കടുത്ത പരീഷണങ്ങള്‍...
പത്താം ക്ലാസില്‍ പരീഷ കഴിഞ്ഞപ്പോ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിച്ചത്‌ അടുതിരിന്നു പരീഷ എഴുതിയ "ലിജിന്‍ ജോസ് ജെയിക്കണേ കര്‍ത്താവേ" എന്നതാരുന്നു. (അവന്‍ പോയാ എല്ലാം തീര്‍ന്നില്ലേ :) 

പ്രീടിഗ്രിക്കും ഡിഗ്രിക്കും പഠിക്കുമ്പ അടുത്തിരുന്ന ലതികാ ഘോഷ് എന്ന കൊച്ചിന് വേണ്ടിയും. (സത്യാട്ടും ഞാന്‍ അത്രേമൊക്കെ പഠിച്ചിട്ടുണ്ട്)

രസം നടന്നത് പത്താം ക്ലാസിലാ. മനോരമാ പത്രത്തില്‍ റിസള്‍ട്ട് വരുന്ന ദിവസം. രാവിലെ തന്നെ എഴുന്നേറ്റു പൊട്ടന്റെ കടയില്‍ പത്രം വരുന്നത് നോക്കി ഇരുന്നു. പത്രക്കാരനെ കണ്ടതോടെ നെഞ്ചിടിപ്പ് കൂടി.

ആദ്യം നോക്കിയത് ലിജിന്റെ റിസള്‍ട്ട് ആരുന്നു.

ഡിസ്ടിന്ക്ഷന്‍ നോക്കി ഇല്ല അവന്റെ പേരില്ല!
പിന്നെ ഫസ്റ്റ് ക്ലാസ്. ഇല്ല അതിലും ഇല്ല!!
സെക്കന്റ്‌ ക്ലാസ് നോക്കുമ്പോ ഹാര്‍ട്ട്‌ അറ്റാക്കിന്റെ ചികിത്സകളെ പറ്റിയാരുന്നു എന്റെ ചിന്ത. നോക്കാതിരിക്കാന്‍ പറ്റുവോ ? നോക്കി അതിലും ഇല്ല!!!

പിന്നെ താഴേക്കു നോക്കാന്‍ തോന്നിയില്ല. 
അടുത്ത് നിന്ന ചേട്ടനോട് ഞാന്‍ ചോദിച്ചു. "ഇവിടെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ഏതാഡാ"?
അവനും സംശയം. "എന്താടാ നിന്റെ നമ്പര്‍ ഇല്ലേ"

"പിന്നേ... ലിജിന്റെ നമ്പര് പോലും ഇല്ല പിന്നാ എന്റെ"
"നീയാ പേപ്പറിങ്ങ്   തന്നെ ഞാന്‍ നോക്കട്ടെ".

അവന്‍ പേപ്പര്‍ വാങ്ങി ഏറ്റവും താഴെ നിന്ന് മുകളിലേക്ക് നോക്കി തുടങ്ങി.

"ഡാ ഒന്ട്രാ നിന്റെ നമ്പര്‍ ഒണ്ടഡാ" 
അവന്റെ മുഖത്ത് ഒരു മാതിരി ആക്കിയ ചിരി. 
"മനുഷ്യന്‍ ഇവിടെ തീ തിന്നുംപഴാ അവന്റെ ഒരു തമാശ" 
"സത്യാട്ടും നിന്റെ നമ്പര്‍ ഒണ്ടെഡാ"

എനിക്ക് വിശ്വാസം വന്നില്ല. അവന്റെ കൈയ്യില്‍ നിന്നും പേപ്പര്‍ പിടിച്ചു വാങ്ങി ഞാന്‍ നോക്കി. എന്റെ നമ്പര്‍ !!!
കണ്ണ് തിരുമി ഒന്നൂടെ നോക്കി. യെസ് അതെന്റെ നമ്പര്‍ തന്നെ. 
പക്ഷെ തൊട്ടു താഴെ ലിജിന്റെ നമ്പര്‍ ഇലായിരുന്നു. (പിറ്റേ വര്‍ഷം തോറ്റു പരീഷയെഴുതി ജയിച്ചവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് അവനാരുന്നു !)

