ഞാന്‍ തോമസ്‌ ചാക്കോ (ഫ്രം യു എസ് എ)

ഈ കഥയുടെ ഒറിജിനല്‍ ദാ ദിവിടെ ഉണ്ട്

ഞാന്‍ ബാലു..(പഠിപ്പിസ്റ്റ്)

ഞാന്‍ ബാലു. മീനച്ചിലാറിന്റെ തീരത്തുള്ള പരുമലചെരിവ് എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവന്‍! പരുമല പോലീസ് സ്റ്റെഷനിലെ ഒരു സാധാ കോണ്‍സ്റ്റബിള്‍ ആയിരുന്ന വര്‍ഗ്ഗീസിന്റെയും ,അന്നാമ്മയുടെയും ഏക സന്താനം ആയി ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിനാലില്‍ ജനനം.! മുഴുക്കുടിയനായ അപ്പന് തന്റെ ജീവിതകാലത്ത് ആകെ സമ്പാദിച്ചുകൂട്ടിയത് പതിനായിരങ്ങളുടെ തീരാ കടബാധ്യതയും കൂമ്പിനിടി വറീത് എന്ന ഇരട്ടപ്പേരും ആയിരുന്നു! പട്ടിണികിടന്നും വീട്ടുവേലയ്ക്ക് നടന്നു ഉണ്ടാക്കിയ കാശ് വെച്ചാണ് എന്റെ പൊന്നമ്മച്ചി കുടുംബം പോറ്റിയിരുന്നത് !..........


......ഞാന്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു!ഇന്നുണ്ടായ ബൈക്ക് ആക്സിടന്റില്‍ എന്റെ ബൈക്ക് സ്കിഡ്‌ ആയി ഞാന്‍ റോഡില്‍ തലയിടിച്ചു മരിക്കുകയായിരുന്നു.!ആട് തോമാ എന്ന് പറയുന്ന ഏതോ ഒരുത്തന്‍ ആടിന്റെ ചങ്കിലെ ചോര കുടിക്കാന്‍ ആണെന്നും പറഞ്ഞു ആരാണ്ടും വളര്‍ത്തുന്ന കൊറേ ആടുകളെ ഇട്ടു ഓടിച്ചപ്പോ അതില്‍ അഞ്ചാറെണ്ണം റോഡിലേക്ക് ഓടിവന്നതായിരുന്നു അത്..!



PS: ഇത് വിനുവിന്റെ പോസ്റ്റിനുള്ള മറുപടിയോ രണ്ടാം ഭാഗമോ അല്ല അതിന്‍റെ മറ്റൊരു വശം മാത്രമാണ്....


ഞാന്‍ തോമസ്‌ ചാക്കോ... മീനച്ചല്‍ താലൂക്കിലെ പരുമല ചെരുവ് എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവന്‍. അപ്പച്ചന്‍ ചാക്കോ മാഷിന് മാതൃകാ അധ്യാപകനുള്ള പ്രസിടന്റിന്റെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അപ്പച്ചനും അമ്മച്ചിയും ഞങ്ങളുടെ നാട്ടിലെ തന്നെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരാണ്. എന്നെ അപ്പച്ചന്‍ നേര്സരിയിലോന്നും വിട്ടിട്ടില്ല. അമ്മച്ചി എന്നെ നേര്സരീ ചേര്‍ക്കണം എന്ന് പറഞ്ഞപ്പോ അപ്പച്ചന്‍ പറഞ്ഞു "ഞാന്‍ പഠിച്ച പോലെ തന്നെ എന്റെ മോനും പഠിച്ചാ മതി" എന്ന്. ചെറുപ്പത്തിലെ തന്നെ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതിലും സ്പോര്സിലും എനിക്ക് വലിയ കമ്പം ആരുന്നു. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും എന്നെ വലിയ കാര്യമായിരുന്നു പ്രത്യേകിച്ച് നീനുവിന്.



