ബാവുട്ടിയുടെ നാമത്തില്‍ (റിവ്യൂ)


സമര്‍പ്പണം:

സുന്ദരമായൊരു ക്രിസ്തുമസ് രാത്രിയെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട രഞ്ജിത്ത്-ജി എസ് വിജയന്‍ ആന്‍ഡ്‌ ടീംസ് ന്.
--

സര്‍വ്വംസഹനും സത്സ്വഭാവിയും അതിബുദ്ധിമാനും  സുന്ദരനുമായ നായകന്‍ . തന്റെ പ്രിയപ്പെട്ടവര്‍ക്ക് സ്വന്തം ജീവന്‍ നല്‍കാനും അല്ലെങ്കില്‍ ഒരാളെ കൊന്ന് ജയിലില്‍ പോകാന്‍ പോലും തയ്യാറാകുന്ന സ്നേഹ സമ്പന്നന്‍ . ജോലി, കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ഒരു മുതലാളിയുടെ വീട്ടിലെ ഡ്രൈവര്‍ . പറഞ്ഞുപറഞ്ഞ് പഴങ്കഞ്ഞി ആയ ഒരു കഥയെ വീണ്ടും വീണ്ടും ചൂടാക്കി മൂന്നുനേരവും വിളമ്പുക മാത്രമാണ്‌ രഞ്ജിത്ത് തിരക്കഥ എഴുതി ജി എസ വിജയന്‍ സംവിധാനം ചെയ്ത ബാവുട്ടിയുടെ നാമത്തില്‍ എന്നാ സിനിമ".


(12 വര്‍ഷം ഒരു നല്ല തിരക്കഥ കിട്ടാത്തത് കൊണ്ട് സിനിമ എടുക്കാതിരുന്ന ശ്രീ ജി എസ്  വിജയന്‍ ഈ തിരക്കഥയില്‍ എന്ത് പ്രത്യേകതയാണ്‌ കണ്ടതെന്ന്‍ ഇനിയും മനസ്സിലായില്ല)
--

ആദ്യ പകുതി 

അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. സ്ക്രീനില്‍ എന്താണ്‌ നടക്കുന്നത് എന്നറിയാന്‍ ഒരു പത്തു മിനിറ്റ് എടുക്കും. പിന്നെ എല്ലാം സഹിച്ചും ക്ഷമിച്ചും അങ്ങനെ ഇരിക്കാം.

2005 ല്‍ ടി എ റസാഖ് എഴുതി കമല്‍ സംവിധാനം ചെയ്ത രാപ്പകല്‍ എന്നാ സിനിമയില്‍ മമ്മൂക്ക തന്നെ അവതരിപ്പിച്ച കൃഷ്ണന്‍ എന്നാ കഥാപാത്രത്തെ വെള്ളമുണ്ട് ഇടത്തോട്ട് ഉടുപ്പിച്ച് തലയിലെ തോര്‍ത്തും അഴിച്ചു മാറിയാല്‍ ബാവുട്ടി എന്ന നമ്മുടെ നായകനായി. ബാവൂട്ടിക്ക് സിനിമയില്‍ പ്രത്യേകിച്ച് ചെയ്യാന്‍ ഒന്നുമില്ല. ചുമ്മാ എല്ലാര്‍ക്കും സ്നേഹം വാരിവിതറി, ലോക്കല്‍ സിനിമയില്‍ അഭിനയിച്ച്, പിള്ളാരേം കളിപ്പിച്ച്, മൊതലാളിക്ക് കള്ള് വിത്ത്‌ ബീഫ് സെറ്റപ്പും ഒരുക്കി കാറും ഓടിച്ചു നടന്നാല്‍ മാത്രം മതി. ഇടക്ക് ആവശ്യക്കാര്‍ക്ക് അല്പം ഉപദേശവും ആകാം.

കനിഹ അവതരിപ്പിച്ച മറിയുമ്മ എന്നാ കഥാപാത്രം പ്രേക്ഷകരെ ശെരിക്കും വെറുപ്പിക്കുന്നുണ്ട്.   നൂര്‌ജ്ജഹാനായി എത്തുന്ന റിമ കുഴപ്പമില്ല. ഇടവേളക്ക് തൊട്ട് മുന്പ് "ദാ ട്വിസ്റ്റ്‌ വരാന്‍ പോണേ" എന്നൊരാഹ്വാനം കാണികളെ വീണ്ടും പിടിച്ചിരുത്തും.
--

രണ്ടാം പകുതി 

ഒരുമാതിരി കോഴി കോട്ടുവായിട്ടതുപോലെ ആയിപ്പോയി.
--

എടുത്തു പറയേണ്ടത് 

വടക്കന്‍ കേരളത്തില്‌ മാത്രം കേട്ടുവരുന്ന ഒരു പ്രത്യേകതരം മലയാള ഭാഷയുണ്ട്. അത് അതിഭാവുകത്വം ഇല്ലാതെ മനോഹരമായി അവതരിപ്പിക്കാന്‍ അണിയറ ശില്പികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഹരീശ്രീ അശോകന്റെയും കോട്ടയം നസ്സീറിന്റെയും കഥാപാത്രങ്ങള്‍ വ്യത്യസ്തമായി തോന്നി. കാവ്യാമാധവനും ശങ്കര്‍ രാമകൃഷ്ണനും മോശമാക്കിയില്ല. താനൊരു ഡാന്‍സര്‍ മാത്രമാണെന്ന് വിനീത് ഒരിക്കല്‍ കൂടി തെളിയിക്കുന്നു ഈ ചിത്രത്തില്‍.. രാപ്പകലിലെ കൃഷ്ണനില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ടു പോകാന്‍ മമ്മൂക്കയുടെ ബാവൂട്ടിക്കായില്ല.