പ്രീ ഡിഗ്രിക്കും ഡിഗ്രിക്കും പഠിക്കുമ്പോ ഞങ്ങള്‍ മൂന്ന് പേരായിരുന്നു ഒരു ബഞ്ചില്‍. ആദ്യം ഞാന്‍ പിന്നെ ലതിക പിന്നെ മനു. പരീഷകള്‍ ഒരു വലിയ പരീഷണമായതിലാല്‍ ഞങ്ങള്‍ മൂന്നു പേരും എല്ലാ ചോദ്യങ്ങളും നന്നായി വായിച്ചു മനസ്സിലാക്കി ഡിസ്കസ് ചെയ്തായിരുന്നു എഴുതിയിരുന്നത്. അതിന്റെ ഗുണം റിസല്‍ട്ടിലും ഉണ്ടായിരുന്നു. ലതിക ഒന്നാമാതെഴുതുന്ന ഉത്തരം ഞാന്‍ ഏഴാമാതെഴുതും. ഞാന്‍ അന്ചാമാതെഴുതുന്ന ഉത്തരം ആയിരിക്കും മനുവിന്റെ ഒന്നാമത്തെ ഉത്തരം. അവന്റെ രണ്ടാമത്തെ ഉത്തരം ഞാന്‍ ഏറ്റവും അവസാനം എഴുതും. സംഗതി സിമ്പിള്‍. ഓരോ ഉത്തരത്തിലും മനോഗതി അനുസരിച്ച് മാറ്റങ്ങളും വരുത്തിയിരുന്നു. ഇംഗ്ലീഷ് ന്റെ ഒക്കെ പരീഷക്ക് ആദ്യത്തെ അര മണിക്കൂര്‍ ഞാനും മനുവും വീട്ടു കാര്യങ്ങളും നാട്ടുകാര്യങ്ങലുമൊക്കെ പറഞ്ഞിരിക്കും. (ലതിക എന്തെങ്കിലും എഴുതീട്ട് വേണം ഞങ്ങള്‍ക്കത് പകര്‍ത്താന്‍ :). 

അങ്ങനെ ആദിവസം വന്നു. ഇന്ത്യന്‍ ഹിസ്ടറി പരീഷ. പഠിപ്പിച്ചിരുന്നത് "മരം" എന്ന് ഞങ്ങള്‍ വിളിക്കുന്ന ബാബു സര്‍. പുള്ളി ഒരു ബുക്കുമായി ക്ലാസ്സില്‍ വന്നാല്‍ ഒരു നില്പാണ്. ഒന്നനങ്ങണമെങ്കില്‍ കൊടുംകാറ്റ് അടിക്കണം. അല്ലെങ്കില്‍ മൂക്കിന്റെ തുമ്പത് തുമ്പി വന്നിരിക്കണം. അക്ബറും ബാര്‍ബറും സോറി ബാബറും ഹുമയൂനുമൊക്കെ ബാബു സാറിന്റെ നാവിന്‍ തുമ്പത് തത്തിക്കളിച്ചു. ആരോറങ്ങിയാലും  സാറിനു അതൊരു വിഷയമേ അല്ലായിരുന്നു. സാറ് വരും ക്ലാസ്സെടുക്കും പോകും.  അത്രയ്ക്ക് രസകരമായ ബാബു സാറിന്റെ ക്ലാസ്സുകള്‍ ഞങ്ങള്‍ പലപ്പോഴും മിസ്സ്‌ ചെയ്തിരുന്നു. ആ സമയത്ത് ഞങ്ങള്‍ കൊല്ലം എസ് എം പി തീയേറ്ററില്‍ ആയിരിക്കും. ദിവസവും പടം മാറുന്ന കൊല്ലത്തെ ഏക തീയറ്റര്‍ ആയിരുന്നു എസ് എം പി!! എസ് എം പി. യില്‍ പടം മാറാത്ത ദിവസങ്ങളില്‍ മാത്രം ഞങ്ങള്‍ ബാബു സാറിന്റെ ക്ലാസ്സുകള്‍ അറ്റെന്റ് ചെയ്തു. പിന്നെ ഏതു സിനിമ ആണെങ്കിലും. തുടക്കവും ക്ലൈമാക്സും മാത്രമേ കാണൂ!!! നടുക്ക് വേറെ ചിലതാ. അതിനാണെങ്കില്‍ 15 വര്‍ഷമായി ഒരു മാറ്റവുമില്ല. ആ ഹിസ്ടറി കള്‍ ഒന്നും ഇവിടെ എഴുതാന്‍ പറ്റില്ലല്ലോ.