ഞാന്‍ ഈ പോസ്റ്റ്‌ എഴുതുന്നത്‌ എനിക്ക് വേണ്ടിയല്ല എന്റെ പ്രീയപ്പെട്ട കൂട്ടുകാരന്‍ ബാലുവിന് വേണ്ടിയാണ്. ആത്മഹത്യ ചെയ്ത എന്റെ പ്രയപ്പെട്ട കൂട്ടുകാരന്‍ ബാലു. നാട്ടിലെ ഏറ്റവും വലിയ കുടിയനും പോരാത്തേന് പോലീസുകാരനുമായ കൂമ്പിനിടി വറീത്ന്റെ മകനാരുന്നു ബാലു . ചെറുപ്പത്തിലെ തന്നെ അവനു അമ്മയെ നഷ്ടപ്പെട്ടു. (വറീത് ചവിട്ടിക്കൊന്നതാനെന്നു നാട്ടില്‍ ഒരു ശ്രുതി ഉണ്ട്.) വളരെ കഷ്ടപ്പെട്ടാണ്‌ അവന്‍ പഠിച്ചത്. അവന്റെ അപ്പന്‍ അവന്റെ ഒരു കാര്യങ്ങളും ശ്രദ്ധിച്ചിരുന്നില്ല. അയ്യാള്‍ക്ക് മറ്റു പല കാര്യങ്ങളിലും ആരുന്നു താത്പര്യം.



എനിക്ക് ബാലുവിനെ വലിയ ഇഷ്ടമാരുന്നു. നീനുവിനും. അവനു വേണ്ടുന്ന ബുക്ക്‌, പെന്‍സില്‍. ഇന്‍സ്ട്രുമെന്റ് ബോക്സ്‌... എല്ലാം വാങ്ങിക്കൊടുതിരുന്നത് നീനുവാരുന്നു. എനിക്ക് എല്ലാ കാര്യത്തിലും ഒരു സഗായി ആരുന്നു ബാലു. സയന്‍സ് എക്ഷിബിശനില് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ഞാന്‍ "അത്ഫുത മണി" ഉണ്ടാക്കിയപ്പോള്‍ അവനാരുന്നു എന്റെ പ്രധാന സഗായി. അവന്‍ പഠിച്ചു വലിയ ഒരാള്‍ ആകണം എന്നത് എന്റെയും നീനുവിന്റെം സ്വപ്നം ആരുന്നു, അതുകൊണ്ട് ഞാന്‍ ഉണ്ടാക്കിയ അത്ഫുത മണി അവന്റെ പേരിലാണ് ഞാന്‍ പ്രദര്‍ശിപ്പിച്ചത്. അന്ന് അവനു സമ്മാനം കിട്ടി. ആ സമ്മാനവുമായി അവന്‍ അസംബ്ലിയില്‍ നിന്നപ്പോ അവനെ നോക്കി ചിരിച്ച അവന്റെ ലൈന്‍ കേസ് തോളസ്സീടെ കൂട്ടതീ കൂടാതെ ദൂരെ മാറി നിന്ന് കണ്ണുനീര് തുടച്ച നീനുവിന്റെ മുഖം ഇപ്പോഴും എനിക്ക് മറക്കാന്‍ പറ്റിയിട്ടില്ല




പക്ഷെ എല്ലാം അവസാനിച്ചത്‌ വളരെ പെട്ടന്ന് ആരുന്നു. പത്താം ക്ലാസ്സിലെ പരീഷ കഴിഞ്ഞു എല്ലാരും ബൈ പറഞ്ഞു പിരിയുന്ന ദിവസം. ഇനിയൊരിക്കലും പിരിയില്ല എന്ന് ഞാനും നീനുവും തീരുമാനിച്ചിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്കധികം വിഷമം ഉണ്ടാരുന്നില്ല. വീണ്ടും കാണാം എന്ന് പറഞ്ഞു നീനു ബാഗും എടുത്തു അവളുടെ ബി എസ് എ സൈക്കിളിനടുതെക്ക് നടന്നു. അവിടെ കൊറേ കൂതറ പെണ്ണുങ്ങളുടെ ഇടയില്‍ കള്ളക്കരചില്മായി ബാലു നിക്കുന്നുണ്ടാരുന്നു. നീന് അടുതെതിയപ്പോള്‍ അവന്‍ വിളിച്ചു "നീനൂ"


"എന്താ ബാലൂ" അവള്‍ ചോദിച്ചു.


