കാണാപ്പുറങ്ങള്‍...

ഡല്‍ഹിയിലും പരിസര പ്രദേശത്തും ടെങ്കുപ്പനി പടര്‍ന്നു പിടിക്കുന്നു. 


ഇതൊരു പുതിയ വാര്‍ത്ത അല്ല. കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ പൊലിമയില്‍ എല്ലാവരും മറന്നു പോയ ഒരു സത്യം. മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ വിഷയത്തെ കണ്ടില്ല എന്ന് നടിക്കുന്നത് നിരാശാജനകമാണ്. രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൂടി വരുന്നു. ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്നു. ചെറിയ ക്ലിനിക്കുകളിലും ആശുപത്രികളിലും വന്‍ തിരക്കാണ്. അപ്പോളോ ഹോസ്പിറ്റല്‍ പോലുള്ള ചെലവേറിയ ആശുപത്രികളുടെ കാര്യവും മറിച്ചല്ല.

രോഗത്തെ പ്രതിരോധിക്കാന്‍ വല്യ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. കുറച്ചു നാള്‍ മുന്പ് വരെ MCD (എയര്‍ ഇന്ത്യ പോലൊരു സ്ഥാപനം) യുടെ പൊഹ വണ്ടികള്‍ വന്നു കൊതുക് നശീകരണം നടത്തിയിരുന്നു. ഇപ്പൊ അതും കാണാനില്ല (സുരക്ഷാ പ്രശ്നം കാരണം ആയിരിക്കും). ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കും ചാകരയാണ്. ചുമ്മാതെ മൂകൊലുപ്പുമായി ചെന്നാലും ടെസ്റ്റ്‌ മസ്റ്റാണ്. പനിപിടിച്ച പലരുടെയും ഇപ്പോഴത്തെ പ്രധാന ആഹാരം ക്രോസിന്‍ ആണ്. പിന്നെ പപ്പായയും. (സരിത വിഹാര്‍ അയ്യ്യപ്പന്റെ അമ്പലത്തിന്റെ മുറ്റത്ത്‌ ഒരു പപ്പായ മരം ഉണ്ടായിരുന്നു. ഇപ്പൊ അതിന്‍റെ അവസ്ഥ കാണണം. ഡ്രസ്സ്‌ ചെയ്ത ഫുള്‍ ചിക്കന്റെ കോലം!!! നോ ഇല നോ കായ. ഒരു തൂണ് മാത്രം)

മറ്റൊരു പ്രധാന പ്രശ്നം രക്ത ദാതാക്കളെ കിട്ടാനില്ല എന്നതാണ്. ഓള്‍റെഡി പലരും രക്തം ദാനം ചെതിട്ടുണ്ടാവും അല്ലെങ്കില്‍ "ഞങ്ങടെ ആളുകള്‍ക്ക് എന്തെങ്കിലും പറ്റിപ്പോയാ എന്നാ ചെയ്യും?" എന്ന മനോഭാവം. സാമുദായിക - സാമൂഹിക - സന്നദ്ധ സംഘടനകള്‍ പോലും എന്ത് ചെയ്യണം എന്നറിയാതെ നില്‍പ്പാണ്. 

ഇതിനിടെക്കും ഒരു കൂട്ടരെ അല്പം പുകഴ്താതെ വയ്യ. മലയാളികളായ നഴ്സ് കൊച്ചുങ്ങളെ. ഇപ്പൊ അവരോടു അല്പം ബഹുമാനം തോന്നി തുടങ്ങിയിട്ടുണ്ട്. പാവങ്ങള്‍ ഒത്തിരി കഷ്ട്ടപ്പെടുന്നുണ്ട്. (ഒരു സമയം 6-8 രോഗികളെ വരെ നോക്കേണ്ടി വരും).

ആഘോഷങ്ങളും ആര്‍ഭാടങ്ങളും നല്ലതാണ്. ഈ പോക്ക് പോയാല്‍ അതൊന്നും കാണാന്‍ ആളില്ലാതായിപ്പോകും. എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.

രോഗികള്‍ ഇത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. ഒന്നും സംഭവിക്കില്ല എന്ന പ്രതീഷയില്‍ ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.


ദില്‍ സെ ദില്ലി സെ
KURIAN KC
*ചിത്രത്തിന് കടപ്പാട് : http://www.getipm.com/thebestcontrol/chapter-23/Mosquitos-Part2.htm

Comments

  1. ആഘോഷങ്ങളിലാത്ത അവരുടെ ജീവിതം , സുഖപ്രദമാകാന്‍ എന്റെയും പ്രാര്‍ഥന ..

    ReplyDelete

Post a Comment