ചോദ്യപ്പേപ്പര്‍ കൈയ്യില്‍ കിട്ടി. ആദ്യം ചോദ്യങ്ങള്‍ മൊത്തം ഒന്ന് വായിച്ചു നോക്കി. എന്തെഴുതും ? ആ... വാ കൊടുത്ത ദൈവം തന്നെ അന്നം കൊടുക്കും ബട്ട്‌ ചോദ്യപ്പേപ്പര്‍ തന്ന ടീച്ചര്‍ തന്നെ ഉത്തരം പറഞ്ഞു തരില്ലല്ലോ. ചോദ്യപ്പെപ്പരിന്റെ അവസാനത്തെ ചോദ്യം ഞാന്‍ ശ്രദ്ധിച്ചു നോക്കി. ഹിസ്ടറി ഓഫ് അക്ബര്‍. ഹോ രക്ഷപ്പെട്ടു. ക്ലാസ്സ് തുടങ്ങുന്ന സമയത്ത് ബാബു സാറിന്റെ ക്ലാസ്സുകള്‍ അറ്റന്റ് ചെയ്തതിന്റെ ചില ചെറിയ ഓര്‍മ്മകള്‍ മനസ്സിലുണ്ട്. വച്ച് താങ്ങാം. ഒന്നര പാരഗ്രാഫ് കഴിഞ്ഞതോടെ കൈയ്യിലുള്ള സ്ടഫ് തീര്‍ന്നു. ഇനി എന്ത് ചെയ്യും ??? കോപ്പ്. പത്താം ക്ലാസ്സില്‍ തോറ്റാ മത്യാരുന്നു. റബ്ബര് വെട്ടി ജീവിക്കാരുന്നു. എന്നൊക്കെയുള്ള ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി. ഒടുവില്‍ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി. ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുകള്‍ മംഗ്ലീഷില്‍ എഴുതുക.

