സ്വയംവര സീസണുകള്‍

നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു റിയാലിടി ഷോ ആണ് "സ്വയംവരം". പണ്ട് രാജാക്കന്മാരുടെ ഇടയില്‍ മാത്രമായിരുന്നു ഈ സംഗതി നില നിന്നിരുന്നത്. കല്യാണപ്രായമായ രാജകുമാരിയുടെ അപ്പന്‍ നാട്ടിലുള്ള കൊള്ളാവുന്ന എല്ലാ രാജകുമാരന്മാരെയും വിളിച്ചു വരുത്തും. പിന്നെ പല രീതിയിലുള്ള മത്സരമാണ്. അമ്പെയ്തു മത്സരം, മല്ലയുദ്ധം, എന്ന് വേണ്ട പല തരത്തിലുള്ള കസര്‍തുകലാണ്. മത്സരത്തില്‍ ജയിക്കുന്ന എല്ലാവരും നിരന്നു നില്‍ക്കും. അപ്പൊ കൈയ്യില്‍ മാലയുമായി നാണത്തോടെ വരുന്ന രാജകുമാരി ഏതെങ്കിലും ഒരു രാജകുമാരനെ ചൂണ്ടിക്കാനിച്ചിട്ടു പറയും "ലോ ലവന്‍". തീര്‍ന്നു സംഗതി. രാജകുമാരി ഹാപ്പി, രാജാവിന്റെ പകുതി രാജ്യോം, മോള്‍ടെ പേരിലുള്ള ടിപ്പോസിടും പോയിക്കിട്ടും.

സ്വയംവരം എന്ന സംഗതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയതില്‍ പ്രധാന പങ്കുവഹിച്ചത് "രാഖി കാ സ്വയംവര്‍" എന്ന റിയാലിടി ഷോ ആണ്. രാഖി എവിടെയുണ്ടോ അവിടെ എന്തെങ്കിലും ഒരു വിവാദവും ഉണ്ടാകും. ഇതും വിവാദമായി. സംഭവം വന്‍ പബ്ലിസിടിയും നേടി. ഒടുവിലെന്തായി? എലേഷ് പരുജന്‍വാല എന്ന യുവവ്യവസായി വിജയിച്ചു. എന്നിട്ട് രാഖി എലെഷിനെ കെട്ടിയോ? കെട്ടി, ഹിന്ദു ആചാരപ്രകാരം ഒരു സങ്കപ്ലിക കെട്ടങ്ങു നടത്തി. ഒരു വര്‍ഷം കഴിഞ്ഞ് ഒര്‍ജിനല്‍ കെട്ട് എന്ന പ്രഖ്യാപനവും നടത്തി. എന്നിട്ട് ഇപ്പഴോ? ലവനെ കെട്ടുന്ന കാര്യം 2012 ഡിസംബര്‍ 21 നു ശേഷം ആലോചിക്കാം എന്നതാണ് ലൈന്‍. അതായതു ഒന്നുകില്‍ ലോകാവസാനം അല്ലെങ്കില്‍ എലെഷിനെ കെട്ടി ഒരു കുടുംബജീവിതം. ഇതിനിടെ രാഖിയും എലെഷും "പതി പത്നി ഓര്‍ വോ" എന്ന പരിപാടിയില്‍ ജോടികളായി അഭിനയിക്കുകയും ചെയ്തു. (ഈ "വോ" എന്ന് പറയുന്നത് ദാമ്പതിമാര്‍ക്കിടയില്‍ വില്ലനായി കടന്നു വരുന്ന കാമുകീ-കാമുകന്മാരല്ല, കൊച്ചു കുഞ്ഞുങ്ങളാണ്). ഇവിടെയും രാഖി ഉള്ളത് കൊണ്ടാണോ എന്നറിയില്ല സംഗതി വന്‍ വിവാദം. ഈ പരിപാടിയോട് കൂടി പരുവന്‍ ചേട്ടന്‍ ഒരു പരുവമായി എന്നാണു ദോഷൈകദൃക്കുകള്‍ പറയുന്നത്.

