ഐ ലവ് ഹോക്കി ലവേര്‍സ്



ഹോക്കി ഇന്ത്യയുടെ ദേശീയ ഗെയിം... മധുരിക്കുന്ന ഒരുപിടി ഓര്‍മ്മകള്‍ ഇന്ത്യക്ക് സമ്മാനിക്കാന്‍ ഈ ഗെയിമിനു സാധിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ എന്ന പോലെ ഹോക്കി ലോകകപ്പിലും ഒരു തവണ നമ്മള്‍ മുതമിട്ടിട്ടുണ്ട്. ഇന്ത്യയുടെ ലോകക്കപ്പ് സ്വപ്‌നങ്ങള്‍ വീണ്ടും പൂത്തുലഞ്ഞതു ഈ ലോകകപ്പിലാണ്‌. പക്ഷെ സംഭവിച്ചതോ? ഈ ലോകകപ്പില്‍ മത്സരിക്കുമോ എന്ന് പോലും സംശയിച്ചിരുന്ന നമ്മുടെ ടീം മത്സരിച്ചു. ആദ്യ മാച്ചില്‍ തന്നെ ബദ്ധവൈരികളായ പാക്കിസ്ഥാനെ നിലംതൊടാതെ തോല്പിച്ചു. (ബാക്കിയുള്ള ടീമുകള്‍ നമ്മളെയും).

എവിടെ എന്ത് നടന്നാലും അതില്‍ ഒരു മലയാളിയും ഉണ്ടാകും. ഇവിടെയും ഉണ്ട് ഒരു മലയാളി, ഒരു പാവം ശ്രീജേഷ്. ശ്രീജേഷ് മറ്റൊരു ശ്രീശാന്തായി മാറുമോ എന്ന് പോലും സംശയം തോന്നിപ്പോയി. ഏത് വാര്‍ത്താ ചാനല്‍ തുറന്നാലും ശ്രീജേഷ് മാത്രം "മലയാളിയായ ശ്രീജേഷ്", "മലയാളി താരം ശ്രീജേഷ്" "മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ്" (പുള്ളിക്കാരന്‍ മലയാളി ആയിപ്പോയത് എന്തോ വലിയ അപരാധം ആണ് എന്ന് സമര്‍ഥിക്കാന്‍ വാര്‍ത്താവായനക്കാര്‍ മത്സരിക്കുന്നതായി തോന്നി). വനിതാ മാസികകളില്‍ വള്ളി നിക്കറും (നോണ്‍ ആസ് "ബര്‍മുഡ" ഇന്‍ ലോക്കേല്‍ ലാങ്ങുവേജ് മലയാലം) ഷമീസും റീബോക്ക് ഷൂവും ധരിച്ചു കവര്‍ പേജില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീജേഷിന്റെ രൂപം പോലും ആരാധകര്‍ ചിന്തിച്ചിട്ടുണ്ടാവണം. എന്തായാലും അങ്ങനെ ഒന്നും സംഭാവിക്കാന്‍ ദൈവം തമ്പുരാന്‍ അനുവദിച്ചില്ല. (തിരിച്ചു പോരുമ്പോള്‍ ഒരുമാസത്തെ വിശ്രമം പാവത്തിന് ബോണസ്സായി കിട്ടി).

ഇതല്ല നമ്മുടെ വിഷയം. നമ്മുടെ വിഷയം ഹോക്ക്യാണ്. ഹോക്കിയെ സ്നേഹിക്കുന്നവരാണ്. ഈ ലോകകപ്പില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ സ്നേഹിച്ചവര്‍ അനവധി നിരവധിയാണ്. അതും ഇന്ത്യയിലെ ടോപ്‌ മോസ്റ്റ്‌ സെലിബ്രിടീസ്. ടി വി പരസ്യങ്ങളിലൂടെ, ട്വിറ്റെര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ അവര്‍ ഇന്ത്യന്‍ ടീമിനെ മാസ്കിമം പ്രൊമോട്ട് ചെയ്തു. അതില്‍ ചിലര്‍ പറഞ്ഞ വാക്കുകളാണ് ഇനി...