"നീനൂന് ഓട്ടോഗ്രാഫ് വേണ്ടേ" അവനെ ചെറുതായി വിരക്കുന്നുണ്ടാരുന്നു


"നമ്മള്‍ ഇവിടൊക്കെ തന്നെയില്ലേ ബാലൂ പിന്നെന്തിനാ ഓട്ടോഗ്രാഫ്" അവള്‍ തിരിച്ചു ചോദിച്ചു.


ഉം.. എനിക്കറിയാം... നീനു ആ കൈയ്യൊന്ന് നീട്ടിക്കെ.." അവന്‍ വല്ലാതെ വിയര്‍ത്തു. അവന്റെ ചുണ്ടുകള്‍ വിറച്ചു, കണ്ണുകള്‍ ക്രൂരമായി. അവന്റെ ഭാവമാറ്റം ശ്രധിചെങ്കിലും അവള്‍ കൈ അവന്റെ നേര്‍ക്ക്‌ നീട്ടി.



പെട്ടന്ന് ഭ്രാന്തമായ ഒരാവേശത്തോടെ അവന്‍ നീനുവിനെ കടന്നു പിടിച്ചു. എന്നിട്ട് ആര്‍ക്കും മനസ്സിലാവാത്ത ഭാഷയില്‍ അമറി.



"നീനൂ നീ എന്നെ വിട്ടു പോകരുത്.. നീ എന്റേത് മാത്രമാണ്... നിന്നെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല..."




നീന് ഞെട്ടിപ്പോയി ബാലുവില്‍ നിന്ന് പ്രതീക്ഷിക്കാത്തത് സംഭവിച്ചിരിക്കുന്നു "എന്ത് ഭ്രാന്താ ബാലൂ നീ ഈ കാണിക്കുന്നേ" എന്ന് ചോദിച്ച് അവള്‍ കുതറി മാറി എന്നിട്ട് ഒരു തേങ്ങലോടെ തന്റെ സൈക്കിളിനു അടുത്തേക്കോടി. അപ്പോഴും അവന്‍ എന്തൊക്കെയോ പുലംപുന്നുണ്ടാരുന്നു.


ഈ സംഭവം എനിക്ക് വലിയ ഷോക്കായി. ബാലുവിനോട് പകരം ചോദിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് വൈകിട്ട് എന്റെ ഇന്‍സ്ട്രുമെന്റ് ബോക്സ്‌ ഇലെ കോമ്പസ് ഉം എടുത്തു ഞാന്‍ ബാലുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഞാന്‍ വരുന്നത് കണ്ടു അവന്‍ ഞെട്ടി.


"എന്താ തോമസ്‌ ചാക്കോ" അവന്‍ ചോദിച്ചു


"നിന്റെ കൈ ഒന്ന് നീട്ടിക്കെ"


"എന്തിനാ" അവന്‍ കൈ നീട്ടാന്‍ മടിച്ചു ഞാന്‍ ബലമായി അവന്റെ കയ്യില്‍ പിടിച്ചു

"നീ എന്റെ നീനുവിനെ കേരിപ്പിടിക്കും അല്ലേടാ?" ഞാന്‍ അലറി

എന്നിട്ട് അവന്റെ കൈവെള്ളയില്‍ കോമ്പസ് കുത്തിയിറക്കി. അവന്‍ വേദനകൊണ്ട് പുളഞ്ഞു.


