പൂര്‍വജന്മത്തില്‍...

എല്ലാ മാന്യ പ്രേഷകര്‍ക്കും തെണ്ടി TV അവതരിപ്പിക്കുന്ന പൂര്‍വജന്മത്തില്‍ എന്ന സൂപ്പര്‍ഹിറ്റ്‌ പ്രോഗ്രാമിലേക്ക് സ്വാഗതം. കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു, ആ ജന്മതിലൂടെ ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്, അതിന്‍റെ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്താണ് എന്നെല്ലാം സുപ്രസിദ്ധ മനോരോഗ വിദഗ്ധയായ ഡോ. മേരിക്കുട്ടി നിങ്ങളെ അറിയിക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത പലരും ഇന്ന് രോഗ-ദുരിതങ്ങള്‍ വിട്ടകന്നു സുഘമായി ജീവിക്കുന്നു. ഇന്ന് താന്‍ പൂര്‍വ്വജന്മത്തില്‍ ആരായിരുന്നു എന്നറിയാന്‍ ഇവിടെ എത്തിയിരിക്കുന്നത് പ്രസിദ്ധ സിനിമ-സീരിയല്‍ നടിയായ രമണിയാണ്. നമുക്ക് സ്വാഗതം ചെയ്യാം മിസ്ടര്‍ രമണി....

നമസ്കാരം രമണി.
നമസ്കാരം.

എന്തുണ്ട് വിശേഷങ്ങള്‍
നല്ല വിശേഷങ്ങള്‍

രമണിയുടെ കൂടെ ഇന്നീ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആരാണ് വന്നിട്ടുള്ളത്
എന്‍റെ ഹസ്ബന്റും മമ്മിയും

അവരെയും നമുക്ക് സ്വാഗതം ചെയ്യാം...

രമണി ഇതുവരെ എത്ര സിനിമ-സീരിയല്‍ ചെയ്തു?
12 സിനിമയും 4 സീരിയലും.

12 സിനിമയോ ആകെ 3 എണ്ണമേ റിലീസ് ആയോള്ളല്ലോ.
അതെ. ബാക്കി 7 എണ്ണം CD മാത്രമേ ഇറങ്ങിയുള്ളൂ. 2 എണ്ണം മൊബൈല്‍ വേര്‍ഷനായിരുന്നു.

ഓക്കേ... നിങ്ങളെ ഹിപ്നോട്ടൈസ് ചെയ്തു നിങ്ങള്‍ പൂര്‍വജന്മത്തില്‍ ആരായിരുന്നു എന്ന് കണ്ടെത്തുന്നതിനു ഡോ. മേരിക്കുട്ടി എത്തിയിട്ടുണ്ട് നമുക്ക് ഡോ. മേരിക്കുട്ടിയെ സ്വാഗതം ചെയ്യാം


നമസ്കാരം രമണി.
നമസ്കാരം.

രമണിയുടെ എല്ലാ സീരിയലും ഞാന്‍ കാണാറുണ്ട്.
രമണിക്ക് വയസ്സായി?
നെക്സ്റ്റ് മെയില്‍ 26 ആകും അല്ലെ മമ്മി ??
യാ യാ

കുട്ടികള്‍?
2 പെണ്‍കുട്ടികള്‍, മൂത്തവള്‍ പ്ലസ് ടുവിന് പഠിക്കുന്നു, രണ്ടാമത്തവള്‍ എട്ടിലും.

ഓക്കേ. ഇന്നീ പ്രോഗ്രാമിലേക്ക് വരാന്‍ എന്താണ് കാരണം? ഈ പ്രോഗാമില്‍ വരാന്‍ ആരാണ് പ്രേരിപ്പിച്ചത്?
ആക്ച്യുലി... എനിക്ക് അതിഭയങ്കരമായ പുറം വേദനയാണ്. അതുകാരണം എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. പല സീരിയലുകളും ഈ പുറം വേദന കാരണം എനിക്ക് ഒഴുവാക്കേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ ഹസ് ആണ് ഈ പ്രോഗ്രാമില്‍ വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞത്.

