ഇന്ന് മാര്‍ച്ച്‌ 17... എന്റെ 27

"ഇന്നേ ദിവസം ജനിച്ച സകല ചരാചരങ്ങള്‍ക്കും നന്മനിറഞ്ഞ ജന്മദിനാശംസകള്‍"എന്നെ സഹിക്കുന്ന, സ്നേഹിക്കുന്ന, സ്നേഹിചോണ്ടിരിക്കുന്ന, ഇനി സ്നേഹിക്കാന്‍ പോകുന്ന, ആരാധിക്കുന്ന :P (?!) (കാഫ്.... തൂ...) ക്രിയാത്മകമായി വിമര്‍ശിക്കുന്ന, അങ്ങേയറ്റം വെറുക്കുന്ന,... എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

സത്യത്തില്‍ എനിക്ക് പോലും അത്ഭുതം തോന്നുന്നു. "ഇവനതികം ആയുസ്സുന്ടെന്നു തോന്നുന്നില്ല" എന്ന് പറഞ്ഞവര്‍ക്ക് മുന്‍പില്‍ ഇനിമുതല്‍ ഞാന്‍ തലയുയര്‍ത്തി നില്‍ക്കും. 1983 മാര്‍ച്ച്‌ 17 നു കൊല്ലം ജില്ലയിലെ, കൊട്ടാരക്കര താലൂക്കിലെ, പൂയപ്പള്ളി പഞ്ചായത്തിലെ, ചെങ്കുളം വാര്‍ഡിലെ, പ്ലാവിള പുത്തന്‍ വീട്ടില്‍ ശ്രീമാന്‍ കുഞ്ഞുമോന്റെയും ശ്രീമതി പൊന്നമ്മ കുഞ്ഞുമോന്റെയും(പാവങ്ങള്‍) രണ്ടാമത്തെ മകനായി, എന്റെ ചേട്ടന്‍ മാത്യൂ കെ സിക്ക് സ്നേഹിക്കാന്‍ ഒരു കുഞ്ഞനുജനായി, ഞാന്‍ ജനിച്ചിട്ട്‌ ഇന്ന് 27 വര്‍ഷം പൂര്‍ത്തിയാകുന്നു. (ഞാന്‍ ജനിച്ച ദിവസം, കട്ടചല്‍, ചെങ്കുളം, കുരിശിന്മൂട് പള്ളികളില്‍ കൂട്ടമണി മുഴങ്ങി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്).

ചെങ്കുളം വളരെമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ്. കളകളാരവം മുഴക്കി ഒഴുകുന്ന മഞ്ഞാരതോട്, ഇത്തിക്കര ആറ്, കളഹൂജനം മുഴക്കി പറക്കുന്ന കിളികള്‍, കാവിലെ ടീച്ചറിന്റെ മോള്, എല്‍ എം എസ് എല്‍ പി സ്കൂള്‍, ചെങ്കുളം വലിയ പള്ളി, അച്ഛന്കുഞ്ഞചായന്റെ മോള് സ്വപ്ന, പിന്നെ ദീപ, എന്നും രാവിലെ പാലും കൊണ്ട് പോകുന്ന അങ്ങേലമ്മയുടെ "മോനെ"ന്നുള്ള വിളി, രാവിലത്തെ പഴങ്കഞ്ഞി, സ്നേഹിച്ചു കഴിഞ്ഞാല്‍ നക്കിക്കൊല്ലുന്ന മാളു എന്ന പട്ടി, വെള്ളം നിറഞ്ഞു കിടക്കുന്ന വയലിലെ ഫുട്ബാള്‍ കളി, ബസ്സില്‍ എസ് ടി ക്കുവേണ്ടിയുള്ള അടിപിടി, ശൈലജ ടീച്ചറിന്റെ ചെവിക്കു പിടി, എസ് എഫ് ഫൈ സമരം... ഹോ ഓര്‍ക്കുമ്പോള്‍ ഗുളിര് ഗോരുന്നു.

അങ്ങനെ ഒരുവിധം മാന്യമായി ഉഴപ്പി, ഇഷ്ട തോഴന്മാര്‍ അജിക്കും ജോമോനും ടോണിക്കും ഒപ്പം വൈകിട്ട് ഒരു സൈക്കിള്‍ സവാരിയും നടത്തി, വായനശാലയില്‍ എത്തി എബിച്ചാന്‍, ബിജോച്ചാന്‍ അല്ലെങ്കില്‍ "മരണം ജോണ്‍" എന്നിവരുമായി ചെസ്സും കളിച്ചു നടന്നിരുന്ന എന്റെ വിധി മാറ്റിയെഴുതിയത് കുറെ പള്ളീലച്ചന്മാര്‍ ആയിരുന്നു. "ഇവന്‍ ഇനി ഇവിടെ നിന്നാല്‍ ശരിയാകത്തില്ല" എന്ന് എന്റെ പിതാശ്രീയെ പറഞ്ഞുപറ്റിച്ച് അവര്‍ എനിക്ക് വേണ്ടി കേരളാ എക്സ്പ്രസ്സില്‍ ഒരു ടിക്കറ്റ്‌ സംഘടിപ്പിച്ചു. (ഞാന്‍ ട്രെയിനില്‍ കയറിയ സമയത്ത് എന്റെ പിതാശ്രീ എഞ്ചിന്‍ ഡ്രൈവറുടെ അടുത്തെത്തി പറഞ്ഞു "ഇനി ഡല്‍ഹിയില്‍ നിര്‍ത്തിയാല്‍ മതി, കാണണ്ട പോലെ കണ്ടോളാം എന്ന്.) ഇപ്പൊ എന്റെ ചെന്കുളമേ നിന്നെ ഞാന്‍ ശരിക്കും മിസ്സ്‌ ചെയ്യുന്നു.