അങ്ങനെ എഴുതി തുടങ്ങി. ആദ്യത്തെ ഒന്നര സെന്റന്‍സ് അക്ബറിന്റെ ചരിതം ബാക്കി സിനിമാ പാട്ട്! അവസാനം കണ്‍ ക്ലൂട് ചെയ്യാന്‍ ഒരു സെന്റന്‍സ് അത് ചരിത്രം.  ഒരു എസ് എം പി എഫ്ഫക്റ്റ്‌!!! സംഗതി കൊള്ളാം. എന്റെ എഴുത്തിന്റെ സ്പീഡ് കൂടി. മലയാള സിനിമാ ഗാനങ്ങള്‍ എന്റെ ഉത്തരപ്പെപ്പറിനെ സുന്ദരിയാക്കി. അത് കൂടുതല്‍ സുന്ദരമാവാന്‍ ഇടടക്കിടക്ക് സബ് ഹെട്ടിങ്ങുകളും നല്‍കി. പോരാത്തതിന് പാട്ടിന്റെ ഇടയ്ക്കിടയ്ക്ക് "മുഗള്‍" എന്നും എഴുതി. അല്ലെങ്കില്‍ പേപ്പര്‍ നോക്കുന്ന ടീച്ചറിന് എന്ത് തോന്നും? ഉദാഹരണം- "ദൂരെ കിഴക്ക് ദിക്കിന്‍ മുഗള്‍ മാണിക്ക്യ ചെന്പഴുക്ക". അവിടെ ഫുള്‍ സ്റ്റോപ്പ്‌. അടുത്ത സെന്ടന്സു തന്നെ മുഗളില്‍ തുടങ്ങി. "മുഗള്‍ ഞാനിങ്ങെടുത്തു വച്ചേ എന്റെ വെറ്റില താംബലത്തില്‍". സംഗതിക്കൊന്നും ഒരു കുറവും വേണ്ട. ഇങ്ങനെ മലയാളത്തിലെ ഒട്ടു മിക്ക പാട്ടുകളും എന്റെ ഉത്തരപ്പേപ്പറില്‍ പുനര്‍ ജനിച്ചു. ഇടക്ക് ഒരു പാട്ടിന്റെ വരികള്‍ തെറ്റി. അത് വെട്ടി. (ഇടക്ക് വെട്ടും കുത്തുമൊക്കെ ഉണ്ടെങ്കിലെ ഉത്തരപ്പേപ്പറിന് ഒരു സ്വാഭാവികത കാണൂ) എന്നിട്ട് ബ്രാക്കറ്റില്‍ എഴുതി "ക്ഷമിക്കണം ഒരു വരി തെറ്റിപ്പോയി". (സ്വാഭാവികത... യേത്) 

അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. എന്തെഴുതണം എന്നറിയാതെ ഇരിക്കുന്നു ലതിക. ഹിസ്ടറി എന്ന് കേള്‍ക്കുമ്പോഴേ ഉറക്കം വരുന്ന അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്‍റെ എഴുത്തിന്റെ സ്പീഡ് കണ്ടു അല്പം അന്തിച്ചിരിക്കുകയാനവള്‍. "എടാ നിന്‍റെ പേപ്പര്‍ ഒന്ന് താടാ". അവളുടെ പതിഞ്ഞ സ്വരം എന്‍റെ കാതില്‍ പതിച്ചു. "എടീ ഞാന്‍ മൊത്തം പോട്ടത്തരമാ എഴുതുന്നെ". അതവള്‍ക്ക്‌ വിശ്വാസമായില്ല എന്ന് അവളുടെ കണ്ണുകള്‍ കണ്ടപ്പോള്‍ മനസ്സിലായി. "എന്തായാലും കുഴപ്പമില്ല ഞാന്‍ മാറ്റി എഴുതിക്കോളാം".

"എന്താ അവിടെ"   ടീച്ചറുടെ ചോദ്യം. ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍, പട്ടി ബിസ്കറ്റ് തിന്നുംപോഴുണ്ടാകുന്ന ഒരു ശബ്ദം ഞാന്‍ ഉണ്ടാക്കി. ടീച്ചര്‍ മാറിയ തക്കത്തിന് ഞാന്‍ എന്‍റെ പേപ്പര്‍ അവള്‍ക്കു കൊടുത്തു. ഒന്നും സംഭവിക്കാത്തത് പോലെ അവള്‍ അത് വാങ്ങി പകര്‍ത്താന്‍ തുടങ്ങി. ഒന്നാമത്തെ പാരഗ്രാഫ് കഴിഞ്ഞതോടെ അവള്‍ സന്തോഷത്തോടെ എന്‍റെ മുഖത്തേക്ക് നോക്കി. "എല്ലാം പഠിച്ച് വച്ചിരിക്കുവാ അല്ലെ... കള്ളന്‍". അവളുടെ എഴുത്തിന്റെ സ്പീഡ് കൂടി. രണ്ടാമത്തെ പാരഗ്രാഫ് പകുതി കഴിഞ്ഞതോടെ അവള്‍ ഞെട്ടുന്നത് ഞാന്‍ വ്യക്തമായി കണ്ടു. കണ്ണുകള്‍ പുറത്തേക്കു തള്ളി വന്നു. വായ അറിയാതെ തുറന്നു പോകുന്നു. വിശ്വാസം വരാതെ തലയൊന്നു കുലുക്കി വീണ്ടും അവള്‍ എന്‍റെ പേപ്പറിലേക്ക്‌ നോക്കി. എന്നിട്ട് തുറന്നു പോയ വായ ഇടതു കൈകൊണ്ടു പൊത്തി ദയനീയമായി എന്നെ നോക്കി.