ആദ്യപകുതിയില്‍ തട്ടത്തിന്‍ മറയത്ത് എന്നാ സിനിമയിലെ "അനുരാഗത്തിന്‍ വേളയില്‍ "  എന്നാ ഗാനം അവിടെയും ഇവിടെയും ഒക്കെ തിരുകി കയറ്റിയ അണിയറ ശില്‍പികള്‍ ആ സിനിമയുടെ ആദ്യത്തെ 30 മിനിറ്റ് രണ്ട് തവണകൂടി കാണുന്നത് ഭാവിയില്‍ ഉപകരിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ 10 മിനിറ്റ് കൊണ്ട് പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥയെ അടിച്ചു പരത്തി വലിച്ചു നീട്ടി രണ്ടു രണ്ടര മണിക്കൂര്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന രസംകൊല്ലിയാണ്‌ ബാവുട്ടിയുടെ നാമത്തില്‍ എന്നാ പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ബ്രില്ല്യന്റ് രഞ്ജിത്ത് മൂവീ.
--

ഡവുട്ട് 

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്ക്കുന്ന കാവ്യാമാധവന്‍ - ഇളയമകള്‍ - കനിഹ - സ്വിമ്മിംഗ് പൂള്‍ കോമഡി യില്‍ എന്തോ എടുത്ത്  കൊണ്ടോടുന്ന കുട്ടി "ഞാനൊരു ബലൂണ്‍ എടുത്തതെന്ന് കരുതി എന്താ ഇത്ര കുഴപ്പം എന്നൊക്കെ ചോദിക്കുന്നു. അല്ലെ, പൊട്ടിക്കാത്ത മൂഡ്‌സിന്റെ പാക്കെറ്റിനുള്ളില്‌ ബല്ലൂണ്‌ ആണെന്ന്‍ കുട്ടിക്ക് എങ്ങനെ അറിയാം !!!

ഹാ... വിട്ടുകള
--

തിരിച്ചറിവ് 

ചില ഓണ്‍ലൈന്‍ സുഹ്രുത്തുക്കളുടെ റിവ്യൂ കളും ഫേസ്ബൂക്കിലെ ചില ഷെയറുകളും ആണ് ഈ സിനിമ കാണാന്‌ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. ഒറ്റക്കാണ്‌ പോയിരുന്നതെങ്കില്‍ ഇത്ര വിഷമം തോന്നില്ലാരുന്നു. ഇത് ഒരു ഡസന്‍ ആളുകളാണ്‌ പോയി തല വച്ച് കൊടുത്തത്.

ഇനിയും ഇത്തരം റിവ്യൂ കല്‍ വായിച്ച് സിനിമ കാണാന്‍ പോകില്ല. അഥവാ പോകണം എന്ന് തോന്നിയാലും ഒറ്റക്ക് പോകും. എല്ലാവരുടെയും സമയം വിലപ്പെട്ടതാണല്ലോ.
--

വീണ്ടും സമര്‍പ്പണം 

മാമ്മൂക്കയും റിമയും ചേര്‍ന്നുള്ള ഒരു സീക്വന്‍സില്‍ "അച്ചോടാ..."  എന്ന് കൂട്ടത്തോടെ നീട്ടി വിളിച്ചപ്പോള്‍ വാപൊത്തി ചിരിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ അമ്മച്ചിക്കും ഫാമിലിക്കും :) . (ഇതൊക്കെ അല്ലെ അമ്മച്ചീ ഒരു രസം)


http://en.wikipedia.org/wiki/Bavuttiyude_Namathil


--
Kurian KC

Image Source: http://www.thehindu.com/multimedia/dynamic/01227/05tvfBAVUTTI_jpg_1227545f.jpg

Comments

 1. എന്റെ അഭിപ്രായവും ഇതു തന്നെ... ഒരു over hyped movie ... എത്രയൊക്കെ താടി വളര്‍ത്തിയാലും ജുബ്ബ ഇട്ടു നടന്നാലും രഞ്ജിത്തിന്റെ male chauvinism മാറില്ല ... കാവ്യക്ക് ഒരു മുന്‍ കാമുകന്‍ ഉണ്ട് എന്നറിയുന്ന നായകന്‍ ഒരു റൂമില്‍ ഒറ്റക്കിരുന്നു സിഗേരട്റ്റ് വലിച്ചും വെള്ളമടിച്ചും വിഷമിക്കുന്നു.. എന്നാല്‍ അതെ നായകന് പല സ്ഥലത്തും പല സെറ്റപ്പ്-ഉം ഉണ്ട്... സിനിമയു ടെ പല ഭാഗത്തും ഇത് പ്രകടം ആണ്...

  ReplyDelete
  Replies
  1. ഹ ഹ ഹ :) സിനിമയില്‍ ഈ നായകന്‍റെ പ്രധാന ജ്വാലി സിഗരറ്റ് വലി മാത്രമാണു #സഹികെട്ട ഒരുത്തന്‍ തീയടരില്‍ ഇരുന്ന് വിളിച്ച് പറഞ്ഞത്: "ടാറാഡാ മൈ@^%$ വലിച്ചു കേറ്റുന്നെ"

   Delete
 2. ഒരുമാതിരി കോഴി കോട്ടുവായിട്ടതുപോലെ ആയിപ്പോയി.

  ആ ജീവിയെ പരാമര്‍ശ്ശിക്കാതെ പിന്നെന്ത് കുര്യന്‍കേസി റിവ്യൂ.....


  വെല്‍ക്കം ബാക്ക്....

  ReplyDelete
 3. ഈ റിവ്യൂ വായിച്ചപ്പോ ബാവൂട്ടിയെ കാണാന്‍ ഒരു മോഹം .......

  ReplyDelete

Post a Comment