ഡല്‍ഹിയില്‍ എത്തിയിട്ടും, അലമ്പും കുരുത്തക്കേടും ജന്മസിദ്ധമായതിനാല്‍, പഴയ സൊബാവങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെ ജീവിച്ചു പോകുന്നു. ഇപ്പോഴും എന്റെ അചാച്ചനോട് ആളുകള്‍ "എളേ മോന്‍ എന്ത് പറയുന്നു" എന്ന് ചോദിക്കുമ്പോള്‍ തലയുയര്‍ത്തി അല്പം അഹങ്കാരത്തോടെ അച്ചാച്ചന്‍ പറയും" അവനങ്ങ്‌ ദല്‍ഹീലാ". (ചേട്ടന് ജോലിയുള്ളത് കൊണ്ട് വീട്ടില്‍ കാര്യമായ സാമ്പത്തികമാന്ദ്യം ഒന്നുമില്ല).

എന്തായാലും ഈ വര്‍ഷം എനിക്ക് 27 തികഞ്ഞ സ്ഥിതിക്ക് അടുത്ത വര്‍ഷം സ്വാഭാവികമായും 28 ആണല്ലോ. അതുകൊണ്ട് ഈ വര്‍ഷം വിവിധങ്ങളായ 28 ഇന പരിപാടികളോടെ എന്റെ 28 അതി ഗംഭീരമായി ആഘോഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. (പരിപാടികള്‍ പുറകെ അറിയിക്കുന്നതായിരിക്കും.) നോയമ്പ് കാലമായതിനാലും, (വരും വര്‍ഷങ്ങളിലും അങ്ങനെ തന്നെ ആയിരിക്കും) സരിത വിഹാര്‍ സമാധാന ബാധിത പ്രദേശമായി പ്രഖ്യാപിചിരിക്കുന്നതിനാലും അലമ്പ് പരിപാടികള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ല. അനുഗ്രഹിക്കൂ.... ആശീര്‍വദിക്കൂ...ദില്‍ സെ ദില്ലി സെ
KURIAN KC

Comments

 1. കുര്യന് ജന്മദിനാശംസകള്‍‌! 27 ആയി എന്നു എടുത്തുപറഞ്ഞതിന്റെ ഗുട്ടന്‍‌സ് പിടികിട്ടി, കേട്ടോ.. വീട്ടിലോ പള്ളീലച്ചന്റെയടുത്തോ പറയണം.. ;-)

  ReplyDelete
 2. കുര്യന്‍ "ചേട്ടന്" ജന്മദിനാശംസകള്‍ :)

  ReplyDelete
 3. ho oduvil comment box ready aayi

  ReplyDelete
 4. സരിതാ വിഹാര്‍ സമാധാന ബാധിത പ്രദേശമായ് എന്ന് നിന്നോടാരാ പറഞ്ഞെ? പാമ്പുകള്‍ എല്ലാം ബിസിയാ ഇപ്പൊ....... ഒന്ന് ഫ്രീ ആവട്ടെ........ ശേഷം നേരില്‍........

  ReplyDelete
 5. PRAMAYA ORU CHURKKAN unde enna chintha veetukkarkke elllathe poyalo. atho pramayaennu penpillarku thonnaatukondo. enthayalum kurian eppoyum bachelor.... davivangaluke kannille.
  madura 27 yum kayirraayi....
  ennalum super dialogue. ennium ezthu..dukham kurachukkenilum onnu kurayattue

  ReplyDelete
 6. നല്ലൊരു ആര്‍ട്ടിക്കിള്‍ . Belated Birthday Wishes. ബാല്യ കാലത്തിന്ടെ ഓര്‍മ്മകളെ കുറിച്ചും , ഗ്രാമത്തിനെ കുറിച്ചും എഴുതിയിട്ടുള്ളത് വളരെ നന്നായിരിക്കുന്നു ! എല്ലാ നന്മകളും ഉണ്ടാഗട്ടെ ! - K.ബാലാജി (your FaceBook friend)

  ReplyDelete

Post a Comment