ഓക്കേ. പൂര്‍വ്വജന്മത്തില്‍ ആരായിരുന്നു എന്നറിയാന്‍ രമണി മാനസികമായി തയ്യാറാണോ?
യാ
ഓക്കേ എങ്കില്‍ നമുക്ക് തുടങ്ങാം..
യാ
ഇവിടെ കിടന്നോളൂ.
ശോ!!! ഇത്ര പരസ്യമായിട്ട്....
അയ്യോ അതിനല്ല!

രമണി ഇനി ഉറങ്ങാന്‍ പോവുകയാണ്....
എന്നില്‍ മാത്രം ശ്രദ്ധിക്കൂ...
രമണി ഉറങ്ങുകയാണ്...
യാ...
രമണി ഉറങ്ങുകയാണ്...
രമണി ഉറങ്ങുകയാണ്...
ഒന്ന്... രണ്ട്... മൂന്ന്... നാല്... അഞ്ച്...

ആറ്.... ഏഴ്... എട്ട്...

രമണി എന്താണ് കാണുന്നത് ?
ഒന്നും കാണുന്നില്ല
സൂക്ഷിച്ചു നോക്കൂ...
കണ്ണടച്ച് കെടന്നാ പിന്നെ എന്നാ കോപ്പ് കാണാനാ?

മനസിന്റെ കണ്ണിലൂടെ നോക്കൂ... എന്താണ് കാണുന്നത്....
പറയൂ രമണി എന്താണ് കാണുന്നത്?

കള്ള് ചെത്താന്‍ പോകുന്ന കോവാലന്‍ ചേട്ടന്‍....

അയാള്‍ എന്ത് ചെയ്യുന്നു... പറയൂ രമണി...
തെങ്ങിന്റെ പകുതിക്ക് ഇരിക്കുന്നു...

വേറെ എന്താണ് കാണുന്നത്....
വാര്‍ക്കപ്പണിക്ക് പോകുന്ന ശശിയണ്ണന്റെ മോന്‍ സാജന്‍ എന്നെ നോക്കി ചിരിക്കുന്നു..
ഞാനും ചിരിക്കുന്നു...

രമണി ആരാണ്... എന്താണ് പേര് ?

ഞാന്‍... ഞാന്‍... വി... വിലാ...
പറയൂ രമണി... വിലാ...
വിലാ.. വിലാ.. വിലാസിനി....

വിലാസിനി ഇപ്പോള്‍ എന്ത് ചെയ്യുന്നു ?
കുളിക്കുന്നു...
സാജന്‍ വീണ്ടും എന്നെ നോക്കി ചിരിക്കുന്നു..

അവനെത്ര വയസുണ്ട്?
20
വിലാസിനിക്ക്‌ ?
26...
കള്ളം പറയരുത് ...
30...
കള്ളം പറയരുത് ...
35...
കള്ളം പറയരുത് ...
38... എത്ര പറഞ്ഞാലും ഇതില്‍ കൂടില്ല...

പറയൂ ഇപ്പോള്‍ എന്താണ് നടക്കുന്നത്?

ഞാന്‍... ഞാന്‍... കുളികഴിഞ്ഞു വീട്ടിലേക്ക് കയറുന്നു...
കോവാലേട്ടന്‍ തെങ്ങേന്നെറങ്ങി വടക്കോട്ട്‌ പോകുന്നു...
സാജനും എന്‍റെ കൂടെ വീട്ടിലേക്കു കയറുന്നു...

ഈശ്വരാ അവന്‍.. അവന്‍ എന്നെ ഈശ്വരാ അവന്‍ എന്നെ....

പറയൂ വിലാസിനീ അവന്‍ നിന്നെ എന്ത് ചെയ്തു.
എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പേ ആരാണ്ട് വാതിലില്‍ മുട്ടുന്നു....

വാതിലില്‍ മുട്ടിയ കാലമാടന്‍ ആരാണെന്ന് അറിയുന്നതിന് മുന്പ് ഒരു ചെറിയ ബ്രേക്ക്....


പൂര്‍വ്വജന്മത്തിലേക്ക് വീണ്ടും സ്വാഗതം..

