്നുമറിയാതെ ചക്ക വലുതായി വലുതായി വന്നു. 

വലുപ്പം എന്ന് പറഞ്ഞാല്‍, ഒരു അത്ഭുത ചക്ക! അന്നാട്ടുകാര്‍ ഇതുപോലൊരു ചക്ക ഇത് വരെ കണ്ടിട്ടില്ലായിരുന്നു ഒരു ആറ് ആറരയടി പൊക്കമുള്ള അഴകും ചുളയുമുള്ള സുന്ദരന്‍ ചക്ക! നാട്ടിലും സമീപ പ്രദേശങ്ങളിലും ജോയിച്ചായനും ചക്കയും വന്‍ സംഭവമായി. ദൂരെ ദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ വന്നു ചക്ക കണ്ടു തിരിച്ചു പോയി. ചക്കക്കു കണ്ണ് തട്ടാതിരിക്കാന്‍ ജോയിച്ചാന്‍ തന്റെ ഒരു പ്രതിമ ഉണ്ടാക്കി പ്ലാവില്‍ കെട്ടിയിട്ടു. ഇതിനിടെ  ആ നാട്ടിലെ ഏറ്റവും വലിയ കരിനാക്ക് ശ്രീ യോനാന്കുട്ടിചായന്‍ പ്ലാവിനടുതെതി പറഞ്ഞു. "ജോയ്യ്യെ ഇതെന്നാ ചക്കയാടാ!!!" പക്ഷെ തന്റെ ഉത്തമ ഭക്തനെ ഗീവറുഗീസ് സഹദാ കൈവിട്ടില്ല. ചക്കക്ക് ഒന്നും സംഭവിച്ചില്ല. ആ ഉദ്യമത്തില്‍ തോറ്റ യോനാന്കുട്ടിചായന്‍ സ്വന്തം ഭാര്യെ വിട്ട് ഒന്നുകൂടി പറയിച്ചു നോക്കി എന്നിട്ടും ഫലം കണ്ടില്ല!!!  ജോയിചായനു ഗീവറുഗീസ് സഹദായോടുള്ള ഭക്തി കൂടി വന്നു. ദിവസവും ആ ചക്ക ഒരുവട്ടമെങ്കിലും കണ്ടില്ലെങ്കില്‍ ജോയിചായനു ഉറക്കം വരാത്ത അവസ്ഥയായി. ആ ചക്കയുമായി താന്‍ നില്‍ക്കുന്ന ഫോട്ടോ മനോരമ, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളില്‍ വരുന്ന മനോഹര സ്വപ്നങ്ങള്‍ കണ്ടു ജോയിച്ചായന്‍ ഉറങ്ങി. 

