പരസ്യം പതപ്പിക്കരുത്...!

ഒടുവില്‍ ഞാനാ തീരുമാനം എടുത്തു, ഞാനീ ഫീല്‍ഡ് വിടുന്നു.. അത്രക്കും കട്ട ഡെസ്പ്. പലരും പല വട്ടം പറഞ്ഞതാ മോനെ കുര്യാ ഈ പണി നിന്നെക്കൊണ്ടു പറ്റുകേലാ, ഇതൊക്കെ ചെയ്യാന്‍ എത്രയോ ബുദ്ധിമാന്മാരും മൂളയുല്ലവരും ഉണ്ട് എന്ന്. എന്നിട്ടും ഞാന്‍ ഗ്രാഫിക് ഡിസൈനിങ്ങില്‍ തന്നെ പിടിച്ചു നിന്നു. പരസ്യം ചെയ്യല്‍ ഒരു ഹരമാനെന്നൊക്കെ വിളിച്ചു പറഞ്ഞു നടന്നു. ക്രിയെറ്റിവിടി എനിക്ക് മാത്രമെയൂള്ളൂ എന്ന് വിശ്വസിച്ചു. ബാക്കിയുള്ളവരുടെ സര്‍ഗ്ഗശേഷിയും, ഭാവനയും വെറും ജാഡ ആണെന്ന് വരെ പറഞ്ഞിട്ടുണ്ട്. എല്ലാം ഞാന്‍ തിരുത്തുന്നു. എന്‍റെ ആ വലിയ തെറ്റ് തിരുത്തി ഞാന്‍ നിങ്ങളോട് മാപ്പ് പറയുന്നു.



ഞാന്‍ പലപ്പോഴും ഇങ്ങനെ കട്ട തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഇപ്പൊ ഇങ്ങനെ തോന്നാന്‍ എന്ത് പറ്റി എന്ന് നിങ്ങള്‍ക്ക് തോന്നുണ്ടാവാം. ഈ തോന്നല്‍ എനിക്ക് ആദ്യം തോന്നിയത് കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്. മുണ്ടക്കയത്ത്തുള്ള കൂട്ടുകാരന്‍ ബിനുവിന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ കൊട്ടാരക്കരയില്‍ നിന്നും KSRTC പിടിച്ചു പോകുമ്പോഴാണ് ഈ തോന്നല്‍ എനിക്കാദ്യം ഉണ്ടായത്. ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടാവാന്‍ കാരണം ഒരു കടയില്‍ വച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡ്‌ ആണ്. അതില്‍ ഇങ്ങനെ എഴുതിയിരുന്നു "സ്നേഹ റബര്‍ സ്ടോഴ്സ്" തൊട്ടടുത്ത്‌ പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന കാവ്യയുടെ പടവും! മ്മടെ കാവ്യാ മാധവന്‍!!! ഈശ്വരാ... ആ ക്രിയെടിവിടിയുടെ മുന്നില്‍ അറിയാതെ ഞാന്‍ തല നമിച്ചു പോയി. അന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്താലോ എന്നാലോചിച്ചതാ. പക്ഷെ കഞ്ഞി കുടിച്ചു കഴിയാന്‍ വേറെ പണിയൊന്നും അറിയാന്‍ മേലാതതിനാല്‍ വേണ്ടാന്നു വെച്ചു.

പിന്നെ പല സന്ദര്‍ഭങ്ങളിലായി പലപ്പോഴും ഇങ്ങനെ തോന്നിയിട്ടുണ്ട്. ഈ അടുത്തിടയ്ക്ക് "വിശ്വാസം ലതല്ലേ മോളെ എല്ലാം" എന്ന പഞ്ച് ലൈന്‍ ഉള്ള പരസ്യം കണ്ടപ്പോ വീണ്ടും എന്തോ ഒരിത്. സത്യം പറയാമല്ലോ നല്ല പരസ്യം. അപ്പച്ചന് ഒരു നല്ല ലെട്ടെരോക്കെ എഴുതി വെച്ചിട്ട് ഒളിച്ചോടുന്ന മോള്‍. വണ്ടീ കേറുമ്പോ അപ്പച്ചനേം അമ്മച്ചിയേം പറ്റി ഓര്‍ക്കുന്നു. ഉടനെ തന്നെ മോള്‍സ് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ഓട്ടോ വിളിച്ചു തിരിച്ചു വരുന്നു. അപ്പൊ അപ്പച്ചന്റെ ആത്മഗതം "വിശ്വാസം ലതല്ലേ മോളെ എല്ലാം".

സോപ്പ്, ചീപ്പ്, കണ്ണാടി, ചുരിദാര്‍, ജീന്‍സ്, ടോപ്‌, തുടങ്ങി വനേസ വരെ വാങ്ങിക്കൊടുത്തിട്ടും, ഇത്രേം നാള്‍ താന്‍ വിശ്വസിച്ച, ലവള്‍ തന്നെ പറ്റിച്ചല്ലോ എന്നും ഓര്‍ത്തു മണ്ടയടച്ചു പണ്ടാരമടങ്ങി നിക്കുന്ന കാമുകനെ കാണിക്കുമ്പൊ വീണ്ടും ഡെയലോഗ് "വിശ്വാസം ലതല്ലേ മോളെ എല്ലാം".