ഈ സംഭവം എന്റെ അപ്പച്ചന്‍ അറിഞ്ഞു. ഇത് ബാലുവിന്റെ അപ്പന്‍ കൂമ്പിനിടി വറീത് അറിഞ്ഞ് വലിയ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എന്നെ അപ്പച്ചന്‍ ഡല്‍ഹിയിലുള്ള എന്റെ അപ്പാപ്പന്റെ അടുത്തേക്ക് വിട്ടു. നീനുവിനെ അവളുടെ പപ്പാ യു എസ്സിലേക്ക് കൊണ്ട്പോയി ഞാന്‍ ഡല്‍ഹിയില്‍ വച്ച് ഐ ആ എസ്സ് പരീഷ പാസ്സായി. പിന്നെ ഞാനും യു എസ്സിലേക്ക് പോയി. അവിടെ വചാരുന്നു ഞങ്ങളുടെ കല്യാണം. ഞങ്ങളുടെ ആദ്യത്തെ കൊച്ചിന്റെ മാമോദീസ്സാ നാട്ടിലെ ഇടവക പള്ളിയില്‍ വെച്ച് നടത്തണം എന്നതാരുന്നു അപ്പച്ചന്റെ ആഗ്രഹം. അതിനു വേണ്ടിയാണ് ഞങ്ങള്‍ വീണ്ടും നാട്ടിലേക്കു വന്നത്.


നാട്ടില്‍ വരുന്നതിനു മുന്‍പ് തന്നെ ബാലുവിനെ കാണണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പണ്ട് കൈയ്യില്‍ കോമ്പസ് വച്ച് കുത്തിയതിനു മാപ്പ് പറയണം. ഇക്കാര്യം ഞാന്‍ നീനുവിനോട് പറഞ്ഞപ്പോള്‍ അവള്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു ഇച്ചായന്‍ എനിക്ക് കിട്ടിയ ഭാഗ്യമാണെന്ന്. ഞങ്ങള്‍ നാട്ടില്‍ എത്തിയതിന്റെ അന്ന് തന്നെ ഞാന്‍ ബാലുവിനെ കാണാന്‍ തീരുമാനിച്ചു. വീട്ടിലെ പണിക്കാരനെ വിട്ടു അവനെ വിളിപ്പിച്ചു. വൈകിട്ട് തന്നെ അവന്‍ അവന്റെ 1984 മോഡല്‍ ലൂണയില്‍ വീട്ടിലെത്തി. ഞാന്‍ കൊണ്ട് വന്ന ജോണി വാക്കരിന്റെ ഒരു ഫുള്‍ നിന്ന നില്‍പ്പില്‍ അടിച്ചു തീര്തിട്ടാ അവന്‍ പോയത്. അന്ന് അവന്‍ പോയ പോക്ക് മരണത്തിലെക്കാനെന്നു എനിക്കറിയില്ലാരുന്നു. അറക്കാന്‍ വേണ്ടി തമിഴ് നാട്ടില്‍ നിന്നും പോത്തുകളെ കയറ്റിവന്ന ഒരു ലോറിക്കടവെച്ചാണ് അവന്‍ മരിച്ചത്.


അവന്‍ എന്തിനുത് ചെയ്തു എന്ന് ഇപ്പോഴും എനിക്കറിയില്ല. എങ്കിലും ബാലൂ നീ ഇത് ചെയ്യരുതാരുന്നു...

Comments

  1. വിനൂനും വിനൂന്റെ നീനുനും ഉള്ള ഒരു പണി ആണേലും സംഗതി കൊള്ളാം ട്ടോ.!!

    ReplyDelete
  2. ഭയങ്കരം...ഭീകരം...ഭീബല്‍സം....സംഭവം കിടു #വിനുചെട്ടന്‍ എവടാണോ ആവൊ ?

    ReplyDelete
  3. തൊളസീടെ ഗതി എന്താണാവോ?

    ReplyDelete
  4. ബാലൂ...
    എന്താ തോമസ് ചാക്കൊ..
    ചാക്കോമാഷ് എന്റെ അപ്പനല്ല..നിന്റെ അപ്പനാ..

    മുത്തേ,,നീയാടാ..മുറ്റ്..

    ReplyDelete

Post a Comment