പുതുവത്സര സമ്മാനം

കേരളത്തിന്‌ പുതുവത്സര സമ്മാനമായി ഇന്ന് മുതല്‍ സ്വകാര്യ ബസ് സമരം. അങ്ങനെ 2010 ലെ ആദ്യ സമരം ബസ്‌ ഉടമകള്‍ക്ക് സ്വന്തം. KSRTC യിലെ ഒരു വിഭാഗവും കൂട്ടിനുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങളോട് ഇത്രയുമൊക്കെ ചെയ്തില്ലെങ്കില്‍ പിന്നെ എന്താ ഒരു ഇത്‌. സൈക്കിള്‍, സ്കൂട്ടര്‍, ഓട്ടോ, കാര്‍, കാളവണ്ടി എന്നിവയൊക്കെ ഉള്ളവര്‍ എത്രയോ ഭാഗ്യവാന്മാര്‍. ഇതൊന്നും ഇല്ലാത്തവര്‍ റിക്ഷയോ ടാക്സിയോ വിളിക്കണം. അല്ലാത്തവര്‍ നടക്കണം. അതിനും പാങ്ങില്ലാത്തവര്‍ വീട്ടില്‍ തന്നെ ഇരുന്നാല്‍ മതി.

ജീവനക്കാര്‍ ചുമ്മാതെ ഇരിക്കരുത്, ഇതങ്ങോട്ട് കഴിഞ്ഞാല്‍ ഉടന്‍ ശമ്പളം കൂട്ടാന്‍ വേണ്ടി ഒരു സമരം. ഓട്ടോ, ടാക്സി ജീവനക്കാരും ഇതേ പാത പിന്തുടരണം. അതിന്‍റെ കൂടെ വേണമെങ്കില്‍ ലോറി ഉടമകള്‍ക്കും സമരം ചെയ്യാം. അങ്ങനെ ജനങ്ങളെ പട്ടിണിക്കിട്ടും രസിക്കാം. സമരം ഒന്ന് ലെവലായി വരുമ്പോ ചര്‍ച്ചകള്‍ തുടങ്ങും. സര്‍ക്കാര്‍ വിട്ടു കൊടുക്കരുത്. പ്രശ്നം പരിഹരിക്കാന്‍ ഒരു 30 ദിവസത്തെ ഡേറ്റ് പറയണം. അത് കഴിഞ്ഞിട്ട് പ്രശ്നം പഠിക്കുന്നതിനു വേണ്ടി ഒരു വിദഗ്ധ സമിതിയെ നിയമിക്കണം. ലവന്മാര്‍ ഇതൊക്കെ പഠിച്ചു പാസ്സായി വരമ്പോഴേക്കും അടുത്ത സമരം തുടങ്ങും. അതോടെ ഈ സമരം ഗോവിന്ദ...

സമരങ്ങള്‍ ഇല്ലെങ്കില്‍ പിന്നെന്തോന്നു കേരളം?


ദില്‍ സെ ദില്ലി സെ
KURIAN KC

Comments

  1. പുതിയ അറിവുകള്‍ തന്നതിന്‌ ആശംസകള്‍..

    www.tomskonumadam.blogspot.com

    ReplyDelete

Post a Comment