എന്നാല്‍ ഇതൊന്നും അറിയാതെ ഒരാള്‍ എഴുതി തകര്‍ക്കുന്നുണ്ടായിരുന്നു. മനു. സ്വയം മറന്നിരുന്നു പരീഷ എഴുതുന്നു അവന്‍. ഇടക്ക് ക്ലാസ്സിന്റെ മച്ചിലേക്ക് നോക്കി, പേനയുടെ തുമ്പ് കടിച്ച് ഒരു രണ്ട് മിനിട്ടിരിക്കും. എന്നിട്ട് വീണ്ടും എഴുതും പഴയതിനേക്കാള്‍ സ്പീഡില്‍.

ഞാന്‍ എന്‍റെ ഗാന രചന തുടര്‍ന്നു. രണ്ട് മിനിട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ലതികയെ ശ്രദ്ധിച്ചു. എന്നെക്കാള്‍ സ്പീഡില്‍, മനുവിനെക്കാള്‍ സ്പീഡില്‍ അവള്‍ എഴുതുന്നു. ഞാന്‍ പേടിച്ചു, ഇനി അവളും ഇത് പോലെ പാടെഴുത്തി വച്ചാല്‍ ? അപേക്ഷാ സ്വരത്തില്‍ ഞാന്‍ അവളോട്‌ പറഞ്ഞു "ഡീ മലയാളം പാട്ടെഴുതല്ലേ പ്ലീസ്‌... ". "നീ എന്നെ തെറ്റിക്കാതെ പോയെ എനിക്ക് വേണ്ട പാട്ടൊന്നും". ആശ്വാസമായി. അവള്‍ വാക്ക് പറഞ്ഞാല്‍ വാക്കാ.

സര്‍ക്കാരിന്റെ ഫ്രീ പേപ്പര്‍ ഞങ്ങളുടെ ബഞ്ചിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഓരോ തവണ പേപ്പര്‍ തരാന്‍ വരുമ്പോഴും ടീച്ചറുടെ മുഖത്ത് ഒരു അത്ഭുതം ഉണ്ടായിരുന്നു. "എത്ര നന്നായി പഠിക്കുന്ന കുട്ടികള്‍", "എനിക്ക് പിറക്കാതെ പോയല്ലോ ഈ ഉണ്ണികള്‍" എന്നൊരു വ്യഥ ആ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.

ഓരോ പാരഗ്രാഫ് ക്വസ്റ്യനും ഓരോ പാട്ടുകള്‍ ഞാന്‍ ടെടിക്കെട്റ്റ് ചെയ്തു. "ഹരിവരാസനം" എഴുതി ഞാന്‍ പരീഷ പൂര്‍ത്തിയാക്കിയപ്പോഴേക്കും പരീഷയുടെ സമയവും തീര്‍ന്നിരുന്നു. പേപ്പറുകള്‍ കൂട്ടിക്കെട്ടി വലതു കൈപ്പത്തിയില്‍ വെച്ച് നോക്കി. കൊള്ളാം ഓരോന്നരക്കിലോ വരും. മൂന്ന് പേരും പരീഷ പൂര്‍ത്തിയാക്കി. ലതിക ചിരിയടക്കാന്‍ പാട്പെടുന്നത് എനിക്ക് നന്നായി മനസ്സിലായി. എനിക്കും ചിരി വരുന്നുണ്ടായിരുന്നു. പേപ്പര്‍ നല്‍കി ഞങ്ങള്‍ പുറത്തിറങ്ങി, എന്നും കൂടാറുള്ള മാവിന്‍ ചുവട്ടിലെത്തിയപ്പോഴേക്കും ഞങ്ങള്‍ പൊട്ടിച്ചിരിച്ചു പോയി.