അങ്ങനെ ഒരു ഞാറാഴ്ച രാവിലെ ഒരു വെള്ളക്കടലാസില്‍ എന്തോ കുത്തിക്കുറിക്കുന്ന ഭര്‍ത്താവിനെ കണ്ടാണ്‌ ലീലാമ്മാമ ഉറക്കം എണീറ്റത്. "നിങ്ങളിതെന്നാടുക്കുവാ മനുഷ്യനെ" "എടീ പത്രത്തീ കൊടുക്കണ്ട മാറ്റര്‍ ഉണ്ടാക്കുവാ" ജോയിച്ചാന്‍ മനോരമക്ക് വേണ്ടി ഒരു മാറ്റര്‍ ഉണ്ടാക്കി. അതില്‍ ഫെബ്രുവരി എന്നതിന് പകരം ഫിബ്രവരി എന്നാക്കി മാതൃഭൂമിക്കും, ശ്രീ ജോയി എന്നതിന് പകരം സഖാവ് ജോയി എന്നാക്കി ദേശാഭിമാനിക്കും വെവ്വേറെ മാറ്ററുകള്‍ ഉണ്ടാക്കി. അന്ന് തന്നെ ചക്ക വെട്ടാന്‍ ജോയ്ചായന്‍ തീരുമാനിച്ചു. സംഗതി കാട്ട് തീ പോലെ നാടാകെ പടര്‍ന്നു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ പരസ്പരം ചോദിച്ചു "അറിഞ്ഞോ ഇന്ന് മ്മടെ ജോയീടെ ചക്ക വെട്ടാന്‍ പോകുവാ" എല്ലാ വഴികളും ജോയിച്ചായന്റെ പറമ്പില്‍ എത്തി നിന്നു. നിമിഷങ്ങള്‍ കൊണ്ട് ജോയിച്ചയന്റെ പറമ്പ് ജനസമുദ്രമായി മാറി. ചക്ക വെട്ടാന്‍ തേങ്ങവെട്ടുകാരന്‍ വാസു ഏണിയുമായി വന്നു. പക്ഷെ തന്റെ പറമ്പിലെ ചക്ക വെട്ടാന്‍ തനിക്കാണ് അധികാരം എന്ന് മനസ്സിലാക്കിയ ജോയിച്ചായന്‍ സ്വയം കയറി ചക്ക വെട്ടാന്‍ തീരുമാനിച്ചു. ഏണി പ്ലാവില്‍ ചാരിയപ്പോള്‍, ഈ ഏണി ഈ ചക്ക വെട്ടാന്‍ വേണ്ടി മാത്രം ഉള്ളതാണെന്ന് ജോയിചായനു തോന്നിപ്പോയി. കൃത്യം നീളം!!! ഇതില്‍ വലിയൊരു ഏണി ഈ നാട്ടില്‍ കിട്ടാനുമില്ല. ജോയിച്ചായന്‍ ഏണിയില്‍ കയറി. താഴെ ഏണി മറിയാതിരിക്കാന്‍ ലീലാമ്മാമ്മയും മക്കളും സപ്പോര്‍ട്ട് ചെയ്തു. 

ജോയിചായന്‍ മുകളിലെത്തിയതും താഴെ നിന്ന ആരോ വിളിച്ചു പറഞ്ഞു "എടാ ജോയ്യ്യെ ഈ ചക്ക കെട്ടിയിരക്കിയാലോ". കൂട്ടത്തില്‍ നിന്ന പലര്‍ക്കും ഇതേ അഭിപ്രായമായിരുന്നു. "ഇത്രേം വലിയ ചക്ക എങ്ങനെ കെട്ടിയിരക്കാനാ?" മറ്റ് ചിലര്‍ക്ക് സംശയം. നാട്ടുകാര്‍ രണ്ട് ചേരിയായി. ഒരു ആഭ്യന്തര കലഹം പോലും ഉണ്ടായേക്കാവുന്ന അവസ്ഥ. ജോയിച്ചാന്‍ അകെ കണ്ഫ്യുഷനിലായി. താഴെ ഏണി മറിയാതിരിക്കാന്‍ പിടിച്ചുകൊണ്ടുനിന്ന ലീലാമ്മാമാക്കും മക്കള്‍ക്കും കൈ വേദനിച്ചു തുടങ്ങി. ഒടുവില്‍ സഹി കേട്ട് ലീലാമ്മ വിളിച്ചു പറഞ്ഞു "നിര്ത്തിനെടാ എല്ലാവന്മാരും" ജനം നിശബ്ദമായി. "നിങ്ങളവിടെ എന്നാ നോക്കിക്കൊണ്ട്‌ നിക്കുവാ മനുഷ്യനെ വെട്ടിയിടങ്ങോട്ട്, ഇവിടെ മനുഷ്യന്റെ കൈ വേദനിക്കുംപോഴാ". തിരുവായ്ക്ക് എതിര്‍വാ ഇല്ലല്ലോ. ജോയിച്ചായന്‍ ഒന്നും ആലോചിച്ചില്ല ചക്കയുടെ ഞെട്ടില്‍ ഒറ്റവെട്ട്. ചക്ക താഴോട്ടും ചക്ക നിന്നിരുന്ന കൊമ്പു മുകളിലോട്ടും പോയി. കൊമ്പില്‍ നിന്നു തെന്നി മാറിയ ഏണി വിത്ത്‌ ജോയിച്ചാന്‍ തങ്കള്‍ എങ്ങോട്ട് പോകും എന്നറിയാതെ ഒരു നിമിഷം കണ്ഫ്യൂഷനായി നിന്നു. രംഗം പന്തിയല്ലെന്ന് മനസ്സിലായതോടെ പരുന്തിനെക്കണ്ട തള്ളക്കൊഴിയെപ്പോലെ ലീലാമ്മാമ തന്റെ മക്കളെയും വിളിച്ചുകൊണ്ട് അടുത്തുള്ള തെങ്ങിന്‍ തടത്തിലേക്കു സെയിഫായി മാറി നിന്നു. ആള്‍ട്ടോ കാര്‍ വളക്കാന്‍ പാടുപെടുന്ന ലേഡീ ഡ്രൈവരെപ്പോലെ ഏണി ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച്, അതില്‍ പരാജയപ്പെട്ട ജോയിച്ചായന്‍ തന്റെ ട്രാക്ടര്‍ പോര്‍ച് കം വര്‍ക്ക് ഷോപ്പിന്റെ മുകളിലേക്ക് ക്രാഷ്ലാന്റ്  ചെയ്തു.

