ക്യാപ്റ്റൻ : റിവ്യൂ

ക്യാപ്റ്റൻ : 2018
രചന, സംവിധാനം : പ്രജേഷ് സെൻ
ഛായാഗ്രഹണം : റോബി വർഗ്ഗീസ് രാജ്
എഡിറ്റിങ് : ബിജിത് ബാല
നിർമ്മാണം : ഗുഡ് വിൽ എന്റർടൈന്മെന്റ്സ്ഇന്ത്യൻ ഫുട്‍ബോളിലെ ഇതിഹാസ താരമായിരുന്ന വി. പി. സത്യന്റെ ജീവിതത്തെ അടിസ്ഥാനമാക്കി പ്രജേഷ് സെൻ രചനയും സംവിധാനവും നിർവ്വഹിച്ച, മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപിക് ആണ് ക്യാപ്റ്റൻ. വി. പി. സത്യന്റെ ചെറുപ്പം മുതൽ മരണം വരെയുള്ള, കളിക്കളത്തിനകത്തും പുറത്തുമുള്ള ജീവിത കാലഘത്തിലൂടെ സിനിമ കടന്നു പോകുന്നു. ബയോപിക് വിഭാഗത്തിൽ വരുന്ന സിനിമകളിൽ കടന്നുവരാൻ സാധ്യതയുള്ള ഡോകളുമെന്ററി ഫീൽ ഒഴിവച്ചു നിർത്തിയാൽ വി. പി. സത്യൻ എന്ന കായിക പ്രേമിയുടെ ജീവിതം അതിവൈകാരികതയില്ലാതെ, ഒരു മുഴുനീള ഫാൻസിഡ്രസ്സ് കോമ്പറ്റീഷൻ ആക്കാതെ നീതി പുലർത്തി ചെയ്യാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ആദ്യ പകുതിയിൽ മനസ്സിൽ തട്ടുന്ന കുറെ നല്ല ഫ്രയിമുകൾ പ്രേക്ഷകർക്കായി ഒരുക്കി വെച്ചിട്ടുണ്ട് ഛായാഗ്രാഹകൻ റോബി വർഗ്ഗീസ് രാജ്. എന്നാൽ ഫുട്ബോൾ മത്സരങ്ങളുടെ രംഗങ്ങൾ വേണ്ടത്ര ആവേശം ഇല്ലാതെ പോയി. ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയോട് ചേർന്ന് പോകുന്നതാണ്. അഭിനയത്തിൽ അനു സിത്താരയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. കൂടാതെ സിദ്ധിഖ്, ജനാർദ്ദനൻ, മമ്മൂട്ടി, തലൈവാസൽ വിജയ്, സൈജു, ദീപക്, നിർമ്മൽ പാലാഴി, ലക്ഷ്മി ശർമ്മ, തുടങ്ങി ചെറിയ വേഷങ്ങളിൽ വന്നവർ പോലും തങ്ങളുടെ ഭാഗം വളരെ മികവുറ്റതാക്കി. മലയാളത്തിൽ വളരെ ആവൂർവ്വമായി മാത്രം കാണാൻ പറ്റുന്നതാണ് ഇത്തരത്തിലുള്ള സിനിമകൾ. അതുകൊണ്ട്തന്നെ ധൈര്യപൂർവ്വം തീയേറ്ററിൽ തന്നെ പോയി കാണാം.

ജയസൂര്യ. Jayasurya ങ്ങള് മുത്താണ്. മനസ്സീന്ന് പോയിട്ടില്ല വി.പി. സത്യൻ. ഒടുവിൽ ഒരു ട്രെയിൻ പോകുന്ന സൗണ്ടും. ങ്ങള് കർണ്ണനും ഗാന്ധിജിയും ഭഗത്സിങ്ങും ഒന്നുമാകണ്ട. വല്ലപ്പോഴും ഒരു ഷാജി പാപ്പാനോ, സത്യനോ ഒക്കെ ആയാൽ മതി. ഇനി അവരുടെയൊക്കെ പേരിലാവും നിങ്ങൾ അറിയപ്പെടുക. 😍😍😍

Comments

Post a Comment