ഒരു കാരണവും ഇല്ലാതെ ആര്‍ത്തട്ടഹസിക്കുന്ന ഞങ്ങളെ നോക്കി "ഈശ്വരാ വട്ടായോ" എന്ന സംശയത്തില്‍ മനു ഞങ്ങളെ മാറി മാറി നോക്കി. ഇടക്ക് ശ്വാസം എടുത്തിട്ട് ഞങ്ങള്‍ വീണ്ടും ചിരിച്ചു. ചിരിക്കിടയില്‍ ലതിക മനുവിനോട് ചോദിച്ചു. "ഡാ മനൂ, ഇവന്‍ പരീഷ പേപ്പറില്‍ എന്താ എഴുതിയെന്നത് അറിയാമോ ? അറിയില്ലെങ്കിലും മനുവിന്റെ മുഖത്തും ഒരു ചിരി പടര്‍ന്നു. "എന്താ" ആകാംഷയോടെ അവന്‍ ചോദിച്ചു. "എടാ സിനിമാപ്പാട്ട്, നമ്മടെ മലയാളം സിനിമാ പാട്ട്...". മനുവും ഞങ്ങളുടെ ചിരിയില്‍ പങ്കു ചേര്‍ന്നു. ചിരി ഒന്നടങ്ങിയപ്പോ ഞാന്‍ അവളോട്‌ ചോദിച്ചു. "നീയും വച്ച് താങ്ങുന്നത് കണ്ടല്ലോ എന്താ നീയെഴുതിയെ". "ഞാനോ ? ഒന്നാമത്തെ എസ്സേയില്‍ മനോരമാ ആഴ്ചപ്പതിപ്പിലെ 'ചേച്ചിയോട് ചോദിക്കാം' എന്ന പംക്തിയില്‍ വന്ന ഒരു ചോദ്യം ട്രാന്‍സ്ലേറ്റ് ചെയ്ത് കുറച്ചു എന്റെ കൈയ്യില്‍ നിന്നും ഇട്ടു എഴുതി, രണ്ടാമത്തെ എസ്സേയില്‍ അതിനു ഉള്ള ഉത്തരവും. പിന്നെ പാരഗ്രഫ് ക്വോസ്ട്യന് എല്ലാ നോവലിന്റെയും കഥ ഇതുവരെ എഴുതി. 

ഞങ്ങളുടെ നോട്ടം മനുവിലേക്ക് നീണ്ടു. "നീ ശരിക്കും എഴുതി അല്ലെ. നീയെങ്കിലും ജെയിക്കുമല്ലോ അതുമതി. അവന്റെ ഭാവം പെട്ടന്ന് മാറി. "പോടെയ് പോടെയ് ഒരുമാതിരി ആക്കരുത് കേട്ടാ". അപ്പൊ നീ ഇത്രേം നേരം ഇരുന്നെഴുതിയതോ? "ഡേയ് ഈ അക്ബറിന്റെയൊന്നും ചരിത്രത്തില്‍ എനിക്ക് വല്യ താത്പര്യം ഇല്ലെന്നു നിങ്ങള്‍ക്കും അറിയാവുന്നതല്ലേ? അതുകൊണ്ട് ഞാന്‍ ഹിസ്ടറി ഓഫ് പരീക്കുട്ടി" എഴുതി വച്ചു. എന്ന് വെച്ചാ തകഴി സാറിന്റെ "ചെമ്മീന്‍" അതേപോലെ ഇംഗ്ലീഷ് ലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്തടെ".