ഈ പരസ്യം കണ്ടിട്ടാണ് ഞാന്‍ കളം വിടുന്നതെന്ന് നിങ്ങള്‍ക്ക് തോന്നും. അല്ല, സത്യമായും അല്ല. ഇതെനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട പരസ്യമാണ്. റൂം മേറ്റ്‌ ജെക്കബിനോക്കെ ദിവസം മൂന്ന് തവണയെങ്കിലും ഈ പരസ്യം കണ്ടില്ലെങ്കില്‍ ഉറക്കം വരില്ല എന്ന അവസ്ഥയാണ്.

എന്നാല്‍ ഇന്നലെ ഒരു പരസ്യം കണ്ടു. സംഗതി കിടു. ഒരു സിമെന്റിന്റെ യാണ് പരസ്യം. കടും ചുവപ്പ് നിറത്തിലുള്ള സ്വിംസ്വൂറ്റ് ഇട്ട് നായിക കടലില്‍ കുളിക്കുന്നു. (ക്യാമറ കൂടെ ചാടിയോ എന്നറിയില്ല) കുളികഴിഞ്ഞ നായിക സെയിം സ്വൂട്ടില്‍ കടലില്‍ നിന്നും കരയിലേക്ക് വരുന്നു. അപ്പൊ സൈഡില്‍ കമ്പനിയുടെ പേര് എഴുതി കാണിക്കുന്നു. കണ്ടോ എത്ര സുന്ദരമായ പരസ്യം ("എന്‍റെ മേനിയഴകിന്റെ രഹസ്യം ജെട്ടിനാട് സിമെന്റ്" എന്നൊരു ഡെയലോഗ് കൂടി നായിക കാച്ചിയിരുന്നെങ്കില്‍ സംഗതി Ad of the Year ആയേനെ).

ഇതിലുള്ള ക്രിയെടിവിറ്റി മനസ്സിലാക്കാന്‍ സെന്സ് വേണം സെന്സിബിലിടി വേണം സെന്സിട്ടീവിടി വേണം. ഒന്നുമില്ലെങ്കില്‍ അറ്റ്‌ലീസ്റ്റ് ഇന്ത്യ എന്താണെന്നെങ്കിലും അറിഞ്ഞിരിക്കണം. ഇതൊന്നും അറിഞ്ഞു കൂടാത്ത ഈ ഞാന്‍ ഇനി ഇവിടെ നിക്കണോ പോണോ???


ദില്‍ സെ ദില്ലി സെ
KURIAN KC

Comments

  1. ee paripaadi nirthiyaa pinne engudu pokum daa.. vere pani onnum arinjoodallo!!

    ReplyDelete
  2. കുരിയാ പോകാമ്മരട്ടെ. ഇനീം പോരട്ടിങ്ങാട്ട്. മ്മടെ ചിന്തേടെ അഗ്രഗേറ്ററീ പരസ്യം ഇട്ടാര്‍ന്നൊ‌‌‌. ഇല്ലെങ്കി അവിടേങ്കൊടെ ന്ന് തട്ട്.

    ReplyDelete
  3. മോളീ ഞാനാ എഴുതീത് കേട്ടോ - വെമ്പള്ളി

    ReplyDelete
  4. ക്രിയേറ്റിവിറ്റി ഒന്ന് കൂട്ടി നോക്കിക്കെ, ഇമ്മാതിരി വല്ലോം കിട്ടിയാലോ?

    ReplyDelete
  5. നില്‍ക്കുന്നതിനേക്കാള്‍ നല്ലതാണല്ലൊ പോകുന്നതിനേക്കാള്‍ നല്ലതാണല്ലൊ പോകുന്നതി....
    സോപ് ചീപ് കണ്ണാടി?

    ReplyDelete
  6. കിടിലം കുര്യന്സേ കിടിലം..

    ReplyDelete
  7. നന്നായി എഴുതി-നല്ല നര്‍മ്മം

    ReplyDelete
  8. just think : this 'jettynad, cement company ask you to create an ad video which will always remember in mind, then what will you do? . The adv of bathing beauty of jettynad cement satisfy the jettynad company officials.also peoples in other sense. Ok . I think- without satisfying the company officals we cannot go forward. People will enjoy all good or bad advs. As an designer you have to satisfy your customer,Ok If they are dumb, you have to convince them, thats your success!

    ReplyDelete
  9. കുര്യച്ചായാ സത്യം പറയാലോ. ഇമ്മാതിരി തീരുമാനങ്ങള്‍ അനേകമനേകം തവണ എടുത്തിട്ടുള്ള ആളാണ് ഞാന്‍. ‘ശ്രീലക്ഷ്മി സില്‍ക്സ്‘ എന്ന ലോഗോയുടെ താഴെ വെള്ള സ്യൂട്ടിട്ട് കലാഭവന്‍ മണി നില്‍ക്കുന്ന പരസ്യം കണ്ടപ്പോള്‍ ആ ക്രിയേറ്റീവ് ഡയറക്റ്ററേയും ആര്‍ട്ട് ഡയറക്ടറേയും കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാന്‍ വരെ തോന്നി :)

    ReplyDelete

Post a Comment