"(Indian) hockey team looks good. They will truly rock. Aggression and skill are the key. India has it in abundance this time round. Chak de India" >>> Shah Rukh Khan wrote on Twitter

“I will be at the Matches. Will You?? >>> Virender Sehwag on TV commercial

“Mere Saath Apni Team Ko Cheer Karo” >>> Priyanka Chopra on TV commercial

“I will Travel with My Team” >>> Anjana Sukhani

“I will Give My Right Hand to Support Hockey” >>> Suneil Shetty (Brand Ambassador)

എന്നിട്ട് വല്ലോം നടന്നോ? ഇല്ല. ഷാരൂക് ഖാന്‍ തന്റെ അടുത്ത പടത്തിന്റെ തിരക്കിലാരുന്നു, വീരേന്ദര്‍ സെവാഗ് ഐ പി എല്‍ മത്സരങ്ങളുടെ പരിശീലനത്തിലും. രണ്ടു പേര്‍ക്കും ഇന്ത്യന്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വരാന്‍ പറ്റീലാ. പിന്നെ "മേരെ സാത് അപനി ടീം കോ ചിയര്‍ കരോ" എന്ന് പറഞ്ഞ പ്രിയങ്ക ചോപ്ര എങ്കിലും വന്നു കാണും എന്ന് കരുതിയാല്‍ ഇല്ല. പുള്ളിക്കാരി അങ്ങ് യൂഎസ്സില്‍ ആയിരുന്നു തിരക്ക് പിടിച്ച ഷൂട്ടിംഗ്. അഞ്ജന സുഖാനി എന്ന സില്‍മാ നടി "ഞ്യാന്‍ എന്റെ ടീമിന്റെ കൂടെ യാത്ര ചെയ്യും" എന്ന് പറഞ്ഞിട്ട് വല്ലോം നടന്നോ? അല്ലെ നിങ്ങള്‍ എന്താ ഈ പറയുന്നേ? യൌവനയുക്തയും സുന്ദരിയുമായ ഒരു യുവതി കമ്പും കോലും തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് നടക്കുന്ന ഒരു പറ്റം യുവാക്കളുടെ കൂടെ യാത്ര ചെയ്യാനോ!!! ഇറ്റ്‌ ഈസ്‌ ഇമ്പോസിബിള്‍! അല്ല, നിങ്ങള്‍ക്കും ഇല്ലേ മദേര്‍സ് ആന്‍ഡ്‌ സിസ്റ്റര്‍സ്?


ഹോക്കിയെ സപ്പോര്‍ട്ട് ചെയ്യാന്‍ തന്റെ വലംകൈ പോലും കൊടുക്കാന്‍ തയ്യാറായ ആളാണ്‌ ശ്രീമാന്‍ സുനില്‍ ഷെട്ടി. എന്നിട്ട് കൊടുത്തോ? ഇല്ല. പുള്ളിക്കാരനും അടുത്ത പടത്തിന്റെ തിരക്കിലാരുന്നു. പിന്നെ അദ്ദേഹം തന്റെ വലതുകൈ എടുത്തു ടീമിന് കൊടുത്താല്‍ പുള്ളി എന്നാ ചെയ്യും? (മോന്‍ അപ്പനോട് പറഞ്ഞു വേറൊന്നു മേടിച്ചോ എന്നൊക്കെ നമുക്ക് പറയാം, തന്നേമല്ല കൈയ്യില്ലാത്ത നടന്മാര്‍ക്ക് ഇപ്പൊ മാര്‍ക്കറ്റ് കുറവാന്നെ). ഇതൊക്കെ പറഞ്ഞാലും രണ്ടു പേര്‍ മത്സരം കാണാന്‍ എത്തിയിരുന്നു ഒളിമ്പിക് ഷൂട്ടര്‍ രാജ്യവര്‍ധന സിംഗ് രാതോടും നടി ഗുല്‍ പനഗും.

എന്തൊക്കെ പറഞ്ഞാലും ഞാന്‍ സെലിബ്രിട്ടികലുടെ കൂടെ തന്നെ. കാരണം സാധാരണക്കാരായ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം ഞങ്ങള്‍ സെലിബ്രിട്ടികളും മനുഷ്യരാണ്. ഇനി ഇപ്പോള്‍ ഞങ്ങള്‍ കളി കാണാന്‍ വന്നു എന്ന് തന്നെ ഇരിക്കട്ടെ. എന്ത് സംഭവിക്കും, എല്ലാരും ഞങ്ങളെ മാത്രം നോക്കിയിരിക്കും, ആരും ഹോക്കി കാണത്തില്ല. പിന്നെ ഞങ്ങള്‍ ഇത്രേം ഒക്കെ പറഞ്ഞതിന് എന്താ ഒരു അര്‍ഥം? അവസാനമായി നിങ്ങള്‍ ഒന്നുകൂടി മനസ്സിലാക്കണം, സിനിമാ താരങ്ങളായ സെലിബ്രിട്ടികള്‍ക്ക് സിനിമയാണ് ചോറ്, ക്രിക്കറ്റ്‌ താരങ്ങളായ സെലിബ്രിട്ടികള്‍ക്ക് ക്രിക്കെട്ടാണ് ചോറ്. ആ ചോറ് മുക്കി നക്കാനുള്ള വെറും ചാറ് മാത്രമാണ് പരസ്യങ്ങള്‍. പിന്നെ ഞങ്ങള്‍ പറയുന്നതെല്ലാം അങ്ങ് നടത്താനാണെങ്കില്‍ ഇവിടെ എന്തൊക്കെ നടന്നേനെ ? പരസ്യം വേ ജീവിതം റെ.