വീണ്ടും ചിരിയുടെ അണപൊട്ടി. ഞങ്ങളുടെ പേപ്പറുകള്‍ നോക്കേണ്ട ഗതി വന്ന ടീച്ചറിന്റെ മാനസികാവസ്ഥ ഓര്‍ത്ത് ലതിക ഇടക്ക് പരിഭവിച്ചു. ചിരിയടങ്ങിയപ്പോ മനു പറഞ്ഞു "ഒരു കാര്യത്തിലെ ഉള്ളൂ എനിക്ക് വെഷമം. മൊത്തം ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ പറ്റിയില്ല. ചെമ്പാങ്കുഞ്ഞു വലയുമേടുതൊണ്ട് കടലിലേക്ക് ഇറങ്ങാന്‍ തുടങ്ങുംപഴാ സമയം തീര്‍ന്നത്. ങാ കുഴപ്പമില്ല. ഏറ്റവും അടിക്കു വലതു ഭാഗത്ത്‌ ബ്രാക്കറ്റില്‍ തുടരും എന്ന് കൊടുത്തിട്ടുണ്ട്. അല്ല വായനക്കാരോട് നമ്മള്‍ നീതി പുലര്‍തണമല്ലോ".ബിറ്റ് അഥവാ തുണ്ട്: ഒരു പരീഷ കഴിഞ്ഞ് ഇത്രയധികം ചിരിച്ച, സന്തോഷിച്ച അവസരം എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ വീണ്ടും കോളേജില്‍ പോകാന്‍ തോന്നുന്നു. പിന്നെ ഇത് എഴുതിക്കഴിഞ്ഞപ്പോ പണ്ട് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, കൂട്ടുകാരായ അനിലിനും വിനോദിനുമോപ്പം മിഷന്‍ സ്കൂളിന്റെ തിരുമുറ്റത്ത്‌ നില്‍ക്കുന്ന നെല്ലിമരത്തിലെ കട്ടുറമ്പിനെ  വകവെക്കാതെ വലിഞ്ഞു കേറി, നെല്ലിക്കാ പറിച്ചു തിന്നിട്ട് അപ്പുറത്തെ പാസ്ടരിന്റെ വീട്ടിലെ പട്ടി കാണാതെ കിണറ്റിന്‍ കരയിലെത്തി, വെള്ളം കോരിക്കുടിച്ച്, നെഞ്ചത്തൂടെ ഒലിച്ചിറങ്ങുന്ന വെള്ളം രണ്ട് കൈകൊണ്ടും തുടച്ച് "ആഹാ" എന്ന് പറയുമ്പ കിട്ടുന്ന ഒരു സുഖം.


ദില്‍ സെ ദില്ലി സെ
KURIAN KC


ചിത്രത്തിന് കടപ്പാട് : http://img146.imageshack.us/img146/8122/happytreefriendstoysprefn4.ജ്പ്ഗ്
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ് 

Comments

 1. "മുഗള്‍ ഞാനിങ്ങെടുത്തു വച്ചേ എന്റെ വെറ്റില താംബലത്തില്‍"
  കുര്യ ഇത് അസലായി #ചി.ചി.മ.ക. :)

  ReplyDelete
 2. കുര്യാ കിടില്സ്.. :-)..പരീക്ഷപ്പേപ്പര്‍ കാണിച്ച ദിവസത്തെ കണ്ണീരില്‍ കുതിര്ന്ന കഥ തുടരും എന്നു പ്രതീക്ഷിക്കുന്നു

  ReplyDelete
 3. കലക്കന്‍.....

