വാര്‍ഷിക പോസ്റ്റ്‌


ചിലപ്പോഴൊക്കെ എനിക്ക് എന്നെക്കുറിച് ഓര്‍ത്ത് കടുത്ത നിരാശ തോന്നാറുണ്ട്. മറ്റുചിലപ്പോള്‍ അത്ഭുതവും! ഇപ്പോള്‍ തോന്നുന്നതും അതാണ്‌. സന്തോഷം നിറഞ്ഞ ഒരുതരം അത്ഭുതം. ബൂലോഗത്ത് ഞാന്‍ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു!!!

ഞാന്‍ ആദ്യം വായിച്ച മലയാള ബ്ലോഗ്‌ ശ്രീ G. മനുവിന്റെ ബ്രിജ് വിഹാരമാണ്. അതില്‍ നിന്നും സുന്ദരന്‍ ബെന്നിയുടെ നാട്ടുകവല എന്ന ബ്ലോഗിലെത്തി. പിന്നീട് പോങ്ങുമ്മൂടന്‍ ഹരിയേട്ടന്‍, സുനീഷ് തോമസ്‌, ബെര്‍ലി തോമസ്‌, അരുണ്‍ കായംകുളം, മൊത്തം ചില്ലറ, ഇടിവാള്‍, നന്ദപര്‍വ്വം, വിശാലമനസ്കന്‍, തുടങ്ങി ഒട്ടേറെ ബ്ലോഗുകളുടെ വായനക്കാരനായി. അങ്ങനെയാണ് ഒരു ബ്ലോഗ്‌ തുടങ്ങിയാലോ എന്ന ചിന്ത മനസ്സില്‍ ഉണ്ടാകുന്നത്. ബ്ലോഗ്‌ തുടങ്ങുന്നതിനെ പറ്റി ഞാന്‍ ആദ്യമായി പറഞ്ഞത് ശ്രീ. ഹരി പാലാ എന്ന പോങ്ങുമ്മൂടനോടാണ്. "എന്തെങ്കിലും എഴുതണം എന്ന് തോന്നുന്നത് പോലും ഒരു അനുഗ്രഹമാ കുര്യാ, നീ ധൈര്യമായി തുടങ്ങ്‌" എന്നായിരുന്നു മറുപടി. അങ്ങനെ ബ്ലോഗ്‌ തുടങ്ങി, പക്ഷെ ഒന്നും എഴുതിയില്ല. പിന്നീട് കുറേക്കാലം കഴിഞ്ഞ് ബെര്‍ളിയുടെ ഒരു പോസ്റ്റില്‍ ഒരു കമന്റ് ഇട്ടു. ആ കമന്റ് ഇമെയില്‍ ബെര്‍ളിക്ക് അയച്ചും കൊടുത്തു. അതിന്റെ പ്രതികരണം "be a blogger" എന്നായിരുന്നു. ഇതില്‍ കൂടുതല്‍ എന്ത് വേണം? പക്ഷെ അപ്പോഴും അറിയില്ലായിരുന്നു എന്തെഴുതണം എന്ന്.  അങ്ങനെ ഒരു ഡിസംബര്‍ മാസം പതിനഞ്ചാം തീയതി തലക്ക് ഓളം വെട്ടിയ സമയത്ത് എന്റേതായ ഒരു പോസ്റ്റ്‌ വന്നു, എന്‍റെ ആദ്യത്തെ പോസ്റ്റ്‌. അത് ഇവിടെ വരെ എത്തുമെന്ന് ഒരു പ്രതീഷയും ഉണ്ടായിരുന്നില്ല. :)

നന്ദിയുണ്ട്. ഒരുപാട് പേരോട്, പ്രീയപ്പെട്ട വായനക്കാരോട്, ഈ ബ്ലോഗ്‌ ഈ കോലതിലാക്കാന്‍ സഹായിച്ച അമിട്ടന്‍ രാകേഷേട്ടനോട്, ആദ്യ കമന്റ് ഇട്ട ശ്രീ ജോജി നൈനാനോട്,  കമന്റുകള്‍ ചെയ്ത് പ്രോത്സാഹിപ്പിക്കുന്നവരോട്, ഈ ബ്ലോഗ്‌ പ്രചരിപ്പിക്കുന്നവരോട്, ട്വിട്ടര്‍ സുഹൃത്തുക്കളോട്, എല്ലാത്തിനും ഉപരി എന്‍റെ പ്രീയപ്പെട്ട അമിട്ടന്മാരോട്...

ഇനിയും കുഞ്ഞു കുഞ്ഞു പോസ്ടുകളുമായി ഇവിടൊക്കെ തന്നെ തുടരണം എന്നാണ് ആഗ്രഹം. നിങ്ങളും ഇവിടൊക്കെ തന്നെ കാണും എന്ന പ്രതീഷയോടെ...ദില്‍ സെ ദില്ലി സെ 
KURIAN KC

Comments

 1. ഒരു കുഞ്ഞു വെബ്‌ സൈറ്റ്, ദിവസോം ഓരോ പോസ്റ്റുകള്‍, അതില്‍ നിറയെ പരസ്യങ്ങള്‍, അതില്‍ നിന്നും കിട്ടുന്ന ലക്ഷക്കണക്കിന്‌ രൂപാ വരുമാനം... ഇങ്ങനെ ചെറിയ ചില ആഗ്രഹങ്ങളെ ഇനി ബാക്കി ഉള്ളൂ. ;)

  ReplyDelete
 2. അതേയ്, ഒരു കാര്യം പറഞ്ഞാല്‍ വിഷമിക്കരുത്..
  ഇതൊന്നും വല്യ കാര്യമല്ല. ബ്ലോഗ് തുടങ്ങലും വാര്‍ഷികാഘോഷവും, കോ**! #യോ!

  ആശംസകള്‍

  ReplyDelete
 3. സത്യം പറഞ്ഞാല്‍ അരവിന്ദേട്ടന്‍ ട്വീറ്റിയപ്പോളാണ് സംഭവം അറിഞ്ഞേ ഇപ്പളാ വായിക്കാന്‍ സമയം കിട്ടിയെ.

  ഐടിമലയാളംമൂവിസില്‍ ബിസി ആയിപ്പോയി....

  ബീ എ ബ്ലോഗര്‍.

  കുര്യന്റെ അടുത്ത വര്‍ഷവും അടിപൊളിയാവട്ടെ (ബ്ലോഗറും അല്ലാത്തതും)

  ReplyDelete

Post a Comment