ഇതെല്ലം നിങ്ങള്‍ പെട്ടന്ന് മറക്കും കാരണം ഇന്ന് മുതലാണ്‌ ശരിയായ കളി തുടങ്ങാന്‍ പോകുന്നത് ഐ. പി. എല്‍.

ഈസ്സ്സ്സ്വരാ.... പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല ഐ. പി. എല്‍. ഉത്ഘാടനം തുടങ്ങിയോ എന്തോ? അപ്പ എല്ലാം പറഞ്ഞോലെ... പിന്നെ കാണാം..

ശ്ശോ ഒരുകാര്യം പറയാന്‍ മറന്നു "ധക് ധക് ഗോ"....

ദില്‍ സെ ദില്ലി സെ
KURIAN KC

Comments

  1. കുര്യാ ക്രിക്കറ്റ്‌ ഇല്ലാതെ നമുക്ക് എന്ത് ആഘോഷം..കരയുന്ന കുട്ടിക്കേ പാലുള്ളൂ..അത് പോലെ തന്നെയാ കളിയുടെ കാര്യവും...ഗപ്പ് കൊണ്ടുവാ...സപ്പോര്‍ട്ട് ചെയ്യാന്‍ ആളെ കിട്ടും അതൊരു അടിസ്ഥാന തത്വം ആയി പോയി....നമ്മുടെ ഹോക്കി ടീം ഈ ഗതി ആയതിനു ഐ എച് എഫിനെ കുറ്റം പറഞ്ഞാല്‍ മതി....അതിലെ തലതൊട്ടപ്പന്മാര്‍ എന്ന് രാജി വക്കുമോ അന്ന് കളിയും നന്നാവും ;-)

    ReplyDelete
  2. ഐ റ്റൂ ലവ ഹോക്കി, അല്ല എല്ലാ കളികളെയും ഞാന്‍ സ്നേഹിക്കുന്നു. വിജയം അതാണ് പ്രധാനം.

    ReplyDelete
  3. ഒന്നാലോചിച്ചാല്‍ വിജയം മാത്രമല്ല, പ്രധാനം 1000 കോടി ഷാരൂഖ് കൊല്‍ക്കത്തയ്ക്ക് ചിലവാക്കിയില്ലേ, വിജയം കിട്ടിയില്ല...അപ്പോ ഇറ്റ്സ് ഫെയിം.

    പക്ഷേ ക്രിക്കറ്റ് ഈ ഫെയിമിലേക്ക് ഉയര്‍ന്നത് വിജയങ്ങളിലൂടെയാണ് 1983ലെ ലോകകപ്പ് വിജയം.

    എനിയ്ക്ക് ഈ ഹോക്കി ടീമില്‍ പ്രതീക്ഷയുണ്ട്, ദയവായി കോച്ചിന് ലേശം സമയം കൊടുക്കുക. നമ്മളിവടെ പറയുന്നത് ആര് കേള്‍ക്കാനാ അല്ലേ.

    ReplyDelete
  4. ആ ചോറ് മുക്കി നക്കാനുള്ള വെറും ചാറ് മാത്രമാണ് പരസ്യങ്ങള്‍

    ഇത് കലക്കി കേസ്യേ :D

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete
  6. കൊള്ളാം കലക്കി .....

    ഇനിയും നീ ബ്ലോഗിയാല്‍ എന്റെ റൂമിലൊരു ഹോക്കി സ്റ്റിക്ക് ഇരിപ്പുണ്ട് ... അതെടുത്ത് നിന്റെ കാലു തല്ലിയൊടിക്കും ...... പന്നി..

    ReplyDelete

Post a Comment