ആരാധകന്‍



ഇന്നലെ ഒരു സംഭവം നടന്നു. 
ഓഫീസിന്റെ ഒരാവശ്യവുമായി ഗുഡ് ഗാവില്‍ പോയതാണ്. ലഞ്ച് ടൈം കഴിഞ്ഞതിനാല്‍ അധികം തിരക്കില്ല. തിരികെ വന്നു ബൈക്കിനടുത്തേക്ക് നടക്കുമ്പോള്‍ അതാ ഫ്രെണ്ടില്‍ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും! ഐ ബീ എം എന്നോ മറ്റോ എഴുതിയ ബാഗും തോളേല്‍ തൂക്കീട്ടുണ്ട്. അവന്‍ ആ കുട്ടിയുടെ വായില്‍ നോക്കി എന്തൊക്കെയോ പറയുന്നു. അവളാണെങ്കില്‍ ഒടുക്കത്തെ ചിരി. ഇടയ്ക്കിടെ മുഖമുയര്‍ത്തി അവനെ നോക്കുന്നുമുണ്ട്. ങാ!!!  നമ്മടെ വിധി എന്ന് മനസ്സില്‍ കരുതി അവരെ ശല്യപ്പെടുത്താതെ ഞാന്‍ പുറകെ നടന്നു.

അപ്പൊ അതാ ഓപ്പോസിറ്റ് വരുന്നു മറ്റൊരു കിളി. കിളീന്നോന്നും പറഞ്ഞാ പോരാ ഒരു കിടു ഐറ്റം. പകുതി മാര്‍ക്ക് വേഷതിനാണ്. കൈയ്യില്‍ എന്തൊക്കെയോ ഫയലുകള്‍ പിടിച്ചിരിക്കുന്നു. അവള്‍ ദൂരെ നിന്നെ ചെറുപ്പക്കാരനെയും ചെറുപ്പക്കാരിയെയും ശ്രദ്ധിക്കുന്നുണ്ട്. മുഖതാണെങ്കില്‍ ഒരു കുസൃതി ചിരി. അവളുടെ ഉദ്ദേശം എന്താണെന്ന് എനിക്ക് പിടികിട്ടിയില്ല. പക്ഷെ എന്തെങ്കിലും നടക്കും എന്ന് മനസ്സ് പറയുന്നു.

ചെറുപ്പക്കാരനും ചെറുപ്പക്കാരിയും അടുതെതിയതും ഓപ്പോസിറ്റ് വന്ന കിടു ഐറ്റം ഇന്‍ ഹരിഹര്‍ നഗറിലെ ജഗദീഷിനെപ്പോലെ (പിടക്കോഴിയെ കണ്ട പൂവന്‍കോഴിയുടെ സ്റ്റൈല്‍) വന്നു ചെറുപ്പക്കാരനിട്ടു ഒരു തട്ട്!!!. കൈയ്യിലിരുന്ന ഫയലുകള്‍ മുഴുവന്‍ ദേ കിടക്കുന്നു താഴെ. പിന്നെ സോറി പറച്ചില്‍, താഴെ കിടക്കുന്ന ഫയല്‍ എടുക്കല്‍ എല്ലാം മുറ പോലെ നടന്നു. അപ്പൊ ചെറുപ്പക്കാരന്റെ കൂടെ നടന്ന ചെറുപ്പക്കാരിയുടെ മുഖത്ത് കണ്ട നവരസങ്ങള്‍... ഹോ കാണനമാരുന്നു. 

ഇതെല്ലാം കണ്ടോണ്ടു നിന്ന ഞാന്‍ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സംഭവം എനിക്കങ്ങു പിടിച്ചു. "ഇവള് കൊള്ളാല്ലോ" എന്ന് മനസ്സില്‍ കരുതി അവളെ നോക്കി ഒരു പുഞ്ചിരി അങ്ങ് കൊടുത്തു. അപ്പോഴേക്കും ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ദൂരെ എത്തിയിരുന്നു.

കുസൃതി ഒട്ടും കുറയാത്ത പുഞ്ചിരിക്കുന്ന മുഖവുമായി എന്‍റെ അടുതെതിയ അവള്‍ ഒരു ചോദ്യം 

"വൈ ഷുഡ്‌ ബോയ്സ് ഹാവ് ആള്‍ ദി ഫണ്‍"??? 

ഇങ്ങനെ ചിലരുണ്ട് ഒറ്റ നിമിഷം കൊണ്ട് നമ്മളെ വല്യ ആരാധകരാക്കിക്കളയും!!!


ദില്‍ സെ ദില്ലി സെ
KURIAN KC

Comments

  1. 'വൈ ഷുഡ്‌ ബോയ്സ് ഹാവ് ആള്‍ ദി ഫണ്‍"???
    ഹ ഹ ഹ അത് കലക്കന്‍..!

    ReplyDelete
  2. കുസൃതി ഒട്ടും കുറയാത്ത മുഖവുമായി എന്ന് കുര്യന്‍ പറയുമ്പോള്‍ ആ ഒറ്റ വരിക്കു തന്നെ മനോഹരമായ ഒരു വാചിക ചിത്രം വരച്ചിടാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ എനിക്കിതിഷ്ടമായി.....സസ്നേഹം

    ReplyDelete
  3. "വൈ ഷുഡ്‌ ബോയ്സ് ഹാവ് ആള്‍ ദി ഫണ്‍"???

    എന്നാലും നിന്നെ ഇടിച്ചിട്ടില്ലല്ലോ കുര്യാ.....

    ReplyDelete

Post a Comment