മൂന്ന്... രണ്ട്... ഒന്ന്...
ഡോക്ടറെ ഇത്രേം പഠിച്ചിട്ടും തലകീഴയിട്ടു എണ്ണാനെ അറിയത്തോല്ലോ...
എടി രമണിയെ നിന്നെക്കാള്‍ കൂതരയാടീ ഈ മേരിക്കുട്ടി, കളി എന്നോട് വേണ്ടാട്ടാ....

ആരാണ് കതകില്‍ മുട്ടുന്നത് സാജന്‍ എവിടെയാണ്...
എന്താണവിടെ നടക്കുന്നത്?
വിലാസിനി...

സാജന്‍ പുറകിലൂടെ ഓടുന്നു....
ആരാണ് വന്നത്..
അത്... അത് ദിവാകരന്‍ ചേട്ടന്‍
ദിവാകരന്‍ വിലാസിനിയുടെ ആരാണ്?
എന്‍റെ കെട്ടിയോന്‍...
ഇപ്പോള്‍ അവിടെ എന്താണ് നടക്കുന്നത്?

അയ്യോ... തല്ലുന്നു
ഈശ്വരാ ഉലക്കയെടുത്തടിക്കുന്നു...
ഈശ്വരാ എനിക്കിത് കണ്ടിരിക്കാന്‍ വയ്യാ....
ദുഷ്ടാ എന്ന് വിളിക്കുന്നു...
നിലവിളിക്കുന്നു...
കൊല്ലല്ലേ എന്ന് പറയുന്നു...
ദേ വേണ്ടും തല്ലുന്നു...

ആരെയാണ് തല്ലുന്നത് ?
ദിവാകരന്‍ ചേട്ടനെ...
തന്നെ ഞാനിന്നു കൊല്ലുമേടോ എന്നലരുന്നു...


എന്തിനാണ് തല്ലുന്നത്...

പിന്നെ നേരോം കാലോം നോക്കാതെ ഇങ്ങനെ കേറി വന്നാല്‍ എന്താ ചെയ്യണ്ടേ ?


ഇനിയും മുന്നോട്ടു പോകാന്‍ താത്പര്യം ഉണ്ടോ...

ഇല്ല അറിഞ്ഞിടത്തോളം മതി...

എങ്കില്‍ രമണിയിലേക്ക് തിരിച്ചു വരം

വരാം...

രമണി ഉണരുകയാണ്
രമണി ഉണരുകയാണ്

പതുക്കെ രമണി ഉണരുകയാണ്

5... 4.... 3.... 2.... 1...

കഴിഞ്ഞ ജന്മത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്...
ഇത്‌ നല്ല ഒരു അനുഭവം ആയിരുന്നു...


ങേ! ആരാണവിടെ കരയുന്നത് ???
രമണിയുടെ ഹസല്ലേ അത്. എന്തിനാണ് നിങ്ങള്‍ കരയുന്നത് ?

എന്‍റെ പോന്നു ഡോക്ടറെ... നിങ്ങള്‍ എന്തിനാ അവളെ തിരിച്ചു രമണി ആക്കിയത്... നിങ്ങള്‍ക്ക് കൈയ്യബദ്ധം പറ്റി അവള്‍ തിരിച്ചു വരല്ലേ എന്നാരുന്നു എന്‍റെ പ്രാര്‍ത്ഥന... ഈശ്വരാ ഇനിയും ഞാനീ മറുതേ സഹിക്കണമല്ലോ.. എടീ എന്നപ്പോലുള്ള പാവം കെട്ടിയോന്മാരുടെ പ്രാക്കാടീ നിന്‍റെ പുറം വേദന. അതിനി നിന്‍റെ അഞ്ച് ജന്മതെക്ക് പോകതില്ലെടീ...


പൂര്‍വജന്മത്തിന്റെ ഈ എപ്പിസോട് ഇവിടെ അവസാനിക്കുകയാണ്. മറ്റൊരു എപ്പിസോടുമായി കാണുന്നത് വരെ നമസ്കാരം....


ദില്‍ സെ ദില്ലി സെ
KURIAN KC

Comments

  1. കൊള്ളാം നല്ല എഴുത്ത്.എന്നാലും രമണീ

    ReplyDelete
  2. ലെടെയ് നിനക്ക് ഒരു പണിയുമില്ലെടെയ് അവിടെ ????

    ReplyDelete

Post a Comment