ഇപ്പൊ ദാ വരുന്നു സ്വയംവരം സീസന്‍ - 2 (സീസന്‍ ഇല്ലാത്ത ഒരു പരിപാടിയും ഇപ്പൊ ഇല്ല എന്നതാണ് കാര്യം) എന്റീശോയേ ലവന്ന്മാര് ആ കൊച്ചിനെ പിടിച്ചു വീണ്ടും കെട്ടിക്കാന്‍ പോകുവാണോ എന്ന് ചോദിച്ചാല്‍ അല്ല. കാരണം തലയില്‍ തട്ടമിട്ട്, നമ്രശിരസ്കയായി, ചെറു പുഞ്ചിരിയോടെ, നാണത്തോടെ കാലിലെ തള്ളവിരല്‍ കൊണ്ട് നാല് "ജ്ജ്ജ" വരച്ചു, കൈയ്യില്‍ പൂമാലയുമെന്തി വരുന്നത് രാഖിയല്ല! പിന്നെയാര്? അത് രാഹുലാണ്‌. അന്തരിച്ച പ്രമുഖ ബി ജെ പി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്‍. പരിപാടിയുടെ പേര് "രാഹുല്‍ ദുല്‍ഹന്‍ ലെ ജായെഗാ" എന്‍ ഡി ടി വി ഇമാജിനില്‍ ഫെബ്രുവരി 1 മുതലാണ് സംപ്രേഷണം

ദെന്താ ഇവിടെ പെണ്ണുങ്ങള്‍ക്ക്‌ മാത്രം സ്വയംവരം നടത്തിയാ മത്യോ?


രാഖിയെക്കള്‍ ഒട്ടും മോശമല്ല രാഹുല്‍. പ്രമോദ് മഹാജന്റെ മരണശേഷമാണ് രാഹുലിനെ ലോകം അറിയാന്‍ തുടങ്ങിയത്. രാഹുലിന്റെ രാഷ്ട്രീയ പ്രവേശനം പ്രതീഷിച്ചിരുന്ന ചാനലുകള്‍ക്ക് മറ്റൊരു വാര്‍ത്തയാണ് കിട്ടിയത്. രാഹുല്‍ മഹാജന്‍ മയക്കുമരുന്ന് കഴിച്ചു അബോധാവസ്ഥയില്‍ ആശുപത്രിയില്‍. ചാനലുകള്‍ ഈ വാര്‍ത്ത അങ്ങ് ആഘോഷമാക്കി. രാഹുല്‍ ചാനലുകളില്‍ നിറഞ്ഞു നിന്നു. പിന്നെ കേസ്, കോടതി, ആകെ ബഹളം അതോടെ ബി ജെ പി യും കൈയ്യൊഴിഞ്ഞു. രാഹുലിന്റെ യുഗം അതോടെ അവസാനിച്ചെന്നു തോന്നി. പക്ഷെ രാഹുല്‍ തിരിച്ചു വന്നു. അനവധി റിയാലിടി ഷോകളിലൂടെ... നിരവധി ഷോകളില്‍ ജഡ്ജ് ആയി. ബാഡ് ബോയ്‌ ഇമേജില്‍ നിന്ന് സെലിബ്രിട്ടി ആയി. ഇതിന്റെ ഇടെ ശ്വേത സിംഗ് എന്ന പൈലടിനെ കല്യാണം കഴിച്ചു. ദൈവോഴ്സും നേടി. ദാണ്ടിപ്പോ സ്വയംവരം നടത്തുന്നു.

രാഖിയുടെ സ്വയംവരത്തില്‍ ഫസ്റ്റ് നൈറ്റ്‌, ആദ്യ പ്രസവം, കൊച്ചിന്റെ ഇരുപത്തെട്ട് ഒക്കെ കാണിക്കുമെന്നാരുന്നു പ്രതീഷ. പഷേ കാണിച്ചില്ല. രാഹുലിന്റെ കാര്യത്തില്‍ ഇതൊക്കെ ഉണ്ടാവുമെന്ന് നമുക്ക് കരുതാം. പിന്നെ രാഹുലിന്റെ കെട്ട് കഴിഞ്ഞാലുടന്‍ എവിടുന്നെങ്കിലും ഒരു കുണ്ടനെ സംഗടിപ്പിച്ച് സ്വയംവരം സീസന്‍ - 3 "കുണ്ടന്‍സ് ശാദി ഫെസ്റ്റ്" എന്നൊരു പരിപാടിക്ക് കൂടി സ്കോപ് ഉണ്ട്.

ദെന്താ ഇവിടെ പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും മാത്രം സ്വയംവരം നടത്തിയാ മത്യോ?



ദില്‍ സെ ദില്ലി സെ
KURIAN KC

Comments

  1. ഹഹ അത് കൊള്ളാമല്ലോ.കുരിയച്ചാ

    ReplyDelete
  2. അരുണേട്ടാ മിക്കവാറും അത് കാണേണ്ടി വരും

    ReplyDelete

Post a Comment