ഓര്‍മ്മയില്‍ ഉണ്ടോ ഈ മുഖം ?

അറിയാതെ നീ വന്നു പറയാതെ നീ പോയി 
അങ്ങ് ദൂരത്തേക്ക് എന്റെ കണ്ണുകള്‍ക്ക്‌ എത്താനാവാത്ത ദൂരത്തേക്ക്

ആരായിരുന്നു നീ ? എന്തായിരുന്നു നീ ?
എന്നോട് ചോദിക്കാതെ എന്നിലേക്ക്‌ എന്തിനാണ് വന്നത് ?

പ്രണയത്തിന്റെ അര്‍ത്ഥങ്ങള്‍ ഞാന്‍ പഠിച്ചത് നിന്നിലൂടെ ആണ് 
വിരഹത്തിന്റെ നൊമ്പരങ്ങളും.

സ്വപ്നങ്ങള്‍ക്ക് നിറം ഉണ്ടെന്നും പൂക്കള്‍ക്ക് മണം ഉണ്ടെന്നും 
മഴ കുളിരാണെന്നും ഞാന്‍ അറിഞ്ഞത് നിന്നിലൂടെയാണ് 

നന്ദിയുണ്ട്. പ്രണയത്തില്‍ ചാലിച്ച നനവുള്ള കുറെ സന്ധ്യകള്‍ 
എനിക്ക് വേണ്ടി മാറ്റി വെച്ചതിന്.

എവിടെയാണ് നീ ? വേണ്ട, അറിയണ്ട,
ഒരു ചോദ്യം മാത്രം ഓര്‍മ്മയില്‍ ഉണ്ടോ ഈ മുഖം ? 

Comments

 1. പേര് സന്ധ്യ എന്നായിരുന്നല്ലേ

  കുറെ സന്ധ്യ'കള്‍

  ReplyDelete
 2. ഒമ്രയുണ്ടോ ഈ മുഖം?? മോഹന്‍ തോമസ്സിന്റെ .........

  ReplyDelete
 3. ഓര്‍മയില്‍ ഉണ്ടായിരിക്കട്ടെ.....

  നന്നായിട്ടുണ്ട്....

  ReplyDelete
 4. ജസ്റ്റ് ഡിസമ്പര്‍ ദാറ്റ്

  ReplyDelete
 5. ഓര്‍മ്മകാണില്ല .ഒരുപാട് മുഖങ്ങള്‍ കേറിയിറങ്ങി പോയതല്ലേ

  ReplyDelete

Post a Comment