  നന്ദി..... ഞാനും ചി.ചി.മ.ക. :D

  ReplyDelete
 4. ചിരിച്ചു ചിരിച്ചു നീര് വീണു.. മരുന്നു മേടിക്കാനുള്ള കാശ് തന്നട്ടു പോയാ മതി ... #കിടിലന്‍

  ReplyDelete
 5. "ദൂരെ കിഴക്ക് ദിക്കിന്‍ മുഗള്‍ മാണിക്ക്യ ചെന്പഴുക്ക".
  "മുഗള്‍ ഞാനിങ്ങെടുത്തു വച്ചേ എന്റെ വെറ്റില താംബലത്തില്‍".
  :D കലക്കീട്ടോ എഴുത്ത്..ഇതിന്റെ അനന്തരഫലങ്ങളെന്തെന്നും കൂടി പറയാരുന്നു.;)

  ReplyDelete
 6. കുരിയാ കലക്കീട്ടുണ്ട് - അപ്പൊ ഇതാരുന്നു പരിപാടി ല്ലേ ഏകദേശം നമ്മള്‍ ഒരു കാറ്റഗറിയില്‍ വരുമല്ലോ

  ReplyDelete
 7. ഫോര്‍വേഡ് ചെയ്ത് കിട്ടിയ ഒരു മെയിലില്‍ ആണ് ഞാനിത് വായിച്ചത്. എന്റെ ദൈവമേ. അടുത്ത കാലത്ത് ഞാന്‍ ഒരു ബ്ലോഗ് വായിച്ച് ഇങ്ങനെ ചിരിച്ചിട്ടില്ല. എന്റെതുള്‍പ്പെടെ....
  കലക്കി മാഷേ.... ഒരായിരം അഭിനന്ദനങ്ങള്‍.. ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 8. ആ... വാ കൊടുത്ത ദൈവം തന്നെ അന്നം കൊടുക്കും ബട്ട്‌ ചോദ്യപ്പേപ്പര്‍ തന്ന ടീച്ചര്‍ തന്നെ ഉത്തരം പറഞ്ഞു തരില്ലല്ലോ.

  കുര്യാ അത് കലക്കി പക്ഷേ ഞെട്ടിച്ചത് ദാ താഴെയുണ്ട്.....


  പിന്നെ ഇത് എഴുതിക്കഴിഞ്ഞപ്പോ പണ്ട് മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, കൂട്ടുകാരായ അനിലിനും വിനോദിനുമോപ്പം മിഷന്‍ സ്കൂളിന്റെ തിരുമുറ്റത്ത്‌ നില്‍ക്കുന്ന നെല്ലിമരത്തിലെ കട്ടുറമ്പിനെ വകവെക്കാതെ വലിഞ്ഞു കേറി, നെല്ലിക്കാ പറിച്ചു തിന്നിട്ട് അപ്പുറത്തെ പാസ്ടരിന്റെ വീട്ടിലെ പട്ടി കാണാതെ കിണറ്റിന്‍ കരയിലെത്തി, വെള്ളം കോരിക്കുടിച്ച്, നെഞ്ചത്തൂടെ ഒലിച്ചിറങ്ങുന്ന വെള്ളം രണ്ട് കൈകൊണ്ടും തുടച്ച് "ആഹാ" എന്ന് പറയുമ്പ കിട്ടുന്ന ഒരു സുഖം

  ReplyDelete
 9. സൂപ്പര്‍... :)

  ReplyDelete
 10. കിടു മച്ചൂ !! പറയാതിരിക്കാന്‍ വയ്യ...

  ReplyDelete
 11. nice.. super... marvelous ...
  keep it up..

  ReplyDelete
 12. കുര്യച്ചോ... കലക്കീട്ടാ.. കിണ്ണങ്കാച്ച്യായ്ണ്ട്... :)

  ReplyDelete
 13. കുര്യോ, "കടുത്ത പരാജയങ്ങള്‍" എന്നൊരു പോസ്റ്റ്‌ ഉടനെ പ്രതീക്ഷിക്കുന്നു. ആശംസകള്‍...

  ReplyDelete
 14. എന്നിട്ട് ആ പരീക്ഷയുടെ ഫലം എന്തായി?

  കൊള്ളാം ട്ടോ... കുറെ ചിരിച്ചു ഇത് വായിച്ചിട്ട്!

  ReplyDelete

Post a Comment