അന്ന് ചെങ്കുളം ദേശക്കാര്‍ വീണ്ടും കേട്ടു, കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ ആമ്ബുലന്സിന്റെ നിലവിളി ശബ്ദം!!! വൈകിട്ട് ജോയിചായനുള്ള കഞ്ഞിയുമായി ആശുപത്രിയിലേക്ക് പോകും മുന്‍പ് ലീലാമ്മാമ തന്റെ ഏറ്റവും ഇളയ സന്തതിയെ വിളിച്ചു പറഞ്ഞു "കണ്ടല്ലോ അപ്പന്റെ അവസ്ഥ, ഇതൊന്നും നിനക്ക് വരണ്ടാന്നോണ്ടാങ്കി വല്ലോ എടുത്തു വച്ച് വായിച്ചു പഠിക്കെടാ". പരീക്ഷക്ക്‌ മാര്‍ക്ക് കിട്ടിയില്ലെങ്കിലും അമ്മയുടെ കൈയ്യില്‍ നിന്ന് അടി കിട്ടാനുള്ള സാധ്യത മുന്നില്‍ കണ്ട് അവന്‍ തന്റെ ഇംഗ്ലീഷ് നോട്ടുബുക്ക്‌ എടുത്തു വച്ച് വായിച്ചു.

"എ ഫോര്‍ ആംബുലന്‍സ്"...



ദില്‍ സെ ദില്ലി സെ
KURIAN KC

Comments

  1. സൂപ്പറ് കുര്യാ

    ചന്ദ്രനില്‍ അടി നടക്കുന്നു എന്നറിഞ്ഞാല്‍ റോക്കറ്റ് വിളിച്ചു പോയി "എനിക്കുള്ളതിങ്ങു തന്നേരെ" എന്ന് പറയുന്ന മഹാനുഭാവന്‍.

    ReplyDelete
  2. അലക്കി കുര്യോ കലക്കി..ലേഡീസ് അല്ടോ ഇഷ്ടായി

    ReplyDelete
  3. ചക്ക താഴോട്ടും ചക്ക നിന്നിരുന്ന കൊമ്പു മുകളിലോട്ടും പോയി. കൊമ്പില്‍ നിന്നു തെന്നി മാറിയ ഏണി വിത്ത്‌ ജോയിച്ചാന്‍ തങ്കള്‍ എങ്ങോട്ട് പോകും എന്നറിയാതെ ഒരു നിമിഷം കണ്ഫ്യൂഷനായി നിന്നു. രംഗം പന്തിയല്ലെന്ന് മനസ്സിലായതോടെ പരുന്തിനെക്കണ്ട തള്ളക്കൊഴിയെപ്പോലെ ലീലാമ്മാമ തന്റെ മക്കളെയും വിളിച്ചുകൊണ്ട് അടുത്തുള്ള തെങ്ങിന്‍ തടത്തിലേക്കു സെയിഫായി മാറി നിന്നു. ആള്‍ട്ടോ കാര്‍ വളക്കാന്‍ പാടുപെടുന്ന ലേഡീ ഡ്രൈവരെപ്പോലെ ഏണി ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച്, അതില്‍ പരാജയപ്പെട്ട ജോയിച്ചായന്‍ തന്റെ ട്രാക്ടര്‍ പോര്‍ച് കം വര്‍ക്ക് ഷോപ്പിന്റെ മുകളിലേക്ക് ക്രാഷ്ലാന്റ് ചെയ്തു

    ഹ ഹ ഹ കലക്കന്‍ പോസ്റ്റ്‌.

    ReplyDelete
  4. കൊള്ളാം കുര്യാ...നല്ല ഫ്ലോ...

    ReplyDelete
  5. നല്ല എഴുത്ത്.. "മൂത്ത പെണ്‍കുട്ടിക്ക് പതിമൂന്നു വയസ്സായപ്പോള്‍ ആണ് ജോയിച്ചായനും ലീലാമ്മാമക്കും ടെന്‍ഷന്‍ ഏറ്റവും കൂടിയത്. അതിന്റെ ഫലമായി അടുത്ത വര്‍ഷം തന്നെ ലീലാമ്മാമ ഒരു ആണ്‍കുട്ടിക്ക് കൂടി ജന്മം നല്‍കി.." ഇതൊന്നു മാത്രം മതി.. ആശംസകള്‍..

    ReplyDelete
  6. വയാഗ്രയുടെ നാടന്‍ പതിപ്പാണ്‌ "നായിക്കുരുണ" .. hmm thats a good find :) hahahaha

    ReplyDelete
  7. അപ്പൊ ചക്കെടെ കാര്യം എന്തായി...??

    രസോണ്ടുട്ടോ എഴുത്ത്..

    ReplyDelete
  8. അത്ഭുത ചക്കയില്‍ ഒന്നുമുണ്ടായിരുന്നില്ലേ?

    ReplyDelete
  9. നായിക്കുരുണപ്പൊടി കട്ടിലില്‍ വിതരിയാണ് അദ്ദേഹം ഇത് ആദ്യം പരീഷിച്ചത്....
    ഹി ഹി... എന്റെ കുര്യാ ...ചിരിച്ചു ചിരിച്ചു ...സമ്മതിച്ചു

    ReplyDelete
  10. ആള്‍ട്ടോ കാര്‍ വളക്കാന്‍ പാടുപെടുന്ന ലേഡീ ഡ്രൈവരെപ്പോലെ ഏണി ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച്, അതില്‍ പരാജയപ്പെട്ട ജോയിച്ചായന്‍ തന്റെ ട്രാക്ടര്‍ പോര്‍ച് കം വര്‍ക്ക് ഷോപ്പിന്റെ മുകളിലേക്ക് ക്രാഷ്ലാന്റ് ചെയ്തു.

    സമ്മതിച്ചു ട്ടോ ....ചിരിപ്പിച്ചു

    ReplyDelete
  11. കൊള്ളാം...നല്ല എഴുത്ത്.

    ReplyDelete
  12. കുര്യാ,

    സൂപ്പര്‍ ....
    ഇതു വായിക്കാന്‍ ഞാന്‍ എന്താ ഇത്ര വൈകിയെ എന്ന വിഷമം മാത്രം

    ReplyDelete
  13. ഇത് ഞാനെങ്ങനെ മിസ്സാക്കി....

    ആള്‍ട്ടോ കാര്‍ വളക്കാന്‍ പാടുപെടുന്ന ലേഡീ ഡ്രൈവരെപ്പോലെ ഏണി ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച്, അതില്‍ പരാജയപ്പെട്ട ജോയിച്ചായന്‍ തന്റെ ട്രാക്ടര്‍ പോര്‍ച് കം വര്‍ക്ക് ഷോപ്പിന്റെ മുകളിലേക്ക് ക്രാഷ്ലാന്റ് ചെയ്തു.


    അലക്കോട് അലക്ക്.....

    ReplyDelete
  14. ചക്ക താഴോട്ടും ചക്ക നിന്നിരുന്ന കൊമ്പു മുകളിലോട്ടും പോയി. കൊമ്പില്‍ നിന്നു തെന്നി മാറിയ ഏണി വിത്ത്‌ ജോയിച്ചാന്‍ തങ്കള്‍ എങ്ങോട്ട് പോകും എന്നറിയാതെ ഒരു നിമിഷം കണ്ഫ്യൂഷനായി നിന്നു.

    ഹഹ്ഹ...ചീറി....:))

    ReplyDelete

Post a Comment