ആരെ പഴിക്കണം ?



പൊലിഞ്ഞത് 51 ജീവനുകള്‍... 

ആരെ പഴിക്കണം ? 

പണക്കൊതിയന്മാരായ കെട്ടിട ഉടമകളെയോ ?

എല്ലാ ബിസിനസ്സും പൊട്ടി, ഇനി കെട്ടിട നിര്‍മ്മാണം ഒന്ന് പയറ്റി നോക്കാം എന്ന് വിചാരിചിറങ്ങുന്ന നിര്‍മ്മാണ വിദഗ്ദ്ധരെയോ ?

നടക്കുന്നതെല്ലാം അനധികൃതമാണെന്ന്  അറിഞ്ഞിട്ടും, സ്വന്തം പങ്കുപറ്റി കണ്ണടക്കുന്ന, ആണും പെണ്ണും കെട്ട ഒദ്യോഗസ്തര്‍ / പോലീസുകാരെയോ ?

എന്ത് അത്യാഹിതം നടന്നാലും മണിക്കൂറുകള്‍ക്കകം അന്വേഷണം പ്രഖ്യാപിച്ചു രസിക്കുന്ന, നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു വാഴപ്പിണ്ടി പോലുമില്ലാത്ത സര്‍ക്കാരിനെയോ ?

എത്ര കൊടുത്താലും വേണ്ടില്ല തലചായ്ക്കാന്‍ ഒരിടം കിട്ടിയാല്‍ മതി എന്ന് വിചാരിക്കുന്ന സാധാരണക്കരെയോ?

വേണ്ട. ആരെയും പറയണ്ട.

പിന്നെ ലക്ഷ്മി നഗറില്‍ നടന്ന അപകടത്തിന്, യമുനയിലെ വെള്ളപ്പൊക്കത്തെ കൂട്ട് പിടിക്കുന്നവരോട് ഒരു വാക്ക്. (അതൊരു ഫാക്റ്റ് ആണ് എന്ന കാര്യം വിസ്മരിക്കുന്നില്ല).

സരിത വിഹാര്‍, ഗോവിന്ദ് പുരി, കല്‍ക്കാജി, തുഗ്ലാക്കാബാദ്, സംഗം വിഹാര്‍, ഖാന്‍പുര്‍, മുനിര്‍ക, മെഹ്രോളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇതേ പോലെയുള്ള എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്നറിയാമോ ? ഇവയൊക്കെ നിലം പൊത്താന്‍ യമുനയിലെ വെള്ളപ്പോക്കത്തിന്റെ കൂട്ട് വേണ്ട. ആഞ്ഞൊന്നു തള്ളിയാല്‍ മതി !

എന്തൊക്കെ തകര്‍ന്നാലും കാണും ചില തിരുശേഷിപ്പുകള്‍. ലാല്‍കിലയും, തുക്ഗ്ലാക്കാബാദ് ഫോര്‍ട്ടും കുത്തബ് മിനാറും പോലുള്ളവ. കാരണം വിവരം ഉള്ളവര്‍ ഭരിക്കുമ്പോള്‍ വിവരമുള്ളവരാല്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഇതൊക്കെ. 

അപ്പോഴും, ദില്ലി കാണാന്‍ വരുന്ന സഞ്ചാരികളോട് ഒരു ഉളിപ്പും ഇല്ലാതെ നമുക്ക് പറയാം. "ലോ ലതാണ് കുത്തബ് മിനാര്‍. ഇതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്" 



ദില്‍ സെ ദില്ലി സെ
KURIAN KC


*ചിത്രത്തിന് കടപ്പാട് : http://www.ctv.ca/CTVNews/World/20101115/india-building-collapse-101115/